Search
  • Follow NativePlanet
Share
» »ദോഷം മാറ്റാം, ഐശ്വര്യം നേടാം.. സൂര്യരാശിയനുസരിച്ച് പുതുവർഷത്തിലെ ക്ഷേത്ര ദർശനം

ദോഷം മാറ്റാം, ഐശ്വര്യം നേടാം.. സൂര്യരാശിയനുസരിച്ച് പുതുവർഷത്തിലെ ക്ഷേത്ര ദർശനം

പുതിയ ഒരു വർഷം ഇതാ വന്നു കഴിഞ്ഞു. കഴിഞ്ഞുപോയ വർഷത്തിലെ മോശമായതിനെയെല്ലാം മാറ്റിനിര്‍ത്തി, നല്ലതിനെ മാത്രം കൂടെക്കൂട്ടി, ശുഭാപ്തി വിശ്വാസത്തോടെയും പ്രതീക്ഷകളോടെയും പുതിയൊരു വർഷത്തിലേക്ക് പ്രവേശിക്കാം.

നല്ല തുടക്കങ്ങളിൽ വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും. ശുഭകാര്യങ്ങൾക്കു മുൻപ് ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഹൈന്ദവ വിശ്വാസികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇതാ ഓരോരുത്തരുടെയും സൂര്യരാശി അനുസരിച്ച് പുതുവർഷത്തിൽ ഐശ്വര്യം നേടുവാൻ പോയിരിക്കേണ്ട ക്ഷേത്രങ്ങൾ പരിചയപ്പെടാം

Cover Image PC: Ankit Dandhare/ Unsplash

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് രാശിക്കാർ പുതുവർഷത്തിൽ ദർശനം നടത്തേണ്ട പ്രധാന ക്ഷേത്രം തമിഴ്നാട്ടിലെ രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രമാണ്. തെക്കിന്‍റെ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം പല വിശ്വാസങ്ങളാലും സമ്പന്നമാണ്. കാശിയിൽ ആരംഭിക്കുന്ന തീർത്ഥാടനം പൂർത്തിയാകണമെങ്കിൽ ഇവിടെയും ദർശനം നടത്തിയിരിക്കണം എന്നതാണ് അതിലൊന്ന്. ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാ ഇവിടെ രാമൻ , രാവണനെ വധിച്ച പാപത്തിൽ നിന്നും മോചനം നേടുവാൻ ആരാധന നടത്തിയിട്ടുണ്ട് എന്നാണ് വിശ്വാസം. രാമൻ പ്രതിഷ്ഠ നടത്തിയ ശിവലിംഗമാണ് ഇവിടെ ആരാധിക്കുന്നത്.

PC:Mathanagopal

ടോറസ് (ഏപ്രിൽ 20-മേയ് 20)

ടോറസ് (ഏപ്രിൽ 20-മേയ് 20)

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രമാണ് ടോറസ് സൂര്യരാശിയിലുള്ളവര് 2023 മികച്ച ഒരു വർഷമായി മാറുവാൻ സന്ദർശിക്കേണ്ടത്. ആന്ധ്രാ പ്രദേശിൽ ചിറ്റൂർ ജില്ലയിൽ തിരുമലയ്ക്ക് സമീപമണ് തിരുപ്പതി ക്ഷേത്രമുള്ളത്. വിഷ്ണുവിൻറെ അവതാരമായ ബാലാജിയെയാണ് ഇവിടെ ആരാധിക്കുന്നത്. ഇന്ത്യയിലേറ്റവും അധികം വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങളിലൊന്നായ ഇത് ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്. ഏഴുമലകളിലൊന്നാ. വെങ്കടാദ്രി മലയിലാണ് ക്ഷേത്രമുള്ളത്. ബാലാജി ഗോവിന്ദ എന്നെല്ലാം ഇവിടുത്തെ വെങ്കിടേശ്വരൻ അറിയപ്പെടുന്നു.

ജെമിനി(മെയ് 21- ജൂൺ 20)

ജെമിനി(മെയ് 21- ജൂൺ 20)

ജെമിനി രാശിയിലുള്ളവർ പോയിരിക്കേണ്ട ക്ഷേത്രമാണ് പളനിയിലെ ദണ്ഡായുധസ്വാമി ക്ഷേത്രം. പഴനി ക്ഷേത്രം എന്ന പേരിലാണ് നമുക്ക് ഈ ക്ഷേത്രം കൂടുതൽ പരിചിതം. മുരുകന്‍റെ ആറുപടൈ ക്ഷേത്രങ്ങളിലൊന്നായ ഇവിടം ലക്ഷക്കണക്കിന് വിശ്വാസികൾ സന്ദർശിക്കുന്ന തീർത്ഥാടന കേന്ദ്രമാണ്. സുബ്രഹ്മണ്യനെ ആരാധിക്കുന്ന ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്. കേരളത്തിലേക്ക് ദർശനമായി നിൽക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠ ആയതിനാൽ കേരളത്തിന് അനുഗ്രഹം നല്കുന്ന ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നു. തൈ മാസത്തിലെ പൗർണമി ദിവസമായ "തൈപ്പൂയമാണ്" ഇവിടുത്തെ പ്രധാന ആഘോഷം. ജനുവരി-ഫെബ്രുവരി സമയത്താണിത് വരുന്നത്. ഇവിടെ മുരുകനെ ദർശിക്കുന്നത് എല്ലാ ദോഷങ്ങളും ദുരിതങ്ങളും ഇല്ലാതാക്കും എന്നാണ് വിശ്വാസം.

