Search
  • Follow NativePlanet
Share
» »അവസാന ബോഗിയിലെ എക്സ് ചിഹ്നം! ഇന്ത്യൻ റെയിൽവേയുടെ 'എക്സ്' , ഇതാണല്ലേ അർത്ഥം!

അവസാന ബോഗിയിലെ എക്സ് ചിഹ്നം! ഇന്ത്യൻ റെയിൽവേയുടെ 'എക്സ്' , ഇതാണല്ലേ അർത്ഥം!

ടെക് ലോകത്തെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ചർച്ച ട്വിറ്ററിന്‍റെ രൂപമാറ്റമാണ്. ട്വിറ്ററിന്റെ അടയാളമായിരുന്ന നീലക്കിളി കൂടൊഴിഞ്ഞപ്പോൾ വന്നത് 'X ' ആണ്. കഴിഞ്ഞ ഞായറാഴ്ച നടന്ന റീബ്രാൻഡിങ്ങിൽ നീലക്കിളിയുടെ ചിഹ്നം മാറ്റിയത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ ട്വിറ്ററിനും മുൻപേ വാർത്തയിൽ നിറഞ്ഞു നിന്നൊരു 'എക്സ്' ഉണ്ട്. അതിന്റെ ഉടമ ഇന്ത്യൻ റെയിൽവേയാണ്. എന്താണ് റെയിൽവേയുടെ എക്സ് എന്നല്ലേ?

എല്ലാ ട്രെയിനിലും കാണുന്ന ഈ എക്സ് അടയാളം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോ ബോഗിയിലും പല പല അടയാളങ്ങളും കോഡുകളും കാണുമെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചിരിക്കുക ഒരു ട്രെയിനിന്‍റെ ഏറ്റവും അവസാനത്തെ ബോഗിയിൽ വലിയതായി എഴുതിയിരിക്കുന്ന ക്രോസ് മാർക്ക് അഥവാ എക്സ് ചിഹ്നം തന്നെയായിരിക്കും. പലരും പല അർത്ഥങ്ങളാണ് ഇതിനു കണക്കാക്കുന്നതെങ്കിലും ശരിയായ ഉത്തരം ഇന്ത്യൻ റെയിൽവേ നേരത്തെ നല്കിയിട്ടുണ്ട്.

Read More: Indian Railway Interesting Facts-ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷനിൽ കയറണമെങ്കിൽ ഇന്ത്യക്കാർക്ക് പാക്കിസ്ഥാൻ വിസ വേണം!

meaning of x in train

PC:Dibyendu Sekhar Das/ Unspalsh

'X' എന്ന ചിഹ്നം ട്രെയിനിന്‍റെ ഏറ്റവും അവസാനത്തെ ബോഗിയിലാണ് കാണുക. ഇതിനർത്ഥം ആ ബോഗി ആ ട്രെയിനിന്‍റെ ഏറ്റവും അവസാനത്തെ കോച്ച് ആണെന്നും
മുൻപിലുള്ള കോച്ചുകളെല്ലാം ട്രെയിനിൽ സുരക്ഷിതമായുണ്ടെന്നും ഒരു കോച്ചും വേർപെടാതെ മുഴുവൻ ബോഗികളും ആ ട്രെയിനിന് ഉണ്ടെന്നുമാണ് ഈ ക്രോസ് മാർക്ക് അഥവാ എക്സ് സൂചിപ്പിക്കുന്നത്.

ട്രെയിൻ സഞ്ചരിക്കുമ്പോൾ അതിന്റെ കോച്ചുകൾ വഴിയില്‍വെച്ച് വേർപെട്ടു പോയോ എന്നും ഏതെങ്കിലും അപകടം ബോഗികൾക്ക് സംഭവിച്ചോ എന്നുമെല്ലാം മനസ്സിലാക്കുവാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഈ ചിഹ്നം വഴി സാധിക്കും. അതായത് ട്രെയിനിന്‍റെ അവസാനം എക്സ് ചിഹ്നമുള്ള ബോഗി ഇല്ലായെങ്കിൽ അതിനർത്ഥം ട്രെയിൻ എവിടെയോ അപകടത്തിൽപെട്ടുവെന്നോ പാളം തെറ്റിയെന്നോ ആകും. അത് അടിയന്തര സാഹചര്യമാക്കി തിരിച്ചറിഞ്ഞ് വേണ്ട നടപടികള്‍ സ്വീകരിക്കുവാൻ റെയിൽവേ അധികൃതരെ ഇത് സഹായിക്കും.

why x is written on back of train

PC:Ravi Dwivedi

രാത്രിയിലോ?

