» »അറിയപ്പെടാത്ത തീര്‍ഥാടന കേന്ദ്രങ്ങള്‍

അറിയപ്പെടാത്ത തീര്‍ഥാടന കേന്ദ്രങ്ങള്‍

Written By: Elizabath

പലമതങ്ങളുടെയും ജന്‍മദേശമായ ഇന്ത്യയില്‍ അത്രത്തോളം തീര്‍ഥാടനകേന്ദ്രങ്ങളുമുണ്ട്. മതപരമായി നോക്കുമ്പോള്‍ ഇന്ത്യയുടെ ചരിത്രം എഴുതിതീര്‍ക്കാന്‍ കവിയാത്തിടത്തോളം വിശാലവും വിസ്തൃതവുമാണ്. അതിനാല്‍ത്തന്നെ മറ്റൊരിടത്തും കാണാന്‍ കവിയാത്ത മതസഹിഷ്ണുതയും ഇവിടെയുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിരവധി മതങ്ങളുടെ ആയിരക്കണക്കിന് തീര്‍ഥാടന കേന്ദ്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. പലതും വിദേശികളടക്കമുള്ള വിശ്വാസികള്‍ വന്നുപോകുന്ന സ്ഥലങ്ങളും. എന്നാല്‍ ഇന്നും പുറംനാട്ടുകാര്‍ക്ക് തീരെ പരിചയമില്ലാത്ത പല തീര്‍ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇന്ത്യയിലെ അധികം ആര്‍ക്കും അറിയാത്ത തീര്‍ഥാടന കേന്ദ്രങ്ങള്‍

ചൗസത് യോഗിനി ക്ഷേത്രം, മധ്യപ്രദേശ്

ചൗസത് യോഗിനി ക്ഷേത്രം, മധ്യപ്രദേശ്

മധ്യപ്രദേശിലെ ചമ്പല്‍ താഴ്‌വരയ്ക്ക് സമീപമുള്ള മൊരേനയില്‍ സ്ഥിതി ചെയ്യുന്ന ചൗസത് യോഗിനി ക്ഷേത്രം ഏറെ അപൂര്‍വ്വതകള്‍ ഉള്ള ഒരിടമാണ്.
താന്ത്രിക് വിദ്യയുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം ദുര്‍ഗ്ഗാ ദേവിയുടെ 64 യോഗിനികള്‍ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്.
64പേര്‍ക്കുമായി 64 മുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റു ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠകളും കൊത്തുപണികളും ഇവിടെയുണ്ട്.

PC: Akrati123

സര്‍ഖേജ് രോസ, ഗുജറാത്ത്

സര്‍ഖേജ് രോസ, ഗുജറാത്ത്

ഗുജറാത്തിലെ അഹമ്മദാബാദിന്റെ പ്രാന്തപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സര്‍ഖേജ് രോസ സൂഫി മര്യനായിരുന്ന ഷെയ്ഖ് അഹമ്മജ് ഖാട്ടു ഗഞ്ച് ബക്ഷയടുെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. അഹമ്മദാബാദിന്റെ ശില്പികളില്‍ ഒരാളായ ഇദ്ദേഹം അഹമ്മദ് ഷാ ഒന്നാമന്റെ ഉപദേശിയുമായിരുന്നു.
അദ്ദേഹത്തിന്റെ ഖബറിടത്തെ കൂടാതെ മോസ്‌ക്, ലൈബ്രറി,പഴയ കൊട്ടാരത്തിന്റ അവശിഷ്ടങ്ങള്‍ എന്നിവ ഇവിടെ കാണാന്‍ സാധിക്കും.
ഇന്‍ഡോ-സര്‍സെനിക് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള മോസ്‌കില്‍ ജൈനിസത്തിന്റെ സംഭാവനകളും കാണാന്‍ സാധിക്കും.