PC:Satheesh Muthu Gopal

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

ക്യാൻസർ രാശിയിലുള്ളവർ പുതുവർഷത്തിൽ പോയിരിക്കേണ്ട ക്ഷേത്രമാണ് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം. ഹൈന്ദവ ക്ഷേത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്. ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്. ശിവൻ പ്രതിഷ്ഠ നടത്തിയതിനാൽ അതിന്റെ പ്രധാന്യവും ക്ഷേത്രത്തിനുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് ഒരുപാട് കഥകളും വിശ്വാസങ്ങളുമുണ്ട്.

PC:Vinayaraj

ലിയോ (ജൂലൈ 23- ഓഗസ്റ്റ് 22)

ലിയോ (ജൂലൈ 23- ഓഗസ്റ്റ് 22)

ലിയോ രാശി വരുന്നവർ പോയിരിക്കേണ്ട ക്ഷേത്രമാണ് തമിഴ്നാട്ടിൽ തിരുവരൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വഞ്ചിനാഥ ക്ഷേത്രം. ശിവന് പ്രാധാന്യമുള്ള പാടൽപെട്ര സ്ഥലങ്ങളിലൊന്നായ ക്ഷേത്രത്തിൽ ശിവനാണ് പ്രധാന പ്രതിഷ്ഠ. മരണത്തിന്റെ ദൈവമായ യമന്റെ പ്രത്യേക ആരാധനാലയമുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണിത്.ചിത്രഗുപ്തന്റെ അരികിൽ ഇരിക്കുന്ന ഭാവത്തിൽ യമനെ ഇവിടെ കാണാം. രാഹു-കേതു ദോഷം മാറുവാനും ശനിയുടെ അപഹാരങ്ങളിൽ നിന്നു രക്ഷ നേടുവാനും ഈ ക്ഷേത്രം തിരഞ്ഞെടുക്കാം.

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

തിരുകൽകുണ്ട്രം വേദഗിരീശ്വരർ ക്ഷേത്രമാണ് വിർഗോ രാശിയിലുള്ളവർ ദർശനം നടത്തേണ്ടയിടം. കഴുക കോവിൽ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈഗിൾ ടെംപിൾ എന്നാണ് ഇതിനർത്ഥം. എപ്പോൾ ചെന്നാലും ഇവിടെ രണ്ടു കഴുകന്മാരെ കാണാം. അവരാണ് ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കും കാവൽ നിൽക്കുന്നതെന്നാണ് വിശ്വാസം. ഇവിടുത്തെ വിശ്വാസങ്ങൾ പറയുന്നതു രണ്ട് സന്യാസിമാരാണ് ഈ കഴുകന്മാരായി മാറിയതെന്നാണ് മഹാബലിപുരത്തു നിന്നും വെറും 15 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്.

PC:Prince

ലിബ്രാ (സെപ്റ്റെംബർ 23-ഒക്ടോബർ 22)

ലിബ്രാ (സെപ്റ്റെംബർ 23-ഒക്ടോബർ 22)

ലിബ്രാ രാശിയിലുള്ളവർ പോയിരിക്കേണ്ട ക്ഷേത്രമാണ് തിരുട്ടണിയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തമിഴ്നാട്ടിൽ തിരുവള്ളുവർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുരുകനാണ് ഇവിടുത്തെ പ്രതിഷ്ഠ. മുരുകന്റെ ആറ് വാസസ്ഥലങ്ങളിൽ അഞ്ചാമത്തേതാണ് ഇതെന്നും വിശ്വസിക്കപ്പെടുന്നു.ചെന്നൈയിൽ നിന്ന് 87 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. ഇന്ദ്രൻ തന്റെ മകളായ ദേവയാനി.െ മുരുകന് നല്കിയപ്പോൾ സമ്മാനമായി ഇന്ദ്രന്റെവാഹനമായ, വെളുത്ത ആനയായ ഐരാവതത്തെയും നല്കി. എന്നാൽ ഐരാവതം പോയതോടെ ഇന്ദ്രന്‍റെ സ്വത്ത് ക്ഷയിക്കുവാൻ തുടങ്ങിയെന്നും ഒടുവിൽ മുരുകൻ ആനയെ തിരികെ നല്കാമെന്നു പറഞ്ഞു. അത് സ്വീകരിക്കാതെ ഇന്ദ്രൻ ആന തന്റെ ദിശയിലേക്ക് നോക്കണമെന്ന് നിർബന്ധിക്കുകയാണ് ചെയ്തത്. അതിനാൽ ഈ ക്ഷേത്രത്തിലെ ആനയുടെ ചിത്രവും കിഴക്കോട്ട് ദർശനമായാണുള്ളത്.


