Search
  • Follow NativePlanet
Share
» »ദേശീയ ക്യാമറാ ദിനം: ഫ്രെയിമിലാക്കാന്‍ ഈ ഇടങ്ങള്‍

ദേശീയ ക്യാമറാ ദിനം: ഫ്രെയിമിലാക്കാന്‍ ഈ ഇടങ്ങള്‍

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം തങ്ങള്‍ നേരില്‍കണ്ട കാഴ്ചകള്‍ ലോകത്തെക്കൂടി കാണിക്കുവാന്‍ യാത്രകളില്‍ ക്യാമറ അത്യാന്താപേക്ഷിതമായി മാറിയിട്ടുണ്ട്

ജൂണ്‍29 ഇന്ത്യയുടെ ദേശീയ ക്യാമറാ ദിനമാണ്. ഇന്ന് എല്ലാ അര്‍ത്ഥത്തിലും ക്യാമറ ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം തങ്ങള്‍ നേരില്‍കണ്ട കാഴ്ചകള്‍ ലോകത്തെക്കൂടി കാണിക്കുവാന്‍ യാത്രകളില്‍ ക്യാമറ അത്യാന്താപേക്ഷിതമായി മാറിയിട്ടുണ്ട്. ഒരു ചിത്രത്തിലൂൊടെ മാത്രം തലവര തന്നെ മാറിയ ഇടങ്ങളും നിരവധിയുണ്ട്. ചരിത്രസ്മാരകങ്ങളും തെരുവുകളും കോട്ടകളും ഉത്സവങ്ങളുമെല്ലാം ഇവിടെ ഫോട്ടോകള്‍ക്കൊരുങ്ങി. നില്‍ക്കുന്ന രൂപത്തില്‍ കാണാം. ഇതാ ഫോട്ടോഗ്രഫിയില്‍ മിന്നുന്ന ഇന്ത്യയിലെ ചില ഇടങ്ങളെ പരിചയപ്പെടാം...

താജ് മഹല്‍

താജ് മഹല്‍

ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോജെനിക് സ്മാരകമായി അറിയപ്പെടുന്നതാണ് സപ്താത്ഭുതങ്ങളിലൊന്നായ താജ് മഹല്‍. ഇതിനോട് കിടപിടിച്ചു നില്‍ക്കുന്ന വളരെ കുറച്ച് നിര്‍മ്മിതികള്‍ മാത്രമേ ലോകത്ത് കാണുവാന്‍ സാധിക്കുകയുള്ളൂ. കാലത്തിന്റെ കവിളിൽ വീണ കണ്ണുനീർത്തുള്ളി എന്നു പിന്‍കാലത്ത് വിശേഷിപ്പിക്കപ്പെട്ട താജ്മഹാല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാ ജഹാനാണ് നിര്‍മ്മിച്ചത്. അദ്ദേഹത്തിന്റെ പ്രിയ പത്നിയായ മുംതാസിനോടുള്ള പ്രണയത്തിന്റെ അടയാളമായാണ് ഇത് പണിതുയര്‍ത്തിയത്. ആഗ്രയില്‍ യമുനാ നദിയുടെ തീരത്താണ് താജ്മഹല്‍ നിലകൊള്ളുന്നത്

 കല്‍പീശ്വരര്‍ ക്ഷേത്രം, ചെന്നൈ

കല്‍പീശ്വരര്‍ ക്ഷേത്രം, ചെന്നൈ

ക്ഷേത്രങ്ങളുടെ നാടാണ് ഇന്ത്യ. കൊത്തുപണികളാലും ദാരുശില്പങ്ങളാലുമെല്ലാം സമ്പന്നമായ അകത്തളങ്ങള്‍ ഈ ക്ഷേത്രങ്ങള്‍ക്കു സ്വന്തമാണ്. അത്തരത്തിലൊന്നാണ് ചെന്നൈയിലെ കല്‍പീശ്വരര്‍ ക്ഷേത്രം നിറങ്ങളാല്‍ സമ്പന്നമായ ഈ ക്ഷേത്രം ശിവനാണ് സമര്‍പ്പിച്ചിരിക്കുന്നത്.
PC: Nsmohan

