Search
  • Follow NativePlanet
Share
» »കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

കാടിന്‍റെ ഉള്ളനക്കങ്ങളും കാനനക്കാഴ്ചകളും കൊതിതീരെ കണ്ട് പോകുവാന്‍ സാധിക്കുന്ന ഗവി കേരളത്തിലെ ഏറ്റവും മികച്ച കാടകങ്ങളിലൊന്നാണ്. കോടമഞ്ഞും പച്ചപ്പും വളഞ്ഞു പുളഞ്ഞ വഴികളും കാടിനുള്ളിലെ കാഴ്ചകളും ഒക്കെ ഏറ്റവും ഭംഗിയായി ആസ്വദിക്കുവാന്‍ സാധിക്കുന്ന ഇവിടം യഥാര്‍ത്ഥത്തില്‍ കാടിന്റെ കുറേയേറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന എക്സട്രാ ഓര്‍ഡിനറി സ്ഥലമാണ്. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന വഴികളിലൂടെ കാടിന്‍റെ സ്വരം മാത്രം കേട്ട്, ആ വന്യതയിലലിഞ്ഞു യാത്ര ചെയ്യുവാന്‍ ഏതൊരു സഞ്ചാരിയും ഒന്നു കൊതിക്കും. ഇപ്പോഴിതാ സഞ്ചാരികള്‍ക്കായി മികച്ച ഒരു യാത്രാ പാക്കേജുമായി വന്നിരിക്കുകയാണ് ഗവി ടൂറിസം. കൂടുതലറിയുവാനായി വായിക്കാം...

 ഗവി- മറക്കാനാവാത്ത യാത്രാനുഭവങ്ങള്‍

ഗവി- മറക്കാനാവാത്ത യാത്രാനുഭവങ്ങള്‍

ജീവിതത്തിലൊരിക്കലും മറക്കുവാന്‍ സാധിക്കാത്ത കുറേയെറെ യാത്രാനുഭവങ്ങള്‍ നല്കുന്ന ഇടമാണ് ഗവി. ട്രക്കിങ്ങും ബോട്ടിങ്ങും സഫാരിയും വന്യമൃഗങ്ങളും ഇടതടവില്ലാതെ വന്നു പോകുന്ന കോടമഞ്ഞും ഒക്കെയുള്ള ഗവി യാത്രകളെ ആവേശമായി കാണുന്നവര്‍ക്കു പോകുവാന്‍ പറ്റിയ ഇടമാണ്.
PC:Samson Joseph

 വെറുതേ പോകുവാനല്ല

വെറുതേ പോകുവാനല്ല

വെറുതേ കാടു കണ്ട് വരുവാനല്ല ഗവി വിളിക്കുന്നത്. കാടിനുള്ളിലെ കാഴ്ചകളെയും അനുഭവങ്ങളെയും സ്വന്തമാക്കുവാനുള്ള യാത്രയാണ് ഗവിയിലേക്കുള്ള സഞ്ചാരം നമുക്ക് നല്കുന്നത്. കാടിന്‍റെ വന്യതയോട് ചേര്‍ന്ന് അത് കണ്ടും അനുഭവിച്ചും പോകുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇവിടുത്തെ യാത്രകളുള്ളത്. മഞ്ഞു മൂടിക്കിടക്കുന്ന വഴിത്താരകളും ഇടയ്ക്കിടെ സന്ദര്‍ശനത്തിനെത്തുന്ന കാട്ടുമൃഗങ്ങളും എല്ലാം ചേര്‍ന്ന് ഈ യാത്ര അവിസ്മരണീയമാക്കും.
PC:Kerala Tourism

നിരവധി പാക്കേജുകള്‍

നിരവധി പാക്കേജുകള്‍

കൊവിഡിനു ശേഷം അതിജീവനത്തിന്റെ പാതയിലുള്ള വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സഞ്ചാരികള്‍ക്കായി നിരവധി പാക്കേജുകളാണ് ഗവിയില്‍ ഒരുക്കിയിരിക്കുന്നത്. കാട്ടിലെ കാഴ്ചകള്‍ പരമാവധി ആസ്വദിച്ച് പോകുവാന്‍ കഴിയുന്ന രീതിയിലാണ് പാക്കേജുകളുള്ളത്.

