» »കന്യാകുമാരിയിലെ കന്യാമറി‌യം

കന്യാകുമാരിയിലെ കന്യാമറി‌യം

Written By:

ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് ഔർ ലേഡി ഓഫ് റാൻസം ചർച്ച്. പതിനേഴാം നൂറ്റണ്ടിലാണ് ഇവിടെ ഈ ക്രിസ്ത്യൻ ദേവാലയം നിർ‌മ്മിക്കപ്പെട്ടത്.

‌പതിനാറാം നൂറ്റാണ്ടിൽ റോമിൽ നിന്ന് കൊണ്ടുവന്നതാണ് ഇവിടുത്തെ കന്യാമറിയ‌ത്തിന്റെ പ്രതിമ എന്നാണ് വിശ്വാസം. പള്ളിയിലെ സ്വർണ്ണ നിറത്തിലുള്ള അൾത്താര‌യിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. അലങ്കാ‌ര മാത എ‌ന്നാണ് കന്യാമറിയം ഇവിടെ അറിയപ്പെടുന്നത്. കന്യാമറിയത്തി‌ന്റെ പ്രതിമയ്ക്ക് ഇരുവശ‌ങ്ങളിലുമായും സെയിന്റ് ജോസഫിന്റേയും സെയിന്റ് സേവ്യാറിന്റേയും പ്രതിമകളുണ്ട്.

കൊത്ത് പണികൾ ചെയ്ത് സുന്ദരമാക്കിയ ഒരു കിരീടം കന്യാമറിയത്തിന്റെ തലയിൽ ധരിച്ചിച്ചുണ്ട്. സ്വർഗത്തിന്റേയും ഭൂമിയുടേയും രാഞ്ജി എന്നതിന്റെ പ്ര‌തീകമാണ് ഈ കിരീടം.
വിവിധ സംഗീതോപകരണങ്ങൾ വായിക്കുന്ന മാ‌ലാഖമാരുടെ പ്രതിമകളും ഈ ദേവാലയത്തിന്റെ അൾത്താരയിൽ കാണാം.

ദേവാലയം

ദേവാലയം

കന്യാകുമാരിയിലെ ഔർ ലേഡി ഓഫ് റാൻസം ദേവാലയത്തിന്റെ തെക്ക് ഭാഗത്ത് നിന്നുള്ള കാഴ്ച. ഇന്ത്യയുടെ ഏറ്റവും തെക്ക് ഭാഗത്തുള്ള ക്രൈസ്തവ ദേവാലയമാ‌ണ് ഈ ദേവാലയം.

Photo Courtesy: Nikhilb239

മുൻഭാഗം

മുൻഭാഗം

കന്യാകുമാരിയിലെ ഔർ ലേഡി ഓഫ് റാൻസം ദേവാലയത്തിന്റെ മുൻഭാഗത്ത് നിന്നുള്ള കാഴ്ച. ദേവാലയത്തിന്റെ കൊടിമരവും മുൻഭാഗത്ത് കാണാം

Photo Courtesy: Alanbrindo

കന്യാമറിയം

കന്യാമറിയം

കന്യാകുമാരിയിലെ ഔർ ലേഡി ഓഫ് റാൻസം ദേവാലയത്തിലെ അൽത്താരയിലെ കന്യാമറിയത്തിന്റെ പ്രതിമ.
Photo Courtesy: Alanbrindo

ആഘോഷം

ആഘോഷം

കന്യാകുമാരിയിലെ ഔർ ലേഡി ഓഫ് റാൻസം ദേവാലയത്തിലെ ആഘോഷങ്ങളിൽ കന്യാമറിയത്തെ എഴുന്നെള്ളിക്കാൻ ഉപയോഗിക്കുന്ന സ്വർണ്ണ രഥം
Photo Courtesy: Alanbrindo

അൾത്താര

അൾത്താര

കന്യാകുമാരിയിലെ ഔർ ലേഡി ഓഫ് റാൻസം ദേവാലയത്തിലെ അൾത്താര. സ്വർണ്ണ നിറമാണ് ദേവാലയത്തിന്റെ അൾത്താരയ്ക്ക്.
Photo Courtesy: Alanbrindo

പ്രദക്ഷിണം

പ്രദക്ഷിണം

കന്യാമറിയത്തേ രഥത്തിൽ എഴുന്നെ‌ള്ളിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണത്തിൽ നിന്നുള്ള ഒരു കാഴ്ച. ദേ‌വലയത്തിലെ പ്രധാന തിരുനാൾ ദിവസമാണ് ഈ പ്രദക്ഷിണം നടത്തപ്പെടുന്നത്.

Photo Courtesy: Alanbrindo

സെയിന്റ് മേരി

സെയിന്റ് മേരി

കന്യാമറിയത്തേ രഥത്തിൽ എഴുന്നെ‌ള്ളിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണത്തിൽ നിന്നുള്ള ഒരു കാഴ്ച. ദേ‌വലയത്തിലെ പ്രധാന തിരുനാൾ ദിവസമാണ് ഈ പ്രദക്ഷിണം നടത്തപ്പെടുന്നത്.
Photo Courtesy: Alanbrindo

സെയിന്റ് സേവ്യർ

സെയിന്റ് സേവ്യർ

വിശുദ്ധരെ രഥത്തിൽ എഴുന്നെ‌ള്ളിച്ചു കൊണ്ടുള്ള നഗര പ്രദക്ഷിണത്തിൽ നിന്നുള്ള ഒരു കാഴ്ച. ദേ‌വലയത്തിലെ പ്രധാന തിരുനാൾ ദിവസമാണ് ഈ പ്രദക്ഷിണം നടത്തപ്പെടുന്നത്.

Photo Courtesy: Alanbrindo