Search
  • Follow NativePlanet
Share
» »നീലക്കുറിഞ്ഞികള്‍ പൂക്കാന്‍ അധികം കാത്തിരിക്കേണ്ട

നീലക്കുറിഞ്ഞികള്‍ പൂക്കാന്‍ അധികം കാത്തിരിക്കേണ്ട

By Maneesh

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികളെക്കുറിച്ച് കേട്ടിട്ടില്ലേ? പൂത്തുലഞ്ഞ് കിടക്കുന്ന നീലക്കുറിഞ്ഞികള്‍ കാണാന്‍ ഒരു അപൂര്‍വ അവസരം ഇതാ. മൂന്നാറില്‍ അധികം താമസിക്കാതെ നീലക്കുറിഞ്ഞികള്‍ പൂത്തുതുടങ്ങും. കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ദേവികുളത്തെ ഗ്യാപ്പ് റോഡിന് സമീപത്തായുള്ള മലനിരകളിലാണ് നീലക്കുറിഞ്ഞികള്‍ പൂക്കാന്‍ ഒരുങ്ങുന്നത്. 2002ല്‍ ആണ് ഇവിടെ നീലക്കുറിഞ്ഞികള്‍ അവസാനമായി പൂത്തത്.

കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയുടെ വിശേഷങ്ങൾ വായിക്കാംകൊച്ചി - ധനുഷ്ക്കോടി ദേശീയപാതയുടെ വിശേഷങ്ങൾ വായിക്കാം

മൂന്നാറിലെ നീ‌ലക്കുറിഞ്ഞികൾ

മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്കിൽ ഏക്കറുകണക്കോളം നീലക്കുറിഞ്ഞികൾ കാണാം. മൂന്നാറിന്റെ പ്രാന്തപ്രദേശങ്ങളായ കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിൽ ഏക്കർ കണക്കിന് നീലക്കുറിഞ്ഞികൾ കാണാം. 2006ലാണ് ഇരവികുളത്ത് നീലക്കുറിഞ്ഞികൾ അവസാനമായി പൂത്തത്. ഇനി ഇവിടെ നീലക്കുറിഞ്ഞി പൂക്കുന്നത് കാണാൻ 4 വർഷം കൂടി കാത്തിരിക്കണം.
മൂന്നാറിലെ ഹോട്ടലുകളിലെ നിരക്കുകൾ പരിശോധിക്കാം

നീലക്കുറിഞ്ഞികൾ തമിഴ്നാട്ടിൽ

തമിഴ്നാട്ടിലെ നീലഗിരി, പളനി എന്നിവിടങ്ങളിൽ നീലക്കുറിഞ്ഞികൾ വളരുന്നുണ്ട്. തമിഴ്നാട്ടിലെ പ്രധാന ഹിൽസ്റ്റേഷനുകളായ ഊട്ടിയിലും കൊടൈക്കാനാലിലും നീലക്കുറിഞ്ഞികൾ കാണാം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്‌.

ചില അന്ധവിശ്വാസങ്ങൾ

നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന കാഴ്ച നയനമനോഹരമെങ്കിലും ഇത് അശുഭലക്ഷണമായി ചില ആദിവാസികൾ കരുതുന്നുണ്ട്. എന്നാൽ മറ്റു ചില ആദിവാസികൾ ഇത് ദൈവത്തിന് കാഴ്ച സമർപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.

നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞി

ഒറ്റയ്ക്ക് കാണുമ്പോൾ തീരെ ഭംഗിയില്ലാത്ത പൂക്കളാണ് നീലക്കുറിഞ്ഞിയുടേത്. എന്നാൽ ഇവ കൂട്ടമായി പൂത്തു നിൽക്കുന്നത് കാണാൻ അതീവ സുന്ദരമായിരിക്കും.

Photo courtesy: Aruna Radhakrishnan

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര

നീലക്കുറിഞ്ഞികൾ കൂട്ടമായി പൂത്തുനിൽക്കുന്ന കാഴച്ച ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വരയെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്. പൂക്കളുടെ താഴ്വരെയെക്കുറിച്ച് വായിക്കാം.

Photo courtesy: Simynazareth at ml.wikipedia
അപൂർവ സസ്യം

അപൂർവ സസ്യം

സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന നീലക്കുറിഞ്ഞികൾ പശ്ചിമഘട്ട വനമേഖലകളിൽ മാത്രം കണ്ടുവരുന്ന ഒരു അപൂർവ സസ്യമാണ്. നീലക്കുറിഞ്ഞിയുടെ ചെടി പറിക്കുന്നത് ശിക്ഷാർഹമാണ്.

Photo courtesy: Fotokannan

12 വർഷം

12 വർഷം

12 വർഷത്തിൽ ഒരിക്കലാണ് നീലക്കുറിഞ്ഞികൾ പൂക്കുന്നത്. 1838ൽ ആണ് ഇക്കാര്യം കണ്ടുപിടിക്കുന്നത്. മൂന്ന് ജർമ്മൻ ശാസ്ത്രഞ്ജർ അടങ്ങിയ ഒരു സംഘം നീലക്കുറിഞ്ഞിയേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

Photo courtesy: Simynazareth at ml.wikipedia

ദേശീയോദ്യാനങ്ങൾ

ദേശീയോദ്യാനങ്ങൾ

ഊട്ടിയിലെ മുക്കൂർത്തി ദേശീയോദ്യാനവും മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനവുമാണ് നീലക്കുറിഞ്ഞികൾ വളരുന്ന ദേശീയോദ്യാനങ്ങൾ.

Photo courtesy: Simynazareth at ml.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X