ഹോളി

ഹോളി


നിര്‍മ്മിതികള്‍ മാത്രമല്ല, ആഘോഷങ്ങളും പകര്‍ത്തപ്പെടേണ്ടവയാണ്. അതിലൊന്നാണ് നിറങ്ങളുടെ ഉത്സവമെന്ന് അറിയപ്പെടുന്ന ഹോളി. നിറങ്ങളിലെ ഈ ആറാട്ട് ക്യാമറയില്‍ പതിയുന്നിടത്തോളം ആഹ്ലാദം മറ്റൊരു ആഘോഷത്തിനും ഒരു ഫോട്ടോഗ്രാഫര്‍ക്കു നല്കുവാനാവില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആഘോഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പലവിധ പ്രത്യേകതകളോടെയും നടത്തപ്പെടുന്നുയ
PC: Wikipedia

വാരണാസി

വാരണാസി

ചരിത്രാതീത കാലത്തോളം പഴക്കമുള്ള വാരണാസി ഏവര്‍ക്കും പ്രിയപ്പെട്ട നാടാണ്. വിശ്വാസികള്‍ക്കും ചരിത്രകാരന്മാര്‍ക്കും മാത്രമല്ല, വ്യത്യസ്തത തേടുന്നവര്‍ക്കും വളരെ വ്യത്യസ്തമായ അനുഭവം യാത്രകളില്‍ തേടുന്നവര്‍ക്കും ഇവിടം ഏറ്റവും യോജിച്ച സ്ഥലമാണ്. അതിപുരാതനമായ പാരമ്പര്യവും സംസ്കാരവും ഇന്നും പിന്തുടരുന്ന നഗരമാണിത്. ഉത്തർപ്രദേശിൽ ഗംഗാ നദിയുടെ തീരത്താണ് കാശി സ്ഥിതി ചെയ്യുന്നത്. ഗംഗയിലേക്ക് ഇറങ്ങിച്ചെല്ലാൻ നിർമ്മിക്കപ്പെട്ട കൽപ്പടവുകൾ ആണ് ഇവിടുത്തെ കാഴ്ച. ഇവിടുത്ത മറ്റൊരു പ്രധാന ആകര്‍ഷണം ഗംഗാ ആരതിയാണ്. ആരതിയുഴിഞ്ഞ് ഗംഗാ നദിയെ ആരാധിക്കുന്ന ചടങ്ങാണിത്. ക്യാമറകള്‍ക്ക് ആഘോഷമാണ് എന്നതിനാല്‍ ഇതു കാണുവാനും പകര്‍ത്തുവാനുമായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

ബഡാ ബാദ് ജയ്സാല്‍മീര്‍

ബഡാ ബാദ് ജയ്സാല്‍മീര്‍

ഒരിക്കൽ ഒരു രാജകീയ ഉദ്യാനമായിരുന്ന ബഡാ ബാദ് രാജസ്ഥാന്‍ കാഴ്ചകളില്‍ ഏറ്റവും മനോഹരിത ഉറപ്പു നല്കുന്ന പ്രദേശമാണ്.

ജയ്സാൽമീറിലെ മനോഹരമായ ഗോൾഡൻ സിറ്റിയുടെ ഭാഗമായ ബഡാ ബാഗിൽ പല പ്രാദേശിക ഭരണാധികാരികളുടെ ശവകുടീരങ്ങൾ ആണുള്ളത്. വളരെ മനോഹരമായ രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ഇത് ഫ്രെയിമുകള്‍ മനോഹരമാക്കും എന്നതില്‍ സംശയമില്ല.

തേയിലത്തോട്ടങ്ങള്‍

തേയിലത്തോട്ടങ്ങള്‍

ഏതു ഫ്ര‌െയിമിലും കാഴ്തകളുടെ വസന്തം തീര്‍ക്കുന്നവയാണ് തേയിലത്തോട്ടങ്ങള്‍. മൂന്നാറും ഡാര്‍ജലിങ്ങും ആസാമും വാല്‍പ്പാറയും ഉള്‍പ്പെടെ നിരവധി തേയിലത്തോട്ടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്.

നഷ്ട നഗരവും കൊട്ടാരങ്ങളിലെ കിരീടവും ഉള്‍പ്പെടുന്ന സപ്താത്ഭുതങ്ങള്‍നഷ്ട നഗരവും കൊട്ടാരങ്ങളിലെ കിരീടവും ഉള്‍പ്പെടുന്ന സപ്താത്ഭുതങ്ങള്‍

പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!

Read more about: monuments history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X