Search
  • Follow NativePlanet
Share
» »ബ്രഹ്മപുത്രയിലെ വള്ളംകളി മുതൽ തലാതൽ ഘറിലെ രഹസ്യ തുരങ്കങ്ങൾ വരെ...

ബ്രഹ്മപുത്രയിലെ വള്ളംകളി മുതൽ തലാതൽ ഘറിലെ രഹസ്യ തുരങ്കങ്ങൾ വരെ...

വടക്കു കിഴക്കൻ ഇന്ത്യയെക്കുറിച്ച് പറയുവാവാണെങ്കിൽ ഒരിക്കലും തീരത്തത്ര വിശേഷങ്ങളുണ്ട് ഈ നാടിന്. സപ്തസഹോദരി സംസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ ഇന്ത്യയിൽ നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളാണുള്ളത്. മുത്തശ്ശിക്കഥകളിലേതു പോലെ സുന്ദരമായ ഇടങ്ങളും അതിനെചുറ്റിയുള്ള സംഭവങ്ങളും ഒക്കെ ചേരുമ്പോൾ ഈ നാട് കാണാതിരിക്കുവാനാവില്ല. എന്നാൽ വടക്കു കിഴക്കൻ ഇന്ത്യ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്ന കുറേയിടങ്ങളുണ്ട്. ചിറാപുഞ്ചിയും ജാംപോയ് ഹിൽസും സീറോ വാലിയും ഡിസുകൗ താഴ്വരയും താവാംഗും ഒക്കെ ചേർന്ന ഇടങ്ങൾ. എന്നാൽ അല്പം ബുദ്ധിമുട്ടായിരിക്കുമെങ്കിലും ഇവിടെയുള്ളത് കിടുക്കൻ കാഴ്ചകളും അനുഭവങ്ങളുമാണ്. ഇതുവരെ കാണാത്ത സംസ്കാരവും നാവിൽ കപ്പലോചിപ്പിക്കുന്ന നാടൻ രുചികളും വ്യത്യസ്ത ഗോത്രങ്ങളിലുള്ള മനുഷ്യരും അടക്കം വടക്കു കിഴക്കൻ ഇന്ത്യയെ തീർത്തും വ്യത്യസ്തമാക്കുന്ന അഞ്ചിടങ്ങൾ പരിചയപ്പെടാം...

സുവാൽകുച്ചി

സുവാൽകുച്ചി

സൗൾകുച്ചിയെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന ചിത്രങ്ങൾ കണ്ടാൽ ഇത് നമ്മുടെ നാട് അല്ലേ എന്നായിരിക്കും ആദ്യം തോന്നുക. വള്ളത്തിൽ തുഴയെറിഞ്ഞ് ആഞ്ഞു തുഴയുന്ന ചുണക്കുട്ടന്മാരുടെ ചിത്രം നമ്മുടെ നാട്ടിലെ വള്ളം കളിയെ ഓർമ്മിപ്പിക്കും. ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ അസമീസ് ഗ്രാമം ഗുവാഹത്തിയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

വള്ളംകളി മാത്രമല്ല ഇവിടെയുള്ളത്. ആസാമിലെ തുണിവ്യവസായത്തിന്റെ കേന്ദ്രം കൂടിയാണ് സുവാൽകുച്ചി.

PC:Jugal Bharali

പടിഞ്ഞാറിന്‍റെ മാഞ്ചസ്റ്റർ

പടിഞ്ഞാറിന്‍റെ മാഞ്ചസ്റ്റർ

ഇവിടുത്തെ തുണി വ്യവസായത്തിന്റെയും പട്ടുത്പാദനത്തിന്റെയും പേരിൽ സുവാൽകുച്ചി പടിഞ്ഞാറിന്‌‍റെ മാഞ്ചസ്റ്റർ എന്നാണ് അറിയപ്പെടുന്നത്. മുഗാ സിൽക്ക്, പട്ട് സിൽക്ക്, എറി സിൽക്ക് തുടങ്ങി വ്യത്യസ്തമായ പല തരത്തിലുള്ള പട്ടുകൾ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ആസാമിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിന് ആരാധകരുമുണ്ട്.

വ്യത്യസ്തമായ സംസ്കാരവും ആഘോഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. നാടോടിക്കഥകളുംഈ നാടിന്റെ ഭാഗമായുണ്ട്.

PC:Satnath

പരസ്പര വിശ്വാസത്തിന്റെ പര്യായമായ ഒരു ഗ്രാമം

പരസ്പര വിശ്വാസത്തിന്റെ പര്യായമായ ഒരു ഗ്രാമം

നങ്ഗാ ലോ ദാവ്ർ ...വടക്കു കിഴക്കൻ ഇന്ത്യയിലെ മറ്റേതു സ്ഥലത്തേയും പോലെ പേര് വളരെ വിചിത്രമാണെങ്കിലും ഈ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. പരസ്പരം വിശ്വസിക്കുന്ന കാര്യത്തിൽ ഇവരെ വെല്ലാൻ ആരുമില്ല. ഐസ്വാളിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള നങ്ഗാ ലോ ദാവ്റിൽ കടകളിലൊന്നും കച്ചവടക്കാരെ കാണുവാൻ സാധിക്കില്ല. തങ്ങളുടെ സാധനങ്ങൾ ആളുകൾ മുളകൊണ്ടുണ്ടാക്കിയ ഒരു തട്ടിൽ അതിന്റെ വിലയടക്കം പ്രദർശിപ്പിക്കുകയുെ ആവശ്യക്കാർ വന്ന് എടുത്ത് അതിന്റെ പണം അവിടെ സൂക്ഷിച്ചിരിക്കുന്ന പെട്ടിയിൽ വയ്ക്കും. പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഇങ്ങനെ ഇവിടെ വില്ക്കുന്നു. ആവശ്യത്തിന് ചില്ലറയില്ലെങ്കിൽ ഇവിടുത്തെ പെട്ടിയിൽ നിന്നും എടുക്കുവാനും സാധിക്കും. ഇതുവരെയും ഇവിടുത്തെ കച്ചവടത്തിൽ ആരും പറ്റിക്കപ്പെട്ടില്ല.

തലാതൽ ഘറിലെ രഹസ്യ തുരങ്കങ്ങൾ

തലാതൽ ഘറിലെ രഹസ്യ തുരങ്കങ്ങൾ

ചരിത്രത്തിലെ മറഞ്ഞു കിടക്കുന്ന രഹസ്യങ്ങൾ തേടവാനും കണ്ടുപിടിക്കുവാനും താല്പര്യമുള്ളവർക്ക് പോകാൻ പറ്റിയ ഇടമാണ് തലാതൽ ഘർ. ചെറിയ ചെറിയ അറകളാക്കി നിർമ്മിച്ചിരിക്കുന്ന ഇത് അസാമിലം രംഗ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. തായ് അഹോം വാസ്തുവിദ്യയുടെ ഇന്നും നിലനിൽക്കുന്ന ഏറ്റവും മികച്ച മാതൃകകളിലൊന്നു കൂടിയാണ്. അസാമിൽ ബ്രഹ്മപുത്ര നദിക്കരയിലാണ് ഈ വാസ്തു വിദ്യയുടെ ജനനം.

ദിഖോ നദിയിലേക്കും ഗർഘാവോൺ കൊട്ടാരത്തിലേക്കും നയിക്കുന്ന രണ്ട് രഹസ്യ തുരങ്കങ്ങളാണ് ഇവിടുത്തെ ആകർഷണം. അക്കാലത്ത് ആക്രമണങ്ങളിൽ നിന്നും രക്ഷപെടുവാനാണ് ഈ തുരങ്കങ്ങൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ തുരങ്കത്തിൽ കയറിയാൽ തിരികെ വരില്ലെന്ന വിശ്വാസത്താൽ ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.

PC:Dhrubazaan Photography

ഒരു കാൽ മ്യാൻമാറിലും ഒരു കാൽ ഇന്ത്യയിലും

ഒരു കാൽ മ്യാൻമാറിലും ഒരു കാൽ ഇന്ത്യയിലും

അതിർത്തികളും തർക്കങ്ങളും ഒന്നുമില്ലാത്ത ഒരു നാടാണ് നമ്മുടെ സ്വപ്നമെങ്കിലും അതിലൊന്നും പെടാത്ത ഒരിടമുണ്ട്. ഗ്രാമത്തലവന്റെ വീടിനെ രണ്ടായി വിഭജിച്ച് പോകുന്ന ഇന്ത്യയുടെയും മ്യാൻമാറിന്റെയും അതിർത്തികളുള്ള ലോങ്വ്ഗ്രാമം. നാഗാലാൻഡിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള മോൺ ജില്ലയിലെ ലോങ്വ് ഗ്രാമക്കാർക്ക് ഒരേ സമയം ഇന്ത്യയുടെയും മ്യാൻമാറിന്റെയും ഇരട്ട പൗരത്വമാണുള്ളത്. ഇവിടുത്തെ ഗ്രാമത്തലവന്റെ വീടിനെ രണ്ടായി ഭാഗിച്ചാണ് ഇരു രാജ്യങ്ങളുടെയും അതിർത്തി രേഖകൾ കടന്നു പോകുന്നത്.

PC:Jim Ankan Deka

ആൻഡ്രോ...തിരിച്ചെത്തിയവരുടെ നാട്

ആൻഡ്രോ...തിരിച്ചെത്തിയവരുടെ നാട്

ഗോത്ര സംസ്കാരത്തിൽ ഏറ്റവും സമ്പന്നമായ അടയാളങ്ങൾ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇടമാണ് ആൻഡ്രോ. തിരിച്ചെത്തിയവരുടെ നാട് എന്ന അർഥത്തിൽ ഹാൻഡ്രോ എന്ന വാക്കിൽ നിന്നാണ് ആൻഡ്രോ വരുന്നത്. ഒരിക്കൽ ഇവിടുത്തെ പ്രമുഖ ഗോത്രവർഗ്ഗക്കാരിലൊന്നായ ലോയിസിനെ ഇവിടുത്തെ ഒരു രാജാവ് പുറത്താക്കുകയുണ്ടായി. പിന്നീട് തങ്ങളുടെ നഷ്ടപ്പെട്ട നാട് തിരിച്ചെടുക്കുവാനായി വരുകയുണ്ടായി.

വാഴ്വന്തോളും അതിരപ്പള്ളിയും വിട്ടുപിടിച്ച് വെള്ളച്ചാട്ടങ്ങള്‍ തേടിയൊരു യാത്ര

സിക്കിം സഞ്ചാരികളിൽ നിന്നുമൊളിപ്പിച്ച രഹസ്യം പുറത്ത്!!

കൊച്ചിയും ബാംഗ്ലൂരും മാറി നിൽക്ക്... ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങൾ ഇതാണത്രെ!!

PC:Rwf-art

Read more about: north east india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X