» »ബെംഗളുരുവിലെ ഒഴിവുദിനങ്ങള്‍ക്കായി മലമുകളിലെ കോട്ടകള്‍

ബെംഗളുരുവിലെ ഒഴിവുദിനങ്ങള്‍ക്കായി മലമുകളിലെ കോട്ടകള്‍

Written By: Elizabath

ബെംഗളുരുവിലെ ഒഴിവുദിവസങ്ങള്‍ ചിലവഴിക്കാന്‍ എളുപ്പമാണ്. നഗരത്തിലൂടെയുള്ള കറക്കവും ഷോപ്പിങ്ങും ഒക്കെയായി സമയം പോകുന്നതറിയില്ല. ഷോപ്പിങ് പ്രിയര്‍ക്കായി ബെംഗളുരുവിലെ മാര്‍ക്കറ്റുകള്‍

എന്നാല്‍, കുറച്ചുംകൂടെ വ്യത്യസ്തമായി, കാടും മലയുമൊക്കെ കണ്ട്, തിരക്കുകളില്‍ നിന്നൊക്കെ അകന്ന് സമയം ചെലവഴിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പോയികാണാന്‍ കഴിയുന്ന കുറച്ച് ഇടങ്ങള്‍ നഗരത്തിലുണ്ട്. ബാംഗ്ലൂരിൽ എത്തിയാൽ ബോറ‌ടി മാറ്റാൻ ചില സ്ഥലങ്ങൾ

ബെംഗളുരുവിലെ സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന ഇത്തരം സ്ഥലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമാണ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടകള്‍. വ്യത്യസ്ത ഇടങ്ങളിലായി നഗരത്തിന്റെ 100 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നവദുര്‍ഗാസ് എന്നറിയപ്പെടുന്ന ഈ കോട്ടകള്‍ അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ സ്ഥലമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ഏകശിലാ സ്തംഭം മുതല്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതികള്‍ വരെയായിരുന്ന ഈ കോട്ടകളെപ്പറ്റി അറിയാം.

മകലിദുര്‍ഗ

മകലിദുര്‍ഗ

ബെംഗളുരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ കരിങ്കല്‍ കുന്നിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന മകലിദുര്‍ഗ ഏറെ അറിയപ്പെടാത്ത ഒരിടമാണ്.
കോട്ടയെക്കൂടാതെ മലമുകളില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.
മാര്‍ക്കണ്ഡേയമഹര്‍ഷി ഇവിടെ വന്നിട്ടുണ്ടെന്നും പറയപ്പെടുന്നുണ്ട്.
ഒട്ടേറെ ഔഷധച്ചെടികളും സസ്യങ്ങളും സുലഭമായ കാണപ്പെടുന്ന ഒരിടം കൂടിയാണിത്.
ഇവിടെ ആളുകള്‍ പ്രധാനമായും എത്തിച്ചേരുന്നത് കുന്നിന്‍മുകളിലേക്കുള്ള ട്രക്കിങ്ങിനാണ്.
കോട്ട ഏറെക്കുറെ നശിച്ചെങ്കിലും ഇവിടെ നിന്നുള്ള ദൃശ്യം ഏറെ മനോഹരമാണ്.

PC: Sakeeb Sabakka

ചന്നരായന്‍ദുര്‍ഗ

ചന്നരായന്‍ദുര്‍ഗ

ബെംഗളുരുവില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ തുമകുരു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചന്നരായന്‍ദുര്‍ഗ ഏഴുനിലകളുള്ള ഒരു കോട്ടയായിരുന്നു. കാലക്രമത്തില്‍ നാമാവശേഷമായെങ്കിലും അതിന്റെ ശേഷിപ്പുകള്‍ ഇന്നും ഇവിടെയുണ്ട്. മറാത്തികളുടെ കയ്യിലായിരുന്ന കോട്ട മൈസൂര്‍ രാജാക്കന്‍മാര്‍ പിടിച്ചെടുക്കുകയും പിന്നീട് അത് ബ്രിട്ടീഷുകാരുടെ കയ്യിലെത്തുകയും ചെയ്തു.
കോട്ട ഒറ്റനോട്ടത്തില്‍ പിടികിട്ടാത്തപോലെ സങ്കീര്‍ണ്ണമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Prasree8531

ദേവരായന്‍ദുര്‍ഗ

ദേവരായന്‍ദുര്‍ഗ

കാടും മലകളും കൊണ്ട് ചുറ്റപ്പെട്ട ദേവരായന്‍ദുര്‍ഗ തുങ്കൂറിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്, യോഗനരസിംഹയുടെയും ബോഗനരസിംഹയുടെയും ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളാണ് ഈ കോട്ടയുടെ പ്രത്യേകത.
ബെംഗളുരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

PC:Mishrasasmita

ഭൈരവദുര്‍ഗ

ഭൈരവദുര്‍ഗ

ട്രക്കിങ് ഇഷ്ടപ്പെടുന്നവര്‍ തേടിയെത്തുന്ന ബെംഗളുരുവിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് ഭൈരവദുര്‍ഗ. കുന്നിന്റെ മുകളില്‍ നിന്നും താഴേക്കുള്ള കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. ഭൈരവേശ്വരന്റെ പേരിലുള്ള ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.
രാമനഗര ജില്ലയില്‍ മഗാഡിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവില്‍ നിന്നും 60 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍.

