Search
  • Follow NativePlanet
Share
» »കല്ലായി മാറിയ വിചിത്ര മരങ്ങളുള്ള പാർക്ക്

കല്ലായി മാറിയ വിചിത്ര മരങ്ങളുള്ള പാർക്ക്

നൂറു കണക്കിനു വർഷങ്ങൾക്കു മുന്‍പ് എങ്ങനെയായിരുക്കും നമ്മുടെ നാട് ഉണ്ടായിരുന്നത്? എങ്ങനെയായിരിക്കും ഇന്നത്തേതിലേക്കുള്ള മാറ്റം നടന്നിരിക്കുക? എത്ര ചോദിച്ചാലും അന്വേഷിച്ചാലും മടുക്കാത്ത ചോദ്യവും പറഞ്ഞാൽ തീരാത്ത ഉത്തരങ്ങളുമായിരിക്കും ഇതിന്റേത്? ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള നഗരങ്ങൾ സ്ഥിതി ചെയ്യുന്ന നമ്മുടെ നാടിന് കാണില്ലേ ഇത്തരത്തിലുള്ള കുറേ ചോദ്യങ്ങൾക്കുള്ള ഉത്തരം? തീർച്ചായായും കാണും. ലോകത്തിന്റെ ചരിത്രത്തിലേക്കു തന്നെ വെളിച്ചം വീശുന്ന ഇത്തരം കാര്യങ്ങളുള്ള ഒരിടം തമിഴ്നാട്ടിലുണ്ട്. ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള മരങ്ങളെ ഇന്നും സംരക്ഷിക്കുന്ന ഒരു പാർക്കും അവിടുത്തെ കുറേ കഥകളും....

എവിടെയാണിത്

എവിടെയാണിത്

തമിഴ്നാട്ടിൽ വിഴുപുരം ജില്ലയിലാണ് ചരിത്രത്തിന്റെ ഏടുകളിലേക്ക് വെളിച്ചം വീശുന്ന ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. നാഷണൽ ഫോസിൽ വുഡ് പാർക്ക് തിരുവക്കരെ എന്നാണ് ഇതിന്റെ പേര്. ലോകത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ മരങ്ങൾ സംരക്ഷിക്കുന്ന ഇടമാണിത്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇതുള്ളത്.

PC: Prabhupuducherry

എങ്ങനെ പോകാം

എങ്ങനെ പോകാം

തിണ്ടിവനത്തിനും പോണ്ടിച്ചേരിക്കും ഇടയിലായുള്ള ഒരു ചെറിയ ഗ്രാമമാണിത്. ത

വില്ലുപുരത്തു നിന്നും പനയപുരം-ത്രികുരനൂർ-കൊടുക്കൂർ- വഴിയാണ് ഇവിടേക്ക് പോകേണ്ടത്. 45 മിനിട്ടാണ് സമയം.

തിണ്ടിവനത്തിൽ നിന്നും കുത്തേരിപ്പട്ട് വഴിയും ഇവിടെയ എത്താം.

പോണ്ടിച്ചേരിയിൽ നിന്നും പോകേണ്ടവർക്ക് -വഴുതാവൂർ-കുടത്തൂർ വഴി തിരുവക്കരയിൽ എത്താം. തിരുവക്കരയിൽ നിന്നും ഒരു കിലോമീറ്റർ കൂടി സഞ്ചരിക്കണം നീഷണൽ ഫോസിൽ വുഡ് പാർക്കിൽ എത്തിച്ചേരുവാൻ.

കോടിവർഷം പഴക്കം

കോടിവർഷം പഴക്കം

ഇവിടെ നടത്തിയ ചില ഗവേഷണങ്ങളനുസരിച്ച് രണ്ട് കോടിയലധികം വർഷം പഴക്കം ഇവിടുത്തെ മരത്തിന്റെ അവശിഷ്ടങ്ങൾക്കു പറയുന്നുണ്ട്.

രണ്ടുകോടി വർഷം പഴക്കമുള്ല മരങ്ങൾ, അത്ഭുതം...

PC: Ranjith Kumar Inbasekaran

ആരാണ് കണ്ടെത്തിയത്?

ആരാണ് കണ്ടെത്തിയത്?

