Search
  • Follow NativePlanet
Share
» » പറന്നുപോയി നീലവിസ്മയം കാണാം... നീലക്കുറിഞ്ഞി കാണാന്‍ ഒരു ഹെലികോപ്റ്റര്‍ യാത്ര

പറന്നുപോയി നീലവിസ്മയം കാണാം... നീലക്കുറിഞ്ഞി കാണാന്‍ ഒരു ഹെലികോപ്റ്റര്‍ യാത്ര

കുടകിനിപ്പോള്‍ നിറം പര്‍പ്പിളാണ്. പച്ചപ്പില്‍ നിന്നും മെല്ലെ നീലക്കുറിഞ്ഞിയുടെ കാഴ്ചകളിലേക്കാണ് കുടക് സഞ്ചാരികളെ കൈപിടിച്ചെത്തിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൂത്തുലഞ്ഞ കുടകിലെ മണ്ഡല്‍പ്പെട്ടി നലനിരകള്‍ സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ്. നീലക്കുറിഞ്ഞിയുടെ വസന്തോത്സവം കാണുവാന്‍ ഇനി കുടകിലേക്ക് യാത്ര പോകാം.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Karnataka Forest Department

 12 വര്‍ഷത്തിലൊരിക്കല്‍

12 വര്‍ഷത്തിലൊരിക്കല്‍

12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കൂര്‍ഗില്‍ നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്.
സ്ട്രോബിലാന്തസ് കുന്തിയാന ഇനത്തില്‍പെട്ട കുറിഞ്ഞിയാണ് ഇവിടെ പൂവിട്ടിരിക്കുന്നത്.

 പൂത്തുലഞ്ഞ കാഴ്ച

പൂത്തുലഞ്ഞ കാഴ്ച

ഇന്ത്യയുടെ സ്കോട്ലാന്‍ഡ് എന്നറിയപ്പെടുന്ന കൂര്‍ഗില്‍
ഇതാദ്യമായാണ് ഇത്രയും വലിയ രീതിയില്‍ നീലക്കുറിഞ്ഞി പൂവിടുന്നത്. മലകളായ മലകളെല്ലാം കണ്ണത്താ ദൂരത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന അതിമനോഹരമായാ കാഴ്ചയാണ് ഇവിടെയുള്ളത്. കുടകിലെ മണ്ഡൽപട്ടി, കോട്ട ബെട്ടാ മലനിരകളിൽ ആരംഭിച്ച കുറിഞ്ഞി വസന്തം പതിവില്‍ നിന്നും വിപരീതമായി കൂടുതല്‍ സ്ഥലത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. കൊവിഡ് കാലത്താണങികില്‍ കൂടി ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ചതിനു ശേഷം നിരവധി സഞ്ചാരികളാണ് ഇവിട‌േക്ക് എത്തുന്നത്.

 പറന്നുപോയി കാണാം

പറന്നുപോയി കാണാം

പരമാവധി വിനോദ സഞ്ചാരികളെ ഇവി‌ടേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ നിരവധി പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഹെലി ടൂറിസം. ദീർഘകാലമായി ആവശ്യപ്പെടുന്ന ഹെലി-ടൂറിസം പദ്ധതിയെ പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും. ഇതിനിടെ. ബെംഗളൂരുവിലെ ഒരു സ്ഥാപനം കുടകുകളിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഒരു ഹെലികോപ്റ്റര്‍ യാത്ര നടത്തുകയും ചെയ്തിരുന്നു.

കൂടുതൽ സന്ദർശകരെ

കൂടുതൽ സന്ദർശകരെ

തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഗോവിന്ദ് നായർ യെലഹങ്ക എയർബേസിൽ നിന്ന് കൂർഗിലേക്കുള്ള ഒരു യാത്ര ഈ ആഴ്ച ആദ്യം നടത്തിയതായി പറഞ്ഞു. ഇപ്പോൾ ഇത് പാക്കേജ് ടൂർ ആയി കൂർഗിലേക്കുള്ള എവിടേയും യാത്രയുടെ ഭാഗമായാണ് നൽകുന്നത്, അവിടെ മണ്ഡലപട്ടിയിലേക്ക് ഒരു വഴിതിരിവ് നടത്തി കുറിഞ്ഞി കാഴ്ചകള്‍ കാണിക്കുവാനാണ് പദ്ധതി. 12 വർഷത്തിലൊരിക്കൽ കാണുന്ന കാഴ്ചയായതിനാൽ, കൂടുതൽ റിസോർട്ടുകൾ പാക്കേജിന്റെ ഭാഗമായി കൂടുതൽ സന്ദർശകരെ ആകര്‍ഷിക്കുവാനുള്ള പദ്ധതികളും നടപ്പാക്കി വരുന്നു.

 സംരക്ഷിക്കാം വൈവിധ്യത്തെ

സംരക്ഷിക്കാം വൈവിധ്യത്തെ


പശ്ചിമഘട്ടത്തിന്റെ ഈ ഭാഗത്ത് പൂവിടുന്നത് അധികം സംഭവിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്ത കാര്യമായാണ് സസ്യശാസ്ത്രര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് അതീവ ശ്രദ്ധ പുലർത്തണ്ടതാണ്. കർണാടകയിൽ ഏകദേശം 45 ഇനം കുറുഞ്ഞികളും വ്യത്യസ്ത ഉയരങ്ങളിൽ വ്യത്യസ്ത ഇനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോന്നും ആറ് വർഷത്തിൽ ഒരിക്കൽ, ഒൻപത് വർഷം, 11 അല്ലെങ്കിൽ 12 വർഷങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഇടവേളകളിൽ പൂക്കുന്നു. അതിനാൽ ടൂറിസവും കാൽനടയാത്രയും ഈ മേഖലയിൽ പരിമിതപ്പെടുത്തണമെന്നാണ് വിദഗ്ദരുടെ ആവശ്യം.

പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!പ്രവര്‍ത്തനനഹിതമാകുന്ന ജിപിഎസും വഴിതെറ്റിക്കുന്ന നിശബ്ദതയും... കാറ്റുപോലും കയറാത്ത കാട്!

മലരിക്കല്‍ മുതല്‍ കുമരകം വരെ.. കോട്ടയത്തു കറങ്ങാനിതാ ഒരു വഴികാട്ടിമലരിക്കല്‍ മുതല്‍ കുമരകം വരെ.. കോട്ടയത്തു കറങ്ങാനിതാ ഒരു വഴികാട്ടി

എല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെഎല്ലിനെപ്പോലും മരവിപ്പിക്കും... സൂര്യനെ കാണാന്‍കിട്ടില്ലാത്ത പകലുകള്‍...തണുത്തുറഞ്ഞ നഗരങ്ങളുടെ കഥയിങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X