രാത്രിയിലോ അല്ലെങ്കില്‍ മൂടൽ മഞ്ഞ് പോലുള്ള കാരണങ്ങളാൽ ഈ ചിഹ്നം കാണാതെ വരും. അപ്പോൾ എങ്ങനെയാണ് ട്രെയിനിന്റെ എല്ലാ കോച്ചുകളും കൃത്യമായി കടന്നു പോയിട്ടുണ്ടെന്ന് റെയില്‍വേ ഉറപ്പിക്കുന്നത് എന്നറിയാോ? ഇത്തരം സന്ദർഭങ്ങൾക്കായി എക്സ് എന്ന ചിഹ്നത്തിനു താഴെ ചുവന്ന ഇൻഡിക്കേറ്റർ ലൈറ്റ് ഇട്ടിട്ടുണ്ട്. ടെയിൽ ലാംപ് എന്നാണിതറിയപ്പെടുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ ടെയിൽ ലാംപ് പ്രകാശിക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് എക്സ് ചിഹ്നം ഉണ്ടോ എന്നും മുഴുവൻ ബോഗികളും ട്രെയിനിനൊപ്പം ഉണ്ടെന്നും ഉറപ്പിക്കാം. ചിലപ്പോൾ ചുവന്ന ലൈറ്റിനൊപ്പം തന്നെ റേഡിയം പെയിന്‍റ് ചെയ്ത ക്രോസും X തിരിച്ചറിയാൻ ഉദ്യോഗസ്ഥരെ സഹായിക്കും. രാത്രിയിൽ ഓരോ അഞ്ച് സെക്കൻഡ് കൂടുമ്പോഴും ഈ ലൈറ്റ് മിന്നിത്തെളിഞ്ഞുകൊണ്ടിരിക്കും.

2023 മാർച്ചിലാണ് ഇന്ത്യൻ റെയിൽവേ ട്വിറ്ററിൽ നിങ്ങൾക്കറിയാമോ എന്ന് ചോദിച്ച് ട്രെയിനിന്റെ അവസാന ബോഗിയിലെ എക്സ് ചിഹ്നത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തിയത്. ട്രെയിനിന്റെ അവസാന കോച്ചിലെ 'എക്സ്' എന്ന അക്ഷരം കോച്ചുകളൊന്നും ഉപേക്ഷിക്കാതെ ട്രെയിൻ കടന്നുപോയി എന്നാണ് സൂചിപ്പിക്കുന്നത് എന്നായിരുന്നു ട്വീറ്റിൽ ഇന്ത്യൻ റെയിൽവേ വിശദീകരിച്ചത്.

X എന്നെഴുതിയിരിക്കുന്ന അവസാന ബോഗിയിൽ തന്നെ എൽവി എന്നൊരു ചെറിയ ബോർഡും കാണാം. LV എന്നാൽ ലാസ്റ്റ് വെഹിക്കിൾ എന്നാണർത്ഥം.

എൽവി അഥവാ പകൽ സമയത്തെ ലാസ്റ്റ് വെഹിക്കിൾ ബോർഡും രാത്രിയിൽ മിന്നുന്ന ടെയിൽ ലാമ്പും ട്രെയിൻ പൂർണ്ണമായി എത്തി എന്നാണ് അർത്ഥമാക്കുന്നത്. പകൽ സമയത്ത് എൽവി ബോർഡും രാത്രി ടെയിൽ ലാമ്പും സ്ഥാപിക്കുക എന്നത് ഗാർഡിന്റെ ചുമതലയാണ്. പാസഞ്ചർ ട്രെയിനിലും ചരക്ക് ട്രെയിനിലും ഇത് ഒരുപോലെ ബാധകമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+