» »ഉള്ളിലുറങ്ങുന്ന ഫോട്ടോഗ്രാഫറെ ഉണര്‍ത്താന്‍...!!!

ഉള്ളിലുറങ്ങുന്ന ഫോട്ടോഗ്രാഫറെ ഉണര്‍ത്താന്‍...!!!

Written By: Elizabath

സഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ തന്നെയാണ് നമ്മുടെ രാജ്യത്തിന്റെ സ്ഥാനം. അതില്‍ കേരളത്തിന്റെ സംഭാവനകള്‍ എടുത്തു പറയേണ്ടതു തന്നെയാണ്. 

പര്‍വ്വത നിരകള്‍ മുതല്‍ നദികളും സമുദ്രവും മലകളും കുന്നുകളുമെല്ലാം നമ്മുടെ മാത്രം പ്രത്യേകതകളാണ്.
ഇവിടുത്തെ ചില സ്ഥലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ നമ്മെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ചകള്‍ കൊണ്ടായിരിക്കും.

ആദ്യമായി ക്യാമറ ഉപയോഗിക്കുന്ന ആളെപ്പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഫ്രെയിമുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തുന്ന കേരളത്തിലെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

തേക്കടി

തേക്കടി

ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്നു വിളിച്ചുപറയുവാന്‍ പ്രേരിപ്പിക്കുന്ന ഒരിടമാണ് കേരളത്തിലെ പ്രധാന നിവോദസഞ്ചാര കേന്ദ്രമായ തേക്കടി. മുക്കിലും മൂലയിലും വരെ സഞ്ചാരികള്‍ക്കായി എന്തെങ്കിലുമൊക്കെ ഇവിടെ കാത്തിരിപ്പുണ്ട്. പെരിയാര്‍ വന്യജീവി സങ്കേതവും അതിന്റെ ഭാഗമായ തടാകത്തിലൂടെയുള്ള യാത്രയും.

തേക്കടിയിലെ ബോട്ടിങ്ങിനെക്കുറിച്ച് വിശദമായി വായിക്കാം.

PC:Kerala Tourism

കാല്‍വരി മൗണ്ട്

കാല്‍വരി മൗണ്ട്

ഇടുക്കിയില്‍ പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹിക്കപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കാല്‍വരി മൗണ്ട്. ചെങ്കുത്തായ കുന്നിന്റെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഇവിടുത്തെ ആകര്‍ഷണം. കൂടാതെ ഇടുക്കി ഡാമിന്റെ റിയര്‍വ്വോയറിന്റെ കാഴ്ചയും ഇവിടുത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. ഇവിടെ നിന്നാല്‍ ഇടുക്കിയിലെ കാമാക്ഷി, മരിയപുരം തുടങ്ങിയ ഗ്രാമങ്ങളെയും കാണാന്‍ സാധിക്കും.

PC:Rameshng

 മീനുളിയന്‍പാറ

മീനുളിയന്‍പാറ

മൂന്നാറിനു സമീപമുള്ള അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരിടമാണ് മീനുളിയന്‍പാറ. ട്രക്കിങ് പ്രേമികള്‍ കൂടുതലായി എത്തുന്ന ഇവിടെ 500 ഏക്കറോളം ദൂരത്തില്‍ പരന്നു കിടക്കുന്ന പാറയാണ് പ്രധാന ആകര്‍ഷണം.ഇതിന്റെ മുകളില്‍ നിന്നും ലോവര്‍ പെരിയാറിന്റെയും ഭൂതത്താന്‍ കെട്ടിന്റെയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം.

PC: Official Website for Idukki Tourism

കുമരകം

കുമരകം

കേരളത്തിന്റെ കായല്‍ഭംഗി ആസ്വദിക്കണമെങ്കില്‍ കുമരകത്തോളം പറ്റിയ സ്ഥലമില്ലെന്ന് പറയാന്‍ സംശയത്തിന്റെ ആവശ്യമില്ല. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിന്റെ കരയിലെ ഈ ഗ്രാമം അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്. