Search
  • Follow NativePlanet
Share
» »ചിക്കമഗളുരുവിൽ നീലക്കുറിഞ്ഞി പൂത്തൂ, കാണാൻ പോയാലോ!!

ചിക്കമഗളുരുവിൽ നീലക്കുറിഞ്ഞി പൂത്തൂ, കാണാൻ പോയാലോ!!

സംസ്ഥാനത്തെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായചിക്കമംളുരുവിലാണ് കുറിഞ്ഞിപൂത്തു നിൽക്കുന്നത്. പ്രധാനമായും മൂന്നിടങ്ങളിലാണ് കുറിഞ്ഞി പൂത്ത കാഴ്ച ഇപ്പോൾ കാണുവാൻ കഴിയുന്നത്

12 വർഷത്തിലൊരിക്കൽ മാത്രം മാത്രം പൂവിടുന്ന നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നതു കാണാൻ വല്ലാത്ത ഭംഗിയാണ്. പൂക്കുമ്പോള്‍ ഒന്നോ രണ്ടോ ചെടിയായല്ല, ഒരു മല മുഴുവനുമോ അല്ലെങ്കിൽ ഒരു പ്രദേശം മുഴുവനോ ആയോ പൂക്കുന്ന ഇവയുടെ കാഴ്ച ഒരിക്കലെങ്കിലും നേരിൽ കാണേണ്ടതാണ്.
അതിനു മൂന്നാറിലെ കുറിഞ്ഞിപൂക്കുവാൻ വർഷമെത്ര വേണമെന്നല്ലേ ഓർക്കുന്നത്... ഇത് മൂന്നാറിലല്ല, ഇത്തവണത്തെ കുറിഞ്ഞി കാഴ്ചകൾ ഇവിടെ കർണ്ണാടകയിലാണ്.

Neelakurinji

PC:Bernad Thampan

സംസ്ഥാനത്തെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായ
ചിക്കമംളുരുവിലാണ് കുറിഞ്ഞിപൂത്തു നിൽക്കുന്നത്. പ്രധാനമായും മൂന്നിടങ്ങളിലാണ് കുറിഞ്ഞി പൂത്ത കാഴ്ച ഇപ്പോൾ കാണുവാൻ കഴിയുന്നത്. കഴിഞ്ഞ 20 ദിവസത്തിലേറെയായി ഇവിടെ കുറിഞ്ഞി പൂത്തു നില്ക്കുകയാണ്.

പർവതനിരകളിലെ സീതലയ്യനഗിരി, മുല്ലയ്യനഗിരി, ബാബാബുഡൻഗിരി എന്നിവിടങ്ങളിൽ ആണ്
നീലക്കുറിഞ്ഞി അതിന്‍റെ എല്ലാ ഭംഗിയിലും പൂത്തുലഞ്ഞു നിൽക്കുന്നത്.
ഏതു സമയത്തും കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഇവിടെ ഈ സീസണിൽ എത്തിയാൽ കാണുവാൻ സാധിക്കണമെന്നും നിർബന്ധമില്ല. അതിന് പ്രതൃതി തന്നെ വിചാരിച്ച് നല്ല കാഴ്ചകൾ നിങ്ങൾക്കായി ഒരുക്കണം!

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

ചിക്കമംഗളുരുവിൽ നിന്നും ഒരു മുപ്പത് കിലോമീറ്റർ അകലെയായാണ് കുറിഞ്ഞി പൂത്തുനിൽക്കുന്ന സ്ഥലമുള്ളത്. സ്വന്തമായി വണ്ടിിലാണ് യാത്രയെങ്കിൽ നേരെ മലയുടെ മുകളിൽ വരെ എത്താം. അല്ലാത്തവർക്, ബസ് സര്‍വീസുകൾ വളറെ വിരളമാണ് എന്നതിനാൽ ചിക്കമംഗളുരുവിൽ നിന്നും വാഹനം വാടക്കെടുക്കു വേണം നഗരത്തിൽ നിന്നും ഇവിടേക്കെത്തുവാൻ. എപ്പോൾ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ കോടമഞ്ഞു പൊതിയുമെന്നതിനാൽ അല്പം ഭാഗ്യം കൂടി നിങ്ങൾക്കു വേണം എന്ന കാര്യം മറക്കേണ്ട!

കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!കര്‍ണ്ണാടകയുടെ കാശ്മീര്‍ തേടിയൊരു യാത്ര!!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X