Search
  • Follow NativePlanet
Share
» »നവരാത്രി 2021: ദുര്‍ഗ്ഗാപൂജയില്‍ പങ്കെടുക്കുവാന്‍ ഈ നാ‌ടുകളിലേക്ക് പോകാം

നവരാത്രി 2021: ദുര്‍ഗ്ഗാപൂജയില്‍ പങ്കെടുക്കുവാന്‍ ഈ നാ‌ടുകളിലേക്ക് പോകാം

ദുർഗാ പൂജ ആഘോഷിക്കുവാനും അതിനെക്കുറിച്ച് കൂ‌ടുതല്‍ അറിയുവാനുമായി നമ്മുടെ രാജ്യത്ത് സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് പരിചയപ്പെടാം...

ദുര്‍ഗ്ഗാ പൂജ എന്നത് രാജ്യമെങ്ങും വളരെ വ്യാപകമാണെങ്കില്‍ക്കൂടിയും പശ്ചിമ ബംഗാളിൽ പ്രത്യേകിച്ച് കൊല്‍ക്കത്തില്‍ ആണ് ഏറ്റവും മനോഹരമായി കാണുവാന്‍ സാധിക്കുക. ഈ സമയത്ത് ഇവിടെ എത്തിച്ചേരുകയാണെങ്കില്‍ നിങ്ങളറിയാതെ തന്നെ ഈ ആഘോഷങ്ങളുടെ ഭാഗമായി നിങ്ങളും മാറും. ഉത്സവത്തിന്റെ അന്തരീക്ഷവും പൂജകളും പ്രാര്‍ത്ഥനകളും ഓരോ നിമിഷവും ആഘോഷിക്കുന്ന ജനക്കൂട്ടവും ഇതിന്റെ പൊലിമ ഓരോ കാണികളിലേക്കുമെത്തിക്കും.

ദുർഗാ പൂജ ആഘോഷിക്കുവാനും അതിനെക്കുറിച്ച് കൂ‌ടുതല്‍ അറിയുവാനുമായി നമ്മുടെ രാജ്യത്ത് സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് പരിചയപ്പെടാം...

കൊല്‍ക്കത്ത

കൊല്‍ക്കത്ത

രാജ്യത്തെ ഏറ്റവും മികച്ച ദുര്‍ഗ്ഗാുപൂജ ആഘോഷങ്ങള്‍ നടക്കുന്ന ഇടമാണ് കൊല്‍ക്കത്ത. ഏത് സാഹചര്യമാണെങ്കില്‍ പോലും ദുര്‍ഗ്ഗാപൂജയ്കക്ക്് അതിനോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ക്കും ഇവിടുള്ളവര്‍ ഒരു മുടക്കവും വരുത്താറില്ല. അതുകൊണ്ടുതന്നെയാണ് നവരാത്രി നാളുകളില്‍ ലോകം ഇവിടേക്ക് എത്തുന്നതും. ഈ സമയത്ത്, രാജ്യത്തെ ഏറ്റവും മികച്ച പന്തലുകൾ ഇവിടെ കാണാം. പുറത്ത് നിന്നുവരുന്നവരെ സ്വീകരിക്കുന്ന ഇടങ്ങളിലെ ബംഗാളി വിഭവങ്ങൾ വിളമ്പുന്ന സ്റ്റാളുകൾ, കലാസന്ധ്യകള്‍ നടക്കുന്ന സ്റ്റേജുകള്‍, പൂജ എന്നിവയെല്ലാം ഇവിടെ കണ്ടിരിക്കേണ്ടതു തന്നെയാണ്. പൂജയുടെ ഈ നാല് ദിവസങ്ങളിൽ നഗരത്തിന്റെ രൂപം തന്നെ മാറും.

കുളു

കുളു

കൊല്‍ക്കത്തയുടെ അത്രയും ആഘോഷം കാണുവാന്‍ സാധിച്ചില്ലെങ്കില്‍പോലും ഹിമാചല്‍ പ്രദേശിലെ കുളുവിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങളും പറയേണ്ടതു തന്നെയാണ്. പൂജകളെക്കാള്‍ പ്രാധാന്യം ജനങ്ങളെല്ലാം പങ്കെടുക്കുന്ന പ്രദക്ഷിണങ്ങള്‍ക്കാണ്. കുളു താഴ്വരയിലെ ധൽപൂർ മൈതാനത്ത് ആണ് ഇത് നടക്കുക. രാവണനുമേൽ ശ്രീരാമന്റെ വിജയം ആണിവിടെ ആഘോഷിക്കുന്നത്.

മുംബൈ

മുംബൈ

ദുര്‍ഗാ പൂജ കാലത്ത് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട നഗരങ്ങളിലൊന്നായി മുംബൈ മാറിയിട്ട് അധികകാലമായിട്ടില്ല. പണ്ടുകാലം മുതല്‍ തന്നെ ദുര്‍ഗ്ഗാ പൂജ ഇവിടെ ആഘോഷിക്കുന്നുണ്ടെങ്കിലും ഇന്നത്തെ പോലെ ആഘോഷമാക്കുന്നത് ഇവിടെ വസിക്കുന്ന ബംഗാളി സമൂഹത്തിലെ ആളുകളാണ്. ഈ കാലയളവില്‍ ബംഗാളിലെ തങ്ങളുടെ ഭനവങ്ങളിലേക്ക് പരമ്പരാഗത പൂജകള്‍ക്കായി പോകുവാന്‍ കഴിയതെവന്നെ ബംഗാളുകള്‍ കൊൽക്കത്തയിലെന്നപോലെ അവർ ഇവിടെ പന്തലുകൾ സ്ഥാപിച്ചും ഉത്സവം ആഘോഷിച്ചും ദുർഗാപൂജ ആഘോഷിക്കാൻ തുടങ്ങി. ഈ നാല് ദിവസങ്ങളിലും പന്തലുകൾ വലിയ പരിപാടികള്‍ നടക്കുകയും പ്രശസ്തരായ വ്യക്തികള്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നത് വളരെ സാധാരണമാണ്.

