» »കടലിനുള്ളിലൂടെ ഒരു ട്രയിന്‍ റൈഡ് ആയാലോ?

കടലിനുള്ളിലൂടെ ഒരു ട്രയിന്‍ റൈഡ് ആയാലോ?

Written By: Elizabath

കടലിനുള്ളിലൂടെ ഒരു റൈഡ്..അതും ട്രെയിനില്‍..അത്ഭുതം തോന്നുന്നുണ്ടോ?
കുറച്ചുകൂടി ഞെട്ടിക്കുന്ന ഒരു കാര്യം പറയാം..അത് നമ്മുടെ ഇന്ത്യയിലാണ്..ശരിക്കും പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ...സംഭവം എന്താണെന്ന്
മനസ്സിലായോ?

എന്‍ജിനീയറിങ്ങിലെ അത്ഭുതമായി കണക്കാക്കപ്പെടുന്ന പാമ്പന്‍ പാലമാണിത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീവണ്ടിപ്പാലം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീവണ്ടിപ്പാലം

നൂറിലധികം വര്‍ഷത്തെ കരുത്തുമായി ഇന്നും
ശക്തിയോടെ നിലനില്‍ക്കുന്ന പാമ്പന്‍പാലം 1914 ലാണ് പണി പൂര്‍ത്തിയാക്കി തുറന്നുകൊടുത്തത്


PC:ShakthiSritharan

രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലം

രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലം

ഇന്ത്യയിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലമായി അറിയപ്പെടുന്ന പാമ്പന്‍ പാലത്തിന് 2345 മീറ്റര്‍ നീളമാണുള്ളത്.

PC:Armstrongvimal

പാക് കടലിടുക്കിന് കുറുകെ

പാക് കടലിടുക്കിന് കുറുകെ

രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയിലുള്ള പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലം പാമ്പന്‍ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്നു.

PC:Msudhakardce

 എന്‍ജിനീയറിങ് വിസ്മയം

എന്‍ജിനീയറിങ് വിസ്മയം

രാജ്യത്തെ എന്‍ജിനീയറിങ് വിസ്മയങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഈ പാലത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ ബ്രിട്ടീഷുകാരാണുള്ളത്. വ്യപാര ആവശ്യങ്ങള്‍ക്കായി ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പാലം പണിയുന്നത്.

PC:Vtbijoy

തീവണ്ടി പോകുന്ന പാലം

തീവണ്ടി പോകുന്ന പാലം

ട്രയിനുകള്‍ കടന്നു പോകുന്ന പാലമാണ് പാമ്പന്‍പാലം എന്നറിയപ്പെടുന്നത്. മറ്റുവാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഇതിനോട് സമാന്തരമായി വേറെ പാലവും ഉണ്ട്.

PC:Ashwin Kumar

മടക്കുകത്രിക പാലം

മടക്കുകത്രിക പാലം

പ്രത്യേകതകള്‍ പലതുണ്ടെങ്കിലും എടുത്തു പറയത്തക്ക ഒന്നാണ് മടക്കുകത്രിക പാലം എന്നത്.
പാക് കടലിടുക്കിലൂടെ കപ്പലുകള്‍ വരുമ്പോള്‍ പൂട്ടഴിക്കുന്നതുപോലെ ഇരുവശത്തേക്കും ഉയര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കപ്പലുകള്‍ പോയിക്കഴിയുമ്പോള്‍ വീണ്ടും താഴ്ത്തി വെച്ച് കൂട്ടിച്ചേര്‍ക്കുവാനും സാധിക്കും. അക്കാലത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിച്ചത്.

PC:Thachan.makan

145 തൂണുകള്‍

145 തൂണുകള്‍

അസാധാരണ കടല്‍പ്പാലമെന്ന നാഷണല്‍ ജിയോഗ്രഫിക് ചാനലിന്റെ ബഹുമതി നേടിയ പാമ്പന്‍ പാലം 145 തൂണുകളിലാണ് നിലനില്‍ക്കുന്നത്.

PC:Ravindraboopathi

 ഉരുക്കുപാലം

ഉരുക്കുപാലം

ധനുഷ്‌കോടിയെ പിടിച്ചുകുലുക്കിയ 1964 ലെ ചുഴലിക്കാറ്റില്‍ പട്ടണം ഒലിച്ചുപോയെങ്കിലും പാലം കരുത്തോടെ തന്നെ നിലകൊണ്ടു. പാലത്തിന്റെ ചുരുക്കം ചിലഭാഗങ്ങള്‍ക്കു മാത്രമാണ് അന്ന് കേടുപാട് സംഭവിച്ചത്. പിന്നീട് പുതുക്കിപ്പണിത പാലമാണ് ഇന്നു കാണുന്ന പാമ്പന്‍ പാലം.

PC:Ashwin Kumar

ഇന്ദിരാഗാന്ധി ബ്രിഡ്ജ്

ഇന്ദിരാഗാന്ധി ബ്രിഡ്ജ്

പാമ്പന്‍ പാലം ഇന്ദിരാഗാന്ധി ബ്രിഡ്ജ് എന്ന പേരിലും അറിയപ്പെടുന്നു.

PC:Picsnapr

Read more about: tamil nadu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...