Search
  • Follow NativePlanet
Share
» »കേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാം

കേരളത്തില്‍ നിന്നും പഴനിയിലേക്ക് നേരിട്ട് ട്രെയിന്‍, യാത്രയും സമയവും വിശദമായി അറിയാം

കേരളത്തില്‍ നിന്നും പഴയിനിയിലേക്ക് ട്രെയിന്‍ വഴി എങ്ങനെ പോകാമെന്നും ടിക്കറ്റ് നിരക്കും ട്രെയിന്‍ സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും വായിക്കാം...

പഴനി... ഹൈന്ദവ വിശ്വാസികളുടെ ഏറ്റവം പ്രധാന തീര്‍ത്ഥാടന സഥാനങ്ങളിലൊന്ന്. നാളും നേരവും നോക്കാതെ ഏതു സമയത്തും കയറിച്ചെല്ലുവാന്‍ പറ്റിയ പളനി ക്ഷേത്രം മുരുകനെ വിളിച്ചപേക്ഷിക്കുന്ന വിശ്വാസികളുടെ ആശ്രയ കേന്ദ്രം കൂടിയാണ്. എത്ര വിഷമമാമണെങ്കിലും നേരിട്ടെത്തി പ്രാര്‍ത്ഥിച്ചാല്‍ പഴനിമല മുരുകന്‍ അതെല്ലാം മാറ്റി ഐശ്വര്യവും സമാധാനവും നല്കുമെന്നതിന് മലകയറിയെത്തുന്ന ജനങ്ങള്‍ സാക്ഷി.

ആറുപടൈ വീടുകള്‍ എന്ന പേരില്‍ ആറു പ്രധാന മുരുക ക്ഷേത്രങ്ങളാണ് തമിഴ്നാട്ടിലുള്ളത്. എന്നാല്‍ എത്തിച്ചേരുവാനുള്ള എളുപ്പം കൊണ്ടും വിശ്വാസങ്ങളുടെ കാര്യത്തിലും മലയാളികള്‍ തേടിച്ചെല്ലുന്നത് പഴനി മുരുകനെയാണ്. എത്ര ചെറിയ പ്രാര്‍ത്ഥനയായാല്‍ പോലും പഴയിയാണ്ടവന്‍ ഇരുചെവിയും തുറന്ന് കേള്‍ക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
കേരളത്തില്‍ നിന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളാണ് പഴനിയിലേക്ക് തീര്‍ത്ഥാടനം നടത്തുന്നത്. ബസ് മാര്‍ഗ്ഗവും റോഡ് മാര്‍ഗ്ഗവും പോകുവാന്‍ സാധിക്കുമെങ്കിലും ചിലവ് കുറവ് ട്രെയിനിലുള്ള യാത്രയ്ക്കാണ്.
ഇതാ കേരളത്തില്‍ നിന്നും പഴയിനിയിലേക്ക് ട്രെയിന്‍ വഴി എങ്ങനെ പോകാമെന്നും ടിക്കറ്റ് നിരക്കും ട്രെയിന്‍ സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങളും വായിക്കാം...

പഴനിയിലേക്ക്

പഴനിയിലേക്ക്

കേരളത്തില്‍ നിന്നും വളരെ എഴുപ്പത്തില്‍ പോയി വരുവാന്‍ സാധിക്കുന്ന മുരുക ക്ഷേത്രങ്ങളില‍ൊന്നാണ് പഴനി മുരുകൻ ക്ഷേത്രം. തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയുടെ ഭാഗമായ ഈ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളാലും ഐതിഹ്യങ്ങളാലും സമ്പന്നമാണ്. സമുദ്രനിരപ്പില്‍ നിന്നും 1068 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പഴനിമലയിലാണ് ക്ഷേത്രമുള്ളത്. ഇവിടേക്കെത്തണമെങ്കില്‍ 693 പടികളാണ് കയറേണ്ടത്. ഏഴു നിത്യപൂജകളുള്ള ഇവിടെ എല്ലാ ദിവസവും വിശ്വാസികളെത്താറുണ്ട്.

