» »‌പാപ്പി ഹിൽസ്; ആന്ധ്രാക്കാരുടെ തേക്കടിയിലേക്ക് യാത്ര പോകാം

‌പാപ്പി ഹിൽസ്; ആന്ധ്രാക്കാരുടെ തേക്കടിയിലേക്ക് യാത്ര പോകാം

Written By:

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദവരി ജില്ലയിലെ ചെറിയ ഒരു ഗ്രാമമാണ് പോലവരം. റിവർ ക്രൂയിസിന് പേരുകേട്ട പാപ്പി ഹിൽസ് സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. പാപ്പി കൊണ്ടലു എന്ന് തെലുങ്കിൽ അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും റിവർ ക്രൂയിസ് ആസ്വദിക്കാനും നൂറുകണക്കിന് സഞ്ചാ‌രികൾ എത്തി‌ച്ചേരുന്ന സ്ഥലമാ‌ണ് പോലവരം.

കേന്ദ്ര സർക്കാരിന്റെ നദി സംയോജന പദ്ധതിയുടെ ഭാഗമായി കൃഷ്ണ നദിയും ഗോദാവരി നദി‌യും തമ്മിൽ സംയോജിപ്പിക്കുന്ന പോലവരം പദ്ധതി പൂർത്തി‌യായൽ സ‌ഞ്ചാരികൾക്ക് ഈ കാ‌ഴ്ചകളൊക്കെ നഷ്ടമാകും. 2019ൽ ഈ പദ്ധതി പൂർത്തിയാകുമ്പോൾ നിരവധി ആദിവാസി ഗ്രാമങ്ങളും പാപികൊണ്ട വന്യജീവി സങ്കേതവുമാണ് വെള്ളത്തിനടിയിലാകു‌ന്നത്.

രണ്ട് വർഷത്തിനുള്ളിൽ നഷ്ടമാകുന്ന ആ സുന്ദര കാഴ്ചകൾ കാണാൻ സഞ്ചാരികളുടെ തിരക്കാണ് പാപി ഹിൽസിൽ അനുഭവപ്പെടുന്നത്.

ഗോദാവരി നദിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ആന്ധ്രപ്രദേശിനെ വേറിട്ട് നിര്‍ത്തുന്ന 14 കാ‌ഴ്ചകള്‍

ആത്മാവിനും മനസിനും ആശ്വാസം നൽകു‌ന്ന ഉത്തരാഖ‌ണ്ഡിലെ പുണ്യഭൂമികൾ

എ‌ത്തിച്ചേരാൻ രണ്ട് വഴികൾ

കുനവാ‌രം ‌രജമുണ്ട്രി എ‌ന്നീ സ്ഥലങ്ങളിൽ നിന്ന് പാപ്പി ഹിൽസിൽ എത്തിച്ചേരാം. ‌ഹൈദ്രബാദിൽ നിന്ന് 351 കിലോമീറ്റർ ഉണ്ട് കു‌നവാരത്തേക്ക്. ഭദ്രാചലത്തിൽ നിന്ന് 49 കിലോമീറ്റർ അകലെയായാണ് ഈ സ്ഥ‌ലം.

രാ‌ജമു‌ന്ദ്രിയിൽ നിന്ന് ബോട്ടിൽ പാ‌പ്പി ഹിൽസിൽ എത്തിച്ചേരാം.

പാപ്പി ഹിൽ‌സ്

പാപ്പി ഹിൽ‌സ്

ആന്ധ്രപ്രദേശിൽ പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് പാപ്പി ഹിൽസ്. പ്രകൃതി രമണീയത കൊണ്ട്‌ നമ്മുടെ തേക്കടിയോട് കിടപിടിക്കുന്നതാണ്‌.

