ശാന്തമായ പ്രകൃതിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളോ നോക്കി കിടക്കുന്നതിന്‍റെ സുഖം വേറെ തന്നെയാണ്. ഒരിക്കല്‍പോലും കണ്ണുചിമ്മുവാന്‍ സാധിക്കാതെ, നിറഞ്ഞു തുളുമ്പുന്ന സന്തോഷം പകരുന്നതാണ് ഓരോ നക്ഷത്രക്കാഴ്ചകളും . ഈ ലോകത്തില്‍ മറ്റൊന്നും ഒരു വിഷയമേയല്ലാത്തതുപോലെ ആകാശതാരങ്ങളെ നോക്കി കിടക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി നില്‍ക്കുന്ന ആകാശക്കാഴ്ച കുറച്ചു വെറൈറ്റി ആയി കാണുവാന്‍ താല്പര്യമുണ്ടെങ്കില്‍ നേരെ രാജസ്ഥാനു പോകാം. അവിടെ ജയ്പൂരിലാണ് നൈറ്റ് സ്കൈ ടൂറിസം ഒരുങ്ങിയിരിക്കുന്നത്.
നൈറ്റ് സ്കൈ ടൂറിസം
മരുഭൂമിയുടെ നാട്ടില്‍
മരുഭൂമിയുടെ നാടായ ജയ്പൂരിലാണ് നൈറ്റ് സ്കൈ ടൂറിസം വന്നിരിക്കുന്നത്. രാജസ്ഥാന്‍ കലാ സാംസ്കാരിക മന്ത്രിയായ ബിഡി കല്ലയും ചീഫ് സെക്രട്ടറി നിരഞ്ജന്‍ ആര്യയും ചേര്‍ന്ന് ജനുവരി 21 നാണ് ഇത് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാത്രിയിലെ നക്ഷത്രങ്ങളുടെ വ്യത്യസ്തമായ കാഴ്ചയും അനുഭവവും സഞ്ചാരികള്‍ക്കു നല്കുക എന്ന ലക്ഷ്യത്തിലാണിത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ നേതൃത്വത്തിലും ഇവിടെ വാനനിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും,
ക്രമീകരണങ്ങളിങ്ങനെ
ആകാശ വിസ്മയങ്ങള്‍ സംഭവിക്കുന്ന തിയ്യതികള്‍ക്കനുസരിച്ച് ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളെ കാണുവാന്‍ സാധിക്കുന്ന തരത്തിലാണ് ജയ്പൂരില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ജവഹര്‍ കലാകേന്ദത്തില്‍ നിന്നാണ് ചന്ദ്രനെ കാണുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 11 ന് ജന്തർ മന്തറിൽ നിന്ന് ശനി, വ്യാഴം, ശുക്രൻ, ബുധൻ എന്നിവയെ കാണുവാനും മാർച്ച് 5 ന് ആൽബർട്ട് ഹാളിൽ നിന്ന് വ്യാഴവും ബുധനും കൂടിച്ചേരുന്നതു കാണുവാനും മെയ് 17 ന് അംബർ കോട്ടയിൽ നിന്ന് ബുധനെ കാണുവാനും സാധിക്കുന്ന തരത്തിലാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്ന് മെയ് 26 ന് അംബർ കോട്ടയില്‍ നിന്നുതന്നെ ഏറ്റവും വലിയ ചന്ദ്രനെ കാണുന്നതിനും അവസാനമായി, ജൂലൈ 3 ന് ആൽബർട്ട് ഹാളിൽ നിന്ന് ശുക്രനെ കാണുന്നതും ഇതിന്റെ ഭാഗമാണ്.



Click it and Unblock the Notifications













