Search
  • Follow NativePlanet
Share
» »'കളര്‍ഫോട്ടോ' വിധി മാറ്റിയെഴുതിയ പെഡപ്പട്ണം ബീച്ച്

'കളര്‍ഫോട്ടോ' വിധി മാറ്റിയെഴുതിയ പെഡപ്പട്ണം ബീച്ച്

ആന്ധ്രാ പ്രദേശുകാര്‍ക്കു പോലും അധികമൊന്നും അറിയില്ലാതിരുന്ന ശാന്തമനോഹരമായ ഒരു ബീച്ച്. 2020 ല്‍ പുറത്തിറങ്ങിയ കളര്‍ ഫോട്ടോ എന്ന ചിത്രത്തിലൂടെ സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ ചരിത്രമാണ് പെഡപ്പട്ണം ബീച്ചിന്‍റേത്.

beach

ജില്ലയിലെ മച്ചിലിപട്ടണം പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് പെഡപട്ടണത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ആഴം കുറഞ്ഞ കടലും അതിമനോഹരമായ കാഴ്ചകളും സ്വന്തമായിരുന്നിട്ടും 2020 വരെ കാത്തിരിക്കേണ്ടി വന്നു പെഡപട്ടണത്തിനു ജനമനസ്സുകളില്‍ ഇടം നേടുവാന്‍.
ബീച്ചിലെത്തിയതിനു ശേഷമുള്ള കാഴ്ചകളല്ല, ബീച്ചിലേക്കുള്ള വഴിയും ആ യാത്രയും എല്ലാം ഇവിടെ കാഴ്ചകളാല്‍ സമ്പന്നമാണ്. കണ്ടല്‍ക്കാടുകളും അവിടുത്തെ സൂര്യാസ്തമയവും എല്ലാം ഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന കുറേ ദൃശ്യങ്ങളാണ്.

കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിലായി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കളര്‍ഫോട്ടോയിലെ പ്രദേശം ഇഷ്ടമായവരാണ് കുടുംബവുമായി സമയം ചിലവഴിക്കുവാന്‍ ഇവിടേക്ക് കൂടുതലും എത്തുന്നത്.

വളരുന്ന ടൂറിസം പ്രദേശവാസികൾക്ക് ബദൽ ഉപജീവന മാർഗ്ഗങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്തിച്ചേരുന്ന സഞ്ചാരികളുടെ ആവശ്യങ്ങള്‍ക്കായിഎടുത്തുമാറ്റുവാന് സാധിക്കുന്ന തരത്തിലുള്ല വീ‌ടുകളും ചെറിയ കടകളുമെല്ലാം ഇവിടെ വരികയാണ്.
നേരത്തെ മിക്കവരും മച്ചിലിപട്ടണത്ത് നിന്ന് 15 കിലോമീറ്റർ അകലെയുള്ള മംഗിനാപുടി ബീച്ചിലേക്ക് പോകാൻ ആയിരുന്നു ഇഷ്ടപ്പെ‌ട്ടിരുന്നത്. തിരക്കേറിയ ഈ ബീച്ച് ഒരു വാണിജ്യ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഭക്ഷണ ശാലകറല്‍, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുള്ളതിനാല് കൂടുതലും ആളുകള്‍ അവിടമാണ് തിരിഞ്ഞെടുത്തിരുന്നത്. എന്നാല്‍ ശാന്തമായ യാത്ര ആഗ്രഹിക്കുന്നവരാണ് പെഡപ്പട്ണം ബീച്ചില്‍ എത്തുന്നത്. കൂടുതലും സൂര്യോദയവും സൂര്യാസ്തമയവും കാണുവാനാണ് ഇവി‌ടെ എത്തുന്നത്.

ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാന്‍ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച്ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാന്‍ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച്

കൊടൈക്കനാല്‍ യാത്രകളിലെ താരമായി പൊലൂര്‍!! അറിയാം പ്രകൃതിയോട് ചേര്‍ന്ന നാടിനെകൊടൈക്കനാല്‍ യാത്രകളിലെ താരമായി പൊലൂര്‍!! അറിയാം പ്രകൃതിയോട് ചേര്‍ന്ന നാടിനെ

ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍ഇനിയും വൈകിയാല്‍ കാണാന്‍ സാധിച്ചെന്നുവരില്ല! അപ്രത്യക്ഷമാകുന്ന ഭൂമിയിലെ ഇടങ്ങള്‍

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X