» »തമിഴ്നാട്ടിൽ നിന്ന് തുടങ്ങുന്ന തിരുവിതാംകൂർ ചരിതം

തമിഴ്നാട്ടിൽ നിന്ന് തുടങ്ങുന്ന തിരുവിതാംകൂർ ചരിതം

Written By:

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‌പ‌ദ്മനാഭ‌പുരം കൊട്ടാരത്തേക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാകില്ല. തമിഴ്നാട്ടിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ ഉടമസ്ഥത കേരള സർക്കാരിനാണ്.

തിരുവിതാംകൂർ രാജ്യ‌ത്തിന്റെ ആദ്യ തലസ്ഥാനമായിരുന്ന പദ്മനാഭ‌പുരം, തിരുവനന്ത‌പുരത്ത് നിന്ന് 50 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ല് കൊണ്ട് 4 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച ഒരു കോട്ടയ്ക്കുള്ളിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

ഇരവി വർമ്മ കുലശേഖര പെരുമാൾ

ഇരവി വർമ്മ കുലശേഖര പെരുമാൾ

1601ൽ ഇരവി വർമ്മ കുലശേഖര പെരുമാൾ ആണ് പദ്മനാഭപുരം കൊട്ടാരം നിർമ്മിച്ചത്. 1592 -1609 കാലത്ത് വേണാട് രാജാവായിരുന്നു കുലശേഖര പെരുമാൾ. 1550ൽ തന്നെ ഇവിടുത്തെ തായ്കൊട്ടാരം നിർമ്മിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
Photo Courtesy: Kumbalam

അനിഴം തിരുനാൾ മാർ‌ത്താണ്ഡവർമ്മ

അനിഴം തിരുനാൾ മാർ‌ത്താണ്ഡവർമ്മ

തിരുവിതാംകൂർ രാജ്യം സ്ഥാപിച്ച അനിഴം തിരുനാൾ മാർ‌ത്താണ്ഡവർമ്മയാണ് ഈ കൊട്ടാ‌രം 1750 പുതുക്കി നിർമ്മിച്ചത്. 1729 മുതൽ 1758 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
Photo Courtesy: Akhilan

പദ്മനാഭ‌പുരം

പദ്മനാഭ‌പുരം

ശ്രീപദ്മനാഭനായിരുന്നു മാർത്താണ്ഡവർമ്മ തന്റെ രാജ്യം സമ‌ർപ്പിച്ചിരുന്നത്. അതിനാലാണ് ഈ സ്ഥലത്തിന് പദ്മനാഭപുരം എന്ന പേരിട്ടത്.
Photo Courtesy: Kumbalam

തിരുവനന്ത‌പുരം

തിരുവനന്ത‌പുരം

1795ൽ ആണ് തിരുവിതാംകൂർ രാജ്യത്തിന്റെ തലസ്ഥാനം പദ്മാനഭ‌പുരത്തിൽ നിന്ന് തിരുവനന്ത‌പുരത്തേക്ക് മാറ്റിയത്. അതോടെ പദ്മനാഭ‌പുരത്തിന്റെ പഴയ പ്രതാപം മങ്ങി.
Photo Courtesy: Kumbalam

കേര‌‌ളീയ വാസ്തുകല

കേര‌‌ളീയ വാസ്തുകല

കേരളീയ വാസ്തുകലയ്ക്കുള്ള മകുടോദാ‌ഹരണമാണ് പദ്മനാഭ‌പുരം കൊട്ടാരം. തമിഴ്നാട്ടിലാണ് ഈ കൊട്ടാരം ‌സ്ഥിതി ചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ പൂർണ്ണ അവകാശം കേരള സർക്കാരിനാണ്.
Photo Courtesy: Hans A. Rosbach

കൊട്ടാരത്തിനുള്ളിൽ

കൊട്ടാരത്തിനുള്ളിൽ

മന്ത്രശാല, തായ്‌കൊട്ടാരം, നാടകശാല, തെക്കീകൊട്ടാരം, മണിമേട എന്നിവയാണ് കൊട്ടാര സമുച്ഛയത്തിലെ പ്രധാന കാഴ്ചകൾ.
Photo Courtesy: Nicholas.iyadurai

മന്ത്രശാല

മന്ത്രശാല

കൊട്ടാര സമുച്ഛയത്തിലെ ഏറ്റവും സുന്ദരമായ ഭാഗമാണ് മന്ത്രശാല. രാജാവ് രാജഭരണം നിർവഹിച്ചിരുന്നത് ഇവിടെയായിരുന്നു. വിവിധ നിറത്തിലുള്ള മൈക ഒട്ടിച്ച ജനാലകളാണ് മന്ത്രശാലയുടെ പ്രത്യേകത. ചൂടും പൊടിയും അകറ്റി നിർത്തുന്നതാണ് ഈ മൈക്ക. മന്ത്രശാലയുടെ ഉൾഭാഗ‌ത്ത് തണുപ്പ് നിലനിർത്താൻ ഇത് സഹായകരമാകും.
Photo Courtesy: Harinair at English Wikipedia

തായ്കൊട്ടാരം

തായ്കൊട്ടാരം

പരമ്പരഗത കേരളീയ ശൈലിയിൽ ആണ് തായ്‌കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്, പതിനാറാം നൂറ്റാണ്ടിൽ ആണ് ഇത് നിർമ്മിച്ചതെന്നാണ് പറയപ്പെടുന്നത്. കേരളത്തി‌ലെ നാലുകെട്ട് രീതിയിലാണ് ഈ കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: LIC Habeeb at ml.wikipedia

നാടകശാല

നാടകശാല

താരതമ്യേന പുതിയ ഒരു നിർമ്മിതിയാണ് നാടകശാല, സ്വാതി തിരുനാൾ ആണ് ഇത് നിർമ്മിച്ചത്. 1829 മുതൽ 1846 വരെയാണ് ‌സ്വാതി തിരുനാളിന്റെ ഭരണകാലം.

Photo Courtesy: LIC Habeeb at ml.wikipedia