PC:Srithern

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

സ്കോർപിയോ രാശിയിലുള്ളവർ പോയിരിക്കേണ്ട ക്ഷേത്രമാണ് കാഞ്ചീപുരത്തെ ഏകാംബരേശ്വർ ക്ഷേത്രം. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ഭൂമിയെ പ്രതിനിധീകരിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ വലിയ ക്ഷേത്രങ്ങളിലൊന്നാണ്. ഇവിടുത്തെ ശിവവിഗ്രഹത്തെ പൃഥ്വി ലിംഗം എന്നാണ് അറിയപ്പെടുന്നത്. പാര്‍വ്വതി ദേവി ശിവനെ പ്രീതപ്പെടുത്തിയ ഇടം എന്ന് ഏറ്റവും ചുരുക്കത്തിൽ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാം . എളവർക്കുഴലി എന്ന പേരിലാണ് പാര്‍വ്വതി ദേവി ഇവിടെ അറിയപ്പെടുന്നത്.

PC:mckaysavage

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

മയിലാടുംതുറയിലുള്ള മയൂരനാഥർ ക്ഷേത്രമാണ് സാജിറ്റേറിയസ് രാശിയിലുള്ളവർ സന്ദർശിച്ചിരിക്കേണ്ട രാശി ക്ഷേത്രം. മയൂരനാഥരായി ശിവനെ ഇവിടെ ആരാധിക്കുന്നു. കാശി ക്ഷേത്രത്തിനു തുല്യമാണ് ഈ ക്ഷേത്രമെന്നതാണ് മറ്റൊരു പ്രത്യേകത.
തമിഴ് മാസമായ ഐപ്പസിയിലെ അമാവാസി ദിനത്തിൽ, ക്ഷേത്രക്കുളത്തിൽ മുങ്ങിനിവർന്നാൽ പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
PC:Ssriram mt

കാപ്രികോൺ (ഡിസംബർ 22- ജനുവരി 19)

കാപ്രികോൺ (ഡിസംബർ 22- ജനുവരി 19)

കാപ്രിക്കോൺ രാശിയിലുള്ളവർ പുതുവർഷത്തിന്റെ അനുഗ്രഹങ്ങൾക്കായി പോയിരിക്കേണ്ട ക്ഷേത്രമാണ് ചിദംബരത്തെ നടരാജ ക്ഷേത്രം. ശിവലിംഗ പ്രതിഷ്ഠ ഇല്ലാത്ത ശിവക്ഷേത്രം കൂടിയാണിത്. തമിഴ്നാട്ടിലെ കഡ്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തില്ലൈ നടരാജ ക്ഷേത്രം എന്നും വിളിക്കപ്പെടുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. പഞ്ചഭൂത ക്ഷേത്രങ്ങളില്‍ ആകാശത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ക്ഷേത്രം

PC:Ashik Peter J

ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

നവഭാഷണൻ ക്ഷേത്രം ആണ് അക്വേറിയസ് രാശിക്കാർ ഈ വർഷം സന്ദർശിക്കേണ്ടത്. തമിഴ്‌നാട്ടിലെ ദേവിപട്ടണത്ത് സ്ഥിതി ചെയ്യുന്ന നവഗ്രഹങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ഇവിടെ കാണുന്ന ഗ്രഹങ്ങളുടെ ദേവതകളുടെ ഒമ്പത് മൺ ചിത്രങ്ങൾ രാമൻ നിർമ്മിച്ചതാമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സേതുബന്ധനത്തിന് മുൻപായി രാമൻ ഗണപതിയിൽ നിന്ന് അനുഗ്രഹം തേടി പൂജ ചെയ്ത സ്ഥലമാണിതെന്നും വിശ്വാസമുണ്ട്.

PC:Ssriram mt

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

വൈത്തീശ്വരൻ കോവിലാണ് പിസസ് രാശിക്കാർ സന്ദർശിക്കേണ്ടത്. കുംഭകോണത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം. താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ തേടി വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രമാണിത്. നാഡീ ജ്യോതിഷത്തിന് വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിൽ ശിവനെ വൈദ്യനായാണ് ആരാധിക്കുന്നത്. അസുഖങ്ങൾ സുഖപ്പെടുത്തുവാൻ ഇവിടെ വന്നാൽ മതിയെന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ചൊവ്വയുടെ ക്ഷേത്രം കൂടിയാണിത്.

PC:wikipedia

സർവൈശ്വര്യവും ധനഭാഗ്യവും നല്കും ശ്രീനാഥ്ജി! അംബാനി കുടുംബത്തിന്‍റെ പ്രിയപ്പെട്ട ക്ഷേത്രം!സർവൈശ്വര്യവും ധനഭാഗ്യവും നല്കും ശ്രീനാഥ്ജി! അംബാനി കുടുംബത്തിന്‍റെ പ്രിയപ്പെട്ട ക്ഷേത്രം!

മോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾമോക്ഷഭാഗ്യം നല്കുന്ന വൈകുണ്ഠ ഏകാദശി, ക്ഷേത്രദർശനത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X