കേരളത്തില്‍ നിന്നും വരുമ്പോള്‍

കേരളത്തില്‍ നിന്നും വരുമ്പോള്‍

ട്രെയിന്‍ മാര്‍ഗ്ഗം വളരെ എളുപ്പത്തില്‍ കേരളത്തില്‍ നിന്നും പഴനിയിലേക്ക് വരാം. പ്രധാനമായും രണ്ട് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും നേരിട്ട് ഇവിടേക്കുള്ളത്. തിരുവനന്തപുരത്തു നിന്നും യാത്ര തുടങ്ങുന്ന അമൃത എക്സ്പ്രസും പാലക്കാട് വഴി കടന്നു പോകുന്ന പാലക്കാട് -ചെന്നൈ എക്സ്പ്രസും വഴി പളനിയില്‍ നേരിട്ടെത്താന്‍ സാധിക്കും,

PC:Satheesh Muthu Gopal

തിരുവനന്തപുരത്തു നിന്നും പഴനിയിലേക്ക്

തിരുവനന്തപുരത്തു നിന്നും പഴനിയിലേക്ക്

തിരുവനന്തപുരം അമൃത എക്സ്പ്രസാണ് ( Amritha Express-16343) ആണ് പളനിയിലേക്ക് ഇവിടെ നിന്നും നേരിട്ടുള്ള ട്രെയിന്‍. തിരുവനന്തപുരത്തു നിന്നും രാത്രി 8.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം പുലര്‍ച്ചെ 7.25ന് പളനിയിലെത്തും. പത്ത് മണിക്കൂര്‍ 50 മിനിറ്റാണ് തിരുവനന്തപുരത്തു നിന്നും പളനിയിലെത്തുവാനുള്ള യാത്രാ സമയം.

വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം

വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം

തിരുവനന്തപുരത്തു നിന്നും രാത്രി 8.30ന് പുറപ്പെടുന്ന Amritha Express-16343 ട്രെയിന്‍ വര്‍ക്കലയില്‍ 9.06 ന് എത്തും. കൊല്ലം ജംങ്ഷനില്‍ 9.33 pm, കരുനാഗപ്പള്ളിയില്‍ 9.58, കായംകുളത്ത് 10.18 pm, മാവേലിക്കരയില്‍ 10.28pm, ചെങ്ങന്നൂരില്‍ 10.40 pm, തിരുവല്ലയില്‍ 10.50pm, ചങ്ങനാശ്ശേരിയില്‍ 11.00 pm, കോട്ടയം 11.22 pm എന്നിങ്ങനെയാണ് എത്തുന്ന സമയം. തുടര്‍ന്ന് നേരെ രാത്രി 12.50ന് എറണാകുളം ടൗണ്‍ സ്റ്റേഷനിലെത്തും. ആലുവയില്‍ 1.12 am, തൃശൂരില്‍ 2.17am, ഒറ്റപ്പാലത്ത് 2.59 am, പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 3.40 am, പാലക്കാട്ട് ടൗണില്‍ 4.13 am, തുടര്‍ന്ന് കൊല്ലങ്കോട് 4.37 am, പൊള്ളാച്ചി ജംങ്ഷനില്‍ 5.37 am, ഉദുമല്‍പേട്ടയില്‍ 6.33 am, പളനിയില്‍ 7.20 am നും ട്രെയിന്‍ എത്തിച്ചേരും.

പളനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്

പളനിയില്‍ നിന്നും തിരുവനന്തപുരത്തേക്ക്

പളനിയില്‍ നിന്നും തിരികെ തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ അമ‍ൃത എക്സ്പ്രസ് ( Amritha Express-16344) വൈകിട്ട് 6.15pm ന് പളനി സ്റ്റേഷനിലെത്തും. ഉദുമല്‍ പേട്ടയില്‍ 6.58pm, പൊള്ളാച്ചി ജംങ്ഷനില്‍ 9.37 pm, കൊല്ലങ്കോട് 8.09 pm, പാലക്കാട്ട് ടൗണില്‍ 8.33 pm, പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 9.10 pm, ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ 9.53 pm,തൃശൂരില്‍ 11.12 pm, ആലുവയില്‍ 12.03 am, എറണാകുളം ടൗണില്‍ 12.30 am, കോട്ടയത്ത് 1.32 am, ചെങ്ങന്നൂരില്‍ 2.14 am, കായംകുളം 2.36 am, കൊല്ലം ജംങ്ഷനില്‍ 3.17am, വര്‍ക്കലയില്‍ 3.43 am, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ 5.00 എന്നിങ്ങനെയാണ് ട്രെയിന്‍ എത്തുന്ന സമയം.