കോന്നി– അടവി– ഗവി ടൂർ പാക്കേജ്

കോന്നി– അടവി– ഗവി ടൂർ പാക്കേജ്

ഗവിയില്‍ ഏറ്റവും പ്രചാരത്തിലുള്ല യാത്രാ പാക്കേജുകളില്‍ ഒന്നാണ് കോന്നിയില്‍ നിന്നും ആരംഭിച്ച് അടവി വഴി ഗവിയിലേക്കുള്ള യാത്ര. കൊവിഡിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന യാത്ര ഈ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും ആരംഭിച്ചത്. കാട്ടിലൂടെ ഡാമും വ്യൂ പോയിന്‍റുകളും കണ്ട് വൈകിട്ട് വരെയുള്ള യാത്രയാണിത്.
PC:pathanamthittatourism

കാടിനുള്ളിലൂടെ

കാടിനുള്ളിലൂടെ

കനത്ത കാടിനുള്ളിലൂടെ 85 കിലോമീറ്റര്‍ ദൂരമാണ് ഈ യാത്ര കടന്നു പോകുന്നത്. കാടിനുള്ളിലെ കാഴ്ചകള്‍ തന്നെയാണ് യാത്രയുടെ ഹൈ ലൈറ്റ്. കോന്നി ആനത്താവളത്തില്‍ നിന്നും ആണ് യാത്ര ആരംഭിക്കുന്നത്. 7.15ന് യാത്ര തുടങ്ങും. നേരേ പോകുന്നത് അടവിയില്‍ കുട്ടവഞ്ചി സവാരിക്കാണ്. സവാരിയും ഭക്ഷണവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീണ്ടും തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, കൊച്ചാണ്ടി ചെക്പോസ്റ്റ് വഴി യാത്ര തുടര്‍ന്ന് മൂഴിയാർ ഡാം സന്ദർശിക്കും. കൊച്ചാണ്ടി ചെക്ക് പോസ്റ്റില്‍ നിന്നും വള്ളക്കടവ് വര‌യാണ് യാത്രയുടെ ഏറ്റവും ആകര്‍ഷകമായ ഭാഗം. ഈ യത്രയുൊെ 85 കിലോ മീറ്റര്‍ ദൂരവും വനത്തിനുള്ളിലൂടെയാണ് പോകുന്നത്.

PC:pathanamthittatourism

വനങ്ങളും ഡാമും

വനങ്ങളും ഡാമും

അതിമനോഹരമായ കുറേ കാഴ്ചകള്‍ കണ്ടാണ് ഇനിയുള്ള യാത്ര പുരോഗമിക്കുന്നത്. പുല്‍മേടുകളും വനങ്ങളും കടന്ന് പെൻസ്റ്റോക്ക് പൈപ്പ്, കക്കി ഡാം വ്യൂ പോയിന്റ്, കക്കി ഡാം, സിനിമ ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങൾ, ആനത്തോട്, പമ്പാ ഡാം എന്നീ സ്ഥലങ്ങള്‍ ഉച്ചയ്ക്കു മുന്‍പേ കണ്ടു തീര്‍ക്കും. ഉച്ചഭക്ഷണം കൊച്ചു പമ്പയില്‍ നിന്നാണ്.

ഇനി ഗവിയിലേക്ക്

ഇനി ഗവിയിലേക്ക്

ഇനി യാത്ര ഗവിയിലേക്കാണ്. ബോട്ടിങും ഇതിന്റെ ഭാഗമാണ്. ഗവിയിലെ പ്രത്യേക കാഴ്ചയായ ഗോഫര്‍ മരവും സന്ദര്‍ശിക്കും. ബൈബിളിലെ വിശ്വാസം അനുസരിച്ച് നോഹയുടെ പെട്ടകം ഗോഫര്‍ മരം കൊണ്ടാണ് നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. ഇവിടുന്ന് നേരെ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വഴി വള്ളക്കടവില്‍ എത്തും. ഇവിടെ നിന്നും വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി കുമ്പഴ എത്തും. രാത്രി ഭക്ഷണം കഴിഞ്ഞ് കോന്നിയില്‍ തിരിച്ചെത്തിക്കുന്ന രീതിയിലാണ് യാത്രാ പാക്കേജ് ഒരുക്കിയിരിക്കുന്നത്.

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

രണ്ടായിരം രൂപയാണ് കോന്നി- അടവി- ഗവി ടൂർ പാക്കേജിന് ഒരാളില്‍ നിന്നും ഈടാക്കുന്നത്. 10 മുതൽ 15 പേർ വരെയുള്ള സംഘത്തിലെ ഓരോരുത്തർക്കും 1900 രൂപ വീതവും 16 പേര‍ടങ്ങുന്ന സംഘത്തിലെ ഓരോരുത്തർക്കും 1800 രൂപ വീതവും ഈടാക്കുന്ന തരത്തില്‍ കുറഞ്ഞ നിരക്കും ലഭ്യമാക്കിയിട്ടുണ്ട്. യാത്രാ ചാര്‍ജ്, ഭക്ഷണം, കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവ ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. 5 വയസ്സിനു മുകളിലുള്ളവര്‍ക്ക് മുതല്‍ ടിക്കറ്റ് വേണം.

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!2021 ലേക്കായി സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇടങ്ങള്‍... ബാലി മുതല്‍ കെനിയ വരെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X