ഹുലിയുര്‍ദുര്‍ഗ

ഹുലിയുര്‍ദുര്‍ഗ

ഒരു കപ്പ് തലകീഴായി വെച്ചിരിക്കുന്ന രൂപത്തിലുള്ള ഹുലിയുര്‍ദുര്‍ഗ എത്തിപ്പെടാന്‍ ഇത്തിരി പ്രയാസമുള്ള സ്ഥലമാണ്. ബെംഗളുരുവില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹുലിയുര്‍ദുര്‍ഗ കോട്ട കെംപഗൗഡ നിര്‍മ്മിച്ചതാണെന്ന് കരുതുന്നു.

സാവന്‍ദുര്‍ഗ

സാവന്‍ദുര്‍ഗ

ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ ഏകശിലാസ്തംഭമാണ് ബെംഗളുരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സാവന്‍ദുര്‍ഗ. പര്‍വ്വതാരോഹകര്‍ക്ക് ഏറ െപ്രിയപ്പെട്ട ഇവിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്താറുണ്ട്.
കുന്നിന്‍മുകളിലേക്ക് കയറുവാന്‍ പടവുകള്‍ ഒന്നും ഇല്ലാത്തത് ഇവിടേക്കുള്ള യാത്രയെ സാഹസികമാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിംങ് പാതകൂടിയാണിത്.ഈ പാറയുടെ മുകളില്‍ എത്തുവാന്‍ ആയി ബെള തിങ്കളു, സിമ്പിള്‍ മങ്കി ഡേ, ദീപാവലി, ക്ലൌഡ് നയന്‍ എന്നിങ്ങനെ വ്യത്യസ്ത ഇനം പാതകള്‍ ഉണ്ട്.

PC: Manish Chauhan

കബലദുര്‍ഗ

കബലദുര്‍ഗ

കബലമ്മ ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കബലദുര്‍ഗ പിരമിഡാകൃതിയിലുള്ള മലയാണ്. ട്രക്കേഴ്‌സിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായ കബലഗുര്‍ഗ്ഗയിലെ കോട്ട ഏറെക്കുറെ ഇല്ലാതായ നിലയിലാണ്.
ബെംഗളുരുവില്‍ നിന്നും 80 കിലോമീറ്റര്‍
അകലെ കനകപുരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഹട്രിദുര്‍ഗ

ഹട്രിദുര്‍ഗ

പതിനാറാം നൂറ്റാണ്ടില്‍ കെംപഗൗഡ പണികഴിപ്പിച്ച ഹട്രിദുര്‍ഗയിലെ കോട്ട അദ്ദേഹത്തിന്റെ വേനല്‍ക്കാല വസതിയായിരുന്നു.
സൈനികരുടെ വീടുകളും കുടയുടെയുമൊക്കെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഒരുപാട് ആളുകള്‍ കോട്ടയും മറ്റും സന്ദര്‍ശിക്കാന്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും സൗകര്യങ്ങള്‍ വളരെ കുറവാണ്.

PC:Srinivasa S

നന്ദിദുര്‍ഗ

നന്ദിദുര്‍ഗ

ബെംഗളുരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നന്ദി ഹില്‍സ് ബെംഗളുരു നിവാസികളുടെ പ്രധാനപ്പെട്ട ഒഴിവുദിന ഇടത്താവളങ്ങളിലൊന്നാണ്.
ശിവന്റെ വാഹനമായ നന്ദിയുടെ ആകൃതിയില്‍ കാണപ്പെടുന്നതിനാലാണ് ഇതിന് നന്ദിഹില്‍സ് എന്ന പേരു ലഭിച്ചതത്രെ.
ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് നിര്‍മ്മിച്ച ഇവിടുത്തെ കോട്ട അദ്ദേഹം തന്റെ വേനല്‍ക്കാല വസതിയായും ഉപയോഗിച്ചിരുന്നു. അര്‍ക്കാവതി നദിയുടെ ഉത്ഭവ സ്ഥാനവും ഇവിടെയാണ്.

നന്ദി ഹിൽസിനേക്കുറിച്ച് സംശയിക്കേണ്ട; ധൈര്യമായി യാത്ര ചെയ്യാം

PC: Akshatha Inamdar

Please Wait while comments are loading...