PC:Rejeesh Irinave

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

തിരുവനന്തപുരത്തു നിന്നും പഴനിയിലേക്ക് അമൃത എക്സ്പ്രസിലെ ടിക്കറ്റ് നിരക്കുകള്‍ നോക്കാം. സെക്കന്‍ഡ് സിറ്റിങ്ങിന് 175 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 295 രൂപയും ത്രി ടയര്‍ എസിക്ക് 790 രൂപയും ടൂ ടയര്‍ എസിക്ക് 1120 രൂപയും ആണ് നിരക്ക്.

പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസിപാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി

പാലക്കാട് നിന്നും പഴനിയിലേക്ക്

പാലക്കാട് നിന്നും പഴനിയിലേക്ക്

പാലക്കാട്-ചെന്നൈ എക്സ്പ്രസാണ് പഴനിയിയിലേക്ക് പാലക്കാടു നിന്നും നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ്. PGT MAS EXPRESS (22652) എന്നതാണ് ട്രെയിന്‍. രണ്ട് മണിക്കൂര്‍ 15 മിനിറ്റ് സമയം മാത്രം മതി ഇവിടെ നിന്നും പഴനിയിലെത്തുവാന്‍. പാലക്കാട്-ചെന്നൈ എക്സ്പ്രസ് കൂടാതെ തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന നേരത്തെ പറഞ്ഞ അമൃത എക്സ്പ്രസും പാലക്കാട് വഴി തന്നെയാണ് കടന്നുപോകുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും ഈ ട്രെയിനുകള്‍ ഓടുന്നുണ്ട്.

PC:Glasreifen

വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം

വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം

പാലക്കാട്-ചെന്നൈ എക്സ്പ്രസ് വഴി പാലക്കാട് നിന്നും പഴനിയില്‍ എത്തുന്ന സമയം നോക്കാം
പാലക്കാട് ടൗണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.45നാണ് ട്രെയിന്‍ പുറപ്പെടുന്നത്. പൊള്ളാച്ചിയില്‍ 4.52 pm, ഉദുമല്‍ പേട്ടില്‍ 5.25pm, പളനിയില്‍ 6.00 pm എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുന്ന സമയം.

പഴനിയില്‍ നിന്നും പാലക്കാടിന്

പഴനിയില്‍ നിന്നും പാലക്കാടിന്

പളനിയില്‍ നിന്നും തിരികെ പാലക്കാടിന് വരുമ്പോള്‍ PGT MAS EXPRESS (22651) രാവിലെ 7.10 am ന് പളനി സ്റ്റേഷനിലെത്തും. ഉദുമല്‍ പേട്ടയില്‍07.53am, പൊള്ളാച്ചി ജംങ്ഷനില്‍ 08.42 am, പാലക്കാട്ട് ടൗണില്‍ 9.28 am, പാലക്കാട് 10.00 am എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുന്ന സമയം.

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

പാലക്കാട് നിന്നും പഴനിയിലേക്ക് പാലക്കാട്-ചെന്നൈ എക്സ്പ്രസിലെ ടിക്കറ്റ് നിരക്കുകള്‍ നോക്കാം. സെക്കന്‍ഡ് സിറ്റിങ്ങിന് 75 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 145 രൂപയും ത്രി ടയര്‍ എസിക്ക് 505 രൂപയും ടൂ ടയര്‍ എസിക്ക് 710 രൂപയും എസി ഫസ്റ്റ് ക്സാസിന് 1175 രൂപയുമാണ്.

ആറുപടൈ വീടുകള്‍

ആറുപടൈ വീടുകള്‍

തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പഴനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറംകുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നീ ക്ഷേത്രങ്ങളാണ് മുരുകന്‍റെ ആറുപടൈ വീടുകള്‍ എന്നറിയപ്പെടുന്നത്. അസുരന്മാരുമായി നടന്ന യുദ്ധത്തില്‍ മുരുകന്റെ നേതൃത്വത്തില്‍ ദേവഗണങ്ങള്‍ തമ്പടിച്ച ഇടങ്ങളാണ് പടൈവീടുകള്‍ എന്നറിയപ്പെടുന്നത്.

PC:Ranjithsiji

മുരുക ക്ഷേത്രമായി മാറിയ ജൈനക്ഷേത്രം...തീരാത്ത അത്ഭുതങ്ങളുമായി മുരുകന്‍റെ വാസസ്ഥലംമുരുക ക്ഷേത്രമായി മാറിയ ജൈനക്ഷേത്രം...തീരാത്ത അത്ഭുതങ്ങളുമായി മുരുകന്‍റെ വാസസ്ഥലം

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X