Photo Courtesy: kiran kumar

തെലങ്കാന ബോർഡർ

തെലങ്കാന ബോർഡർ

തെ‌ലങ്കാനയിലെ മേഡക്‌ പട്ടണത്തിന്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന പാപ്പികൊണ്ടലു ഖമ്മം, ഈസ്റ്റ്‌ ഗോദാവരി, വെസ്‌റ്റ്‌ ഗോദാവരി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു.
Photo Courtesy: Dineshthatti

പാപ്പികൊണ്ടലു

പാപ്പികൊണ്ടലു

ആദ്യകാലങ്ങളില്‍ ഈ മലനിരകള്‍ പാപ്പികൊണ്ടലു എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. തെലുങ്കില്‍ വിഭജനം എന്നാണ്‌ ഇതിന്റെ അര്‍ത്ഥം.
Photo Courtesy: Dineshthatti

ഗോദാവരി നദി

ഗോദാവരി നദി

ഗോദാവരി നദിയെ വിഭജിക്കുന്നതിനാലാണ്‌ ഈ മലനിരകള്‍ക്ക്‌ പാപ്പികൊണ്ടലു എന്ന പേര്‌ ലഭിച്ചത്‌.
Photo Courtesy: Dineshthatti

‌പിന്നി‌യ മുടികൾ

‌പിന്നി‌യ മുടികൾ

മലനിരകളുടെ വിഹഗവീക്ഷണം സ്‌ത്രീ മുടി പകുത്തിട്ടതിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌. അതിനാലാണ്‌ മലനിരകള്‍ക്ക്‌ ഈ പേര്‌ ലഭിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.
Photo Courtesy: Adityamadhav83

മുനിവാട്ടം

മുനിവാട്ടം

മുനിവാട്ടത്തെ മനോഹരമായ വെള്ളച്ചാട്ടം ഈ മലനിരയിലെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. ശാന്തവും സ്വച്ഛന്തവുമായ അന്തരീക്ഷമുള്ള ആദിവാസി മേഖലയിലാണ്‌ ഈ വെള്ളച്ചാട്ടം.
Photo Courtesy: Dineshthatti

ഗോത്രവർഗക്കാർ

ഗോത്രവർഗക്കാർ

പ്രകൃതിയുമായി ഇഴുകി ചേരുന്നതിനായാണ്‌ അധികം സഞ്ചാരികളും ഇവിടെയെത്തുന്നത്‌. ഇവിടെയുള്ള ആദിവാസികള്‍ സഞ്ചാരികള്‍ക്ക്‌ ഒരു വിധ പ്രശ്‌നങ്ങളും സൃഷ്ടിക്കാത്തവരും സമാധാന പ്രിയരുമാണ്‌.
Photo Courtesy: Pranayraj1985

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ഭദ്രാചലത്തുനിന്നോ രാജമുണ്ട്രിയില്‍ നിന്നോ ബോട്ട്‌ മാര്‍ഗ്ഗം പാപ്പികൊണ്ടലുവില്‍ എത്താം. ഇവിടെ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്‌.
Photo Courtesy: Pranayraj1985

ജൈവ വൈവിധ്യം

ജൈവ വൈവിധ്യം

പാപ്പികൊണ്ടലു സസ്യജന്തുജാലങ്ങളുടെ വൈവിധ്യം കൊണ്ട്‌ സമ്പന്നമാണ്‌. പാപ്പികൊണ്ടലു വന്യമൃഗസങ്കേതത്തില്‍ വിവിധതരം പക്ഷികള്‍ക്ക്‌ പുറമെ കടുവകള്‍, പുള്ളിപ്പുലികള്‍, മാനുകള്‍, കഴുതപ്പുലികള്‍, കുറുക്കന്മാര്‍, പുള്ളിമാനുകള്‍ എന്നിവയെയും കാണാം.
Photo Courtesy: EO(PR&RD) Chintur

തോണിക്കാരൻ

തോണിക്കാരൻ

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Sreerambh

മലകൾ

മലകൾ

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Sreerambh

ബോട്ട് യാത്ര

ബോട്ട് യാത്ര

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Sreerambh

പാറക്കെട്ട്

പാറക്കെട്ട്

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985

ബോട്ടുകൾ

ബോട്ടുകൾ

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985

സഞ്ചാരികൾ

സഞ്ചാരികൾ

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985

തീരം

തീരം

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985

തണൽ

തണൽ

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985

ആഹ്ലാദം

ആഹ്ലാദം

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985

ബോട്ടിൽ നിന്നുള്ള കാഴ്ച

ബോട്ടിൽ നിന്നുള്ള കാഴ്ച

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985

അക്കര കാഴ്ച

അക്കര കാഴ്ച

ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പപ്പികൊണ്ടലുവിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Pranayraj1985