നമ്മുടെ രാജ്യത്താണെങ്കിലും ഇതിൻറെ ചരിത്ര പ്രാധാന്യം ആദ്യം മനസ്സിലാക്കുന്നത് യൂറോപ്യന്മാരാണ്. സോനേറ്റൈറ്റ് എന്നു പേരായ ഒരു യൂറോപ്യനാണ് ഇവിടെ ഇങ്ങനെ ചില കാര്യങ്ങളുണ്ടെന്ന് അവിചാരിതമായി കണ്ടെത്തിയത്. പിന്നീട് അദ്ദേഹം 1781 ൽ ഇതിനേക്കുറിച്ച് പഠനങ്ങൾ നടത്തി ഒരു റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

PC: Ranjith Kumar Inbasekaran

ആകെ 200 മരങ്ങൾ

ആകെ 200 മരങ്ങൾ

ഈ പാർക്കിൽ ഇത്തരത്തിൽ ഫോസിലായി സൂക്ഷിച്ചിട്ടുള്ള 200 മരങ്ങളോളമാണ് കാണുവാൻ സാധിക്കുന്നത്. ഫോസിലൈസ്ഡ് ട്രീകൾ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

 247 ഏക്കർ

247 ഏക്കർ

ഏകദേശം 247 ഏക്കർ സ്ഥലത്തായാണ് ഈ പാർക്കിലെ ഈ ഫോസിൽ മരങ്ങൾ സ്ഥിതി ചെയ്യുന്നത്. മൂന്നു മുതൽ 15 മീറ്റർ വരെ ഉയരം വയ്ക്കുന്നവയാണ് ഇവിടുത്തെ മരങ്ങൾ. ഇതിവ്‍ വളരെ കുറച്ച് ഭാഗം മാത്രമാണ് ഇവിടെ എത്തുന്ന സന്ദർശകർക്കായി തുറന്ന് കൊടുത്തിരിക്കുന്നത്

PC: Thamizhpparithi Maari

മനുഷ്യൻ വരുന്നതിനും മുൻപ്

മനുഷ്യൻ വരുന്നതിനും മുൻപ്

മനുഷ്യൻ ഭൂമിയിൽ രൂപമെടുക്കുന്നതിനും മുൻപേയുള്ള മരങ്ങളാണത്രെ ഇന്ന് ഫോസിൽ മരങ്ങളായി നിൽക്കുന്നത്.

അക്കാലത്ത് ഇവിടെ മുഴുവൻ കാടായിരുന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. പിന്നീടുണ്ടായ ഒരു വലിയ വെള്ളപ്പൊക്കത്തിൽ ഈ മരങ്ങളെല്ലാം പതിച്ചത്രെ. അങ്ങനെയാണ് ഇവ ഫോസിലുകളിലേക്ക് രൂപാന്തരപ്പെട്ടത് എന്നാണ് പറയുന്നത്.

PC: Ranjith Kumar Inbasekaran

താഴ വീണ മരങ്ങൾ

താഴ വീണ മരങ്ങൾ

വെള്ളപ്പൊക്കം എന്ന കാരണം കൊണ്ടാണ് ഇവിടെ കിടക്കുന്ന മരങ്ങൾക്ക് ഇങ്ങനത്തെ രൂപമെന്നാണ് പറയുന്നത്. . ഇവിടെ വെള്ളപ്പൊക്കെ വന്നു എന്നതിനു സാക്ഷിയും ഈ മരങ്ങളുടെ രൂപമാണത്രെ. മാത്രമല്ല, അന്ന് എപ്പോഴോ ഉണ്ടായ ഒരു അഗ്നിപർവ്വത സ്ഫോടനത്തിന്റെ ചാമ്പലുകളാണ് ഇന്ന് കാണിുന്ന രീതിയിൽ ഈ മരങ്ങളെ മാറ്റിയത് എന്നുമൊരു വാദമുണ്ട്.

കല്ലായി മാറിയ മരങ്ങൾ

കല്ലായി മാറിയ മരങ്ങൾ

ഇവിടുത്തെ മരങ്ങളെ പെട്രിഫൈഡ് വുഡ് അഥവാ കല്ലായി മാറിയ മരങ്ങള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു മരത്തിലെ ഘടകങ്ങളെല്ലാം മിനെറൽസായി മാറിയതിനു ശേഷം കാണുന്ന രൂപമാണ് ഇതിന്. അതുകൊണ്ടാണ് ഇതിനെ കല്ലായി മാറിയ മരങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്.

മീനുകളെ വഴിതടയുന്ന മീൻമുട്ടി വെള്ളച്ചാട്ടം

തിരുപ്പൂരെന്ന തിരികെ കിട്ടിയ ഇടത്തിന്റെ കഥ

വയനാട് സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ചിരിക്കുന്ന രഹസ്യങ്ങൾ ഇതാണ്!! വിശ്വസിച്ചേ പറ്റൂ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more