വാരണാസി

വാരണാസി

വിശ്വാസപരമായ എന്തും ആഘോഷമാക്കുന്ന വാരണാസിയില്‍ ദുര്‍ഗ്ഗാപൂജക്കാലവും വളരെ ആഘോഷം നിറഞ്ഞതാണ്. ശ്രീരാമൻ രാവണനെതിരെ നേടിയ വിജയത്തെ സൂചിപ്പിക്കുന്ന ആഘോഷങ്ങള്‍ നഗരത്തിലെങ്ങും കാണാം. ഈ സമയത്താണ് നിങ്ങള്‍ വാരണാസി സന്ദര്‍ശിക്കുന്നതെങ്കില്‍ കൗതുകമുള്ള പല കാഴ്ചകള്‍ക്കും സാക്ഷ്യം വഹിക്കുവാന്‍ സാധിച്ചേക്കാം. ശ്രീരാമൻ, ലക്ഷ്മൺ, ഹനുമാൻ, സീതാദേവി എന്നിവരെപ്പോലെ വസ്ത്രം ധരിച്ച കുട്ടികളെ നിങ്ങൾ കാണും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ല വിശ്വാസികളും സന്യാസിമാരും ഈ കാലയളവില്‍ ഇവിടെ എത്തുവാന്‍ ശ്രമിക്കാറുണ്ട്.

ഡല്‍ഹി

ഡല്‍ഹി

ദുര്‍ഗ്ഗാപൂജക്കാലത്ത് നിങ്ങള്‍ ഡല്‍ഹിയില്‍ എത്തിയാല്‍ അതിനെ ഭാഗ്യം എന്നുമാത്രമേ വിശേഷിപ്പിക്കാവൂ. അല്പം തിക്കും തിരക്കും നഗരത്തില്‍ അനുഭവിക്കേണ്ട വന്നാല്‍ പോലും ഇവിടുത്തെ നവരാത്രി ദിവസങ്ങള്‍ വളരെ രസകരവും അനുഭവേദ്യവുമായിരിക്കും. ദുർഗാപൂജയുടെ ഭാഗമാകാൻ, നിങ്ങൾക്ക് സിആർ പാർക്ക് തിരഞ്ഞെടുക്കാം. ഇത് കൊൽക്കത്തയുടെതിന് സമാനമായ മികച്ച അനുഭവം നൽകും. ഈ ശുഭകരമായ നാല് ദിവസങ്ങളിൽ, പലതരം ആധികാരിക ബംഗാളി വിഭവങ്ങൾ ആസ്വദിക്കുമ്പോൾ പന്തലുകളിൽ നിന്ന് വലിയ ജനക്കൂട്ടം ഉണ്ടാകും. തുടർന്ന്, നിങ്ങൾക്ക് ദസറയിലെ രാമലീല മൈതാനം സന്ദർശിക്കാം.

ആനപ്പുറത്തെ സ്വര്‍ണ്ണ വിഗ്രഹത്തിന്‍റെ നഗരംചുറ്റല്‍,അലങ്കരിച്ച കൊട്ടാരം പിന്നെ ഗുസ്തി!!ദസറക്കാഴ്ചകളിലെ മൈസൂരൂആനപ്പുറത്തെ സ്വര്‍ണ്ണ വിഗ്രഹത്തിന്‍റെ നഗരംചുറ്റല്‍,അലങ്കരിച്ച കൊട്ടാരം പിന്നെ ഗുസ്തി!!ദസറക്കാഴ്ചകളിലെ മൈസൂരൂ

ഗുവാഹത്തി

ഗുവാഹത്തി

നിങ്ങൾക്ക് വടക്കുകിഴക്കൻ ഇന്ത്യയിലെ ദുര്‍ഗ്ഗാ പൂജകള്‍ പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിരവധി ഇടങ്ങള്‍ ഇതിനായുണ്ട്. അസമിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ദുർഗാ പൂജ ആഘോഷിക്കപ്പെടുന്നു, ഗുവാഹത്തിയിൽ . ഈ ഉത്സവം വളരെ ഉത്സാഹത്തോടും ഗാംഭീര്യത്തോടും കൂടി ആഘോഷിക്കപ്പെടുന്നു, കൂടാതെ ദുർഗയുടെ ചില മികച്ച വിഗ്രഹങ്ങൾ കാണാൻ നിങ്ങൾക്ക് വിവിധ പന്തലുകൾ സന്ദർശിക്കാം, കൂടാതെ ചില പ്രാദേശിക വിഭവങ്ങളും ആസ്വദിക്കാം.

നവരാത്രിക്കാലത്തെ ചിലവുകുറഞ്ഞ യാത്രകള്‍! പ്ലാന്‍ ചെയ്യാം ഇങ്ങനെനവരാത്രിക്കാലത്തെ ചിലവുകുറഞ്ഞ യാത്രകള്‍! പ്ലാന്‍ ചെയ്യാം ഇങ്ങനെ

ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍...ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X