PC: Mayuri hedau

ദൈത്യാസുധന്‍ ക്ഷേത്രം, മഹാരാഷ്ട്ര

ദൈത്യാസുധന്‍ ക്ഷേത്രം, മഹാരാഷ്ട്ര

ആറാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയില്‍ തചാലൂക്യ രാജാക്കന്‍മാര്‍ സ്ഥാപിച്ച ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ ദൈത്യാസുധന്‍ ക്ഷേത്രം. ഇതിന്റെ ഉത്ഭവത്തെപ്പറ്റി പലകഥകളും ഉണ്ട്. ഒരിക്കല്‍ ലവണാസുരന്‍ എന്ന ഒരു അസുരന്‍ ഈ ഗ്രാമത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നത് പതിവായിരുന്നത്രെ. ഒടുവില്‍ മഹാവിഷ്ണു ദൈത്യാസുധന്റെ വേഷത്തില്‍ എത്തി അയാളെ വകവരുത്തി
യത്രെ.

PC: Bharill

ചര്‍ച്ച് ഓഫ് ദ ഹോളിക്രോസ്, തമിഴ്‌നാട്

ചര്‍ച്ച് ഓഫ് ദ ഹോളിക്രോസ്, തമിഴ്‌നാട്

ക്ഷേത്രനഗരമായ മധുരയില്‍ നിന്നും ഏതാനം മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ എത്തിപ്പെടുന്ന മണാപ്പാട് എന്ന ഗ്രാമത്തിലാണ് വിശുദ്ധ കുരിശിന്റെ ദേവാലയം സ്ഥിതി ചെയ്യുന്നത്.
1540 ല്‍ പോര്‍ച്ചുഗീസില്‍ നിന്നും വന്ന ഒരു കപ്പല്‍ കാറ്റില്‍പെട്ട് മണാപ്പാട്ടില്‍ എത്തിയത്രെ. അവിടെവച്ച് ര്കഷപ്പെട്ടതിന് നന്ദി സൂചകമായി ക്യാപ്റ്റന്‍ അവിടെ ഒരു കുരിശു സ്ഥാപിച്ചു. പിന്നീട് ഇവിടെ എത്തിയ വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ ഇവിടം അദ്ദേഹത്തിന്റെ വാസസ്ഥലമായി തിരഞ്ഞെടുക്കുകയും പിന്നീട് ഇവിടെ ഇന്നു കാണുന്ന ക്ഷേത്രം വരുകയും ചെയ്യുകയായിരുന്നു.

അനന്ദ്പൂര്‍ സാഹിബ്, പഞ്ചാബ്

അനന്ദ്പൂര്‍ സാഹിബ്, പഞ്ചാബ്

സിക്ക് മത്തതിലെ പ്രധാനപ്പെട്ട ്സ്ഥലങ്ങളിലൊന്നായി കണക്കാക്കുന്ന അനന്ദ്പൂര്‍ സാഹിബ് 15-ാം നൂറ്റാണ്ടിലാണ് സ്ഥാപിക്കുന്നത്.സിക്ക് മത്തതിലെ അഞ്ചാമത്തെ ഗുരുവായിരുന്ന ഗുരു തേഹ് ബഹാദൂറാണ് ഇത് സ്ഥാപിക്കുന്നത്

PC: Deziner89

നംഡ്രോലിങ് ആശ്രമം കര്‍ണ്ണാടക

നംഡ്രോലിങ് ആശ്രമം കര്‍ണ്ണാടക

രാജ്യത്തെ ടിബറ്റന്‍ അഭയാര്‍ഥികളെ സംരക്ഷിച്ചിരിക്കുന്ന പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടകയിലെ ബൈലക്കുപ്പ. ഇവിടുത്തെ നംഡ്രോലിങ് ആശ്രമം ഏറെ അറിയപ്പെടാത്ത ഒന്നാണ്. അഭയാര്‍ഥികള്‍ക്കും തീര്‍ഥാടകര്‍ക്കും ആശ്രയമായി നിലകൊള്ളുന്ന ഈ ആശ്രമം തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണ്.

PC: Manojz Kumar

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...