» »വിവാഹ തടസ്സങ്ങളകറ്റാന്‍ 360 ദിവസവും വിവാഹം നടന്ന ക്ഷേത്രം...!!

വിവാഹ തടസ്സങ്ങളകറ്റാന്‍ 360 ദിവസവും വിവാഹം നടന്ന ക്ഷേത്രം...!!

Written By: Elizabath

പ്രാര്‍ഥിക്കാന്‍ മാത്രമല്ല, നടക്കാന്‍ പ്രയാസമുള്ള ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായും ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കാന്‍ ആളുകളെത്താറുണ്ട്. മനുഷ്യന് അസാധ്യമെന്ന് കരുതുന്ന പലതിനും ദൈവത്തെ ആശ്രയിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ അതിനുള്ള വഴികാട്ടികളാവുന്നു.

ഐശ്വര്യത്തിനും സമ്പത്തിനും കുട്ടികള്‍ക്കുമൊക്കെ വേണ്ടി ആളുകള്‍ പ്രാര്‍ഥിക്കാറുണ്ടെങ്കിലും വിവാഹത്തിനായി പ്രാര്‍ഥിക്കുന്നവരാണ് അധികവും. എന്നാല്‍ പ്രാര്‍ഥിച്ച് കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടക്കുന്ന ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ? അങ്ങനെയും ഒരു ക്ഷേത്രമുണ്ട്. ചെന്നൈയ്ക്ക്
സമീപം സ്ഥിതി ചെയ്യുന്ന തിരുവിടന്തൈ നിത്യ കല്യാണ പെരുമാള്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍...

എവിടെയാണ് നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രം

എവിടെയാണ് നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രം

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ തിരുവിടന്തൈ എന്ന സ്ഥലത്താണ് നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Gabriele Giuseppini

മഹാബലിപുരത്തിനടുത്ത്

മഹാബലിപുരത്തിനടുത്ത്

മാമല്ലപുരം അഥവാ മഹാബലിപുരം എന്ന പ്രശസ്തമായ പൗരാണിക സ്ഥലത്തു നിന്നും 18 കിലോമീറ്റര്‍ ദൂരം മാത്രമേ ഈ ക്ഷേത്രത്തിലേക്കുള്ളൂ.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെന്നൈയില്‍ നിന്നും പ്രധാനമായും രണ്ട് വഴികളാണ് ഇവിടേക്കുള്ളത്. ഒന്ന് കാരപക്കം വഴിയും അടുത്തത് പാലവക്കം വഴിയുമാണ് കടന്നു പോകുന്നത്.

കാരപക്കം വഴി

കാരപക്കം വഴി

ചെന്നൈയില്‍ നിന്നും വരദരാജപുരം-എഗ്മോര്‍- കാരപ്പക്കം വഴി തിരുവിടന്തൈ് നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രത്തിലെത്താം. 41.5 കിലോമീറ്റര്‍ ദൂരമാണ് ഈ വഴി സഞ്ചരിക്കേണ്ടത്.

പാലവക്കം വഴി

പാലവക്കം വഴി

ചെന്നൈയില്‍ നിന്നും പാലവക്കം വഴി തിരുവിടന്തൈ നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രത്തിലെത്താന്‍ രണ്ട് മണിക്കൂര്‍ 15 മിനിറ്റ് സഞ്ചരിക്കണം.

നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രം

നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രം

തിരുവിടന്തെ നിത്യ കല്യാണ പെരുമാള്‍ ക്ഷേത്രം ആദ്യകാലങ്ങളില്‍ അറിയപ്പട്ടിരുന്നത് തിരു ഇട എന്തെയ് എന്നായിരുന്നുവത്രെ. തമിഴില്‍ തിരു എന്നാല്‍ ലക്ഷ്മി എന്നും ഇട എന്നാല്‍ ഇടത് എന്നും എന്‍ന്തൈ എന്നാല്‍ ദൈവം അല്ലെങ്കില്‍ പിതാവ് എന്നുമാണ് അര്‍ഥം. പിന്നീട് ഇത് ലോപിച്ച് തിരുവിടന്തെ ക്ഷേത്രം എന്ന് അറിയപ്പെടുകയായിരുന്നു.

PC: G. Karthikeyan

വിവാഹം നടക്കുന്ന ക്ഷേത്രമായതിനു പിന്നിലെ കഥ

വിവാഹം നടക്കുന്ന ക്ഷേത്രമായതിനു പിന്നിലെ കഥ

തിരുവിടന്തൈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചാല്‍ വിവാഹം നടക്കുന്നതിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് 36 പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ പാടുപെട്ട സന്യാസിയുടെ കഥ. ഒരിക്കല്‍ കുനി എന്നു പേരായ സന്യാസിയും അദ്ദേഹത്തിന്റെ മകളും സ്വര്‍ഗ്ഗത്തില്‍ പോകുവാനായി ധാരാളം സത്കര്‍മ്മങ്ങള്‍ ചെയ്തിരുന്നു. മരണശേഷം സ്വര്‍ഗ്ഗത്തിലേക്ക് പോയെങ്കിലും അവിവാഹിതയാണെന്ന കാരണത്താല്‍ തിരികെ ഭൂമിയിലേക്കയച്ചു. പിന്നീട് ധാരാളം പേരോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും ആരും അവളെ വിവാഹം ചെയ്യാന്‍ സന്നദ്ധരായില്ല. ഒടുവില്‍ കാല്‍വര ഋഷി എന്നു പേരായ ആള്‍ ഇവരെ വിവാഹം ചെയ്തു. പിന്നീട് അവര്‍ക്ക് 360പെണ്‍കുട്ടികള്‍ ജനിച്ചുവത്രെ.

PC: Tshrinivasan

360 പെണ്‍കുട്ടികള്‍

360 പെണ്‍കുട്ടികള്‍

പ്രായപൂര്‍ത്തിയായപ്പോള്‍ ഈ പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കാന്‍ ഇവര്‍ ഏറെ കഷ്ടപ്പെട്ടു. ഒരിക്കല്‍ ഇവിടെയെത്തിയ സുന്ദരനായ യുവാവിനോട് ഋഷി തന്റെ കുട്ടികളെ വിവാവഹം കഴിക്കാമോ എന്നു ചോദിക്കുകയും 36 പെണ്‍കുട്ടികളെ ഓരോ ദിവസമായി അയാള്‍ വിവാഹം ചെയ്യുകയും ചെയ്തു. അവസാനത്തെ ദിവസം ആ യുവാവ് താന്‍ തന്റെ യഥാര്‍ഥ രൂപമായ വരാഹ പെരുമാളിനെ ഋഷിക്ക് വെളിപ്പെടുത്തി. പിന്നീട് 360 പേരും ഒന്നായി ലക്ഷ്മി ദേവി ആവുകയും ചെയ്തു. കോമളവല്ലി തായര്‍ എന്നും ലക്ഷ്മി ദേവി ഇവിടെ അറിയപ്പെടുന്നു.

PC: Arunankapilan

ദിവ്യദേശങ്ങളിലൊന്ന്

ദിവ്യദേശങ്ങളിലൊന്ന്

ഏറെ പ്രസിദ്ധമായ നിത്യ-കല്യാണ പെരുമാള്‍ ക്ഷേത്രം വിഷ്ണുവിന്റെ 108 ദിവ്യദേശങ്ങളില്‍ ഒന്നുകൂടിയാണ്.

PC:Ssriram mt

ക്ഷേത്രദര്‍ശനത്തിന്

ക്ഷേത്രദര്‍ശനത്തിന്

രാവിലെ ആറു മണി മുതല്‍ വരെയും ഉച്ചയ്ക്ക് ശേഷം മുതല്‍ രാത്രി എട്ടു മണി വരെയുമാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ സാധിക്കുന്നത്.

PC:Ssriram mt

രണ്ടായിരം വര്‍ഷത്തെ പഴക്കം

രണ്ടായിരം വര്‍ഷത്തെ പഴക്കം

ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്ത്രതിന് ഏകദേശം ആയിരം മുതല്‍ രണ്ടായിരം വര്‍ഷം വരെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

PC:Ssriram mt

16 തൂണുള്ള മണ്ഡപം

16 തൂണുള്ള മണ്ഡപം

ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടെ കാണപ്പെടുന്ന 16 തൂണുകളുള്ള മണ്ഡപം. ഓരോന്നിലും നിരവധി കൊത്തുപണികളും ശില്പങ്ങളും കാണുവാന്‍ സാധിക്കും.

PC:Ssriram mt


കൊത്തുപണികളും ശില്പങ്ങളും

കൊത്തുപണികളും ശില്പങ്ങളും

16 തൂണുകളിലായി വിവിധ ദേവിദേവന്‍മാരുടെ വ്യത്യസ്ത തരത്തിലുള്ള രൂപങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം. നാലു കൈകളുള്ള ഗോപാല കൃഷ്ണനും ലക്ഷ്മി വരാഹ പെരുമാളും ശ്രീരമനും ഹനുമാനും എല്ലാം ഇവിടെ ശില്പങ്ങളായി നിലകൊള്ളുന്നു.

PC:Ssriram mt

തീര്‍ഥങ്ങള്‍

തീര്‍ഥങ്ങള്‍

മറ്റേത് ക്ഷേത്രങ്ങളിലെയും പോലെ ഇവിടെയും ധാരാളം തീര്‍ഥങ്ങള്‍ കാണാന്‍ സാധിക്കും. കല്യാണ തീര്‍ഥം,രംഗനാഥ തീര്‍ഥം എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ.

PC: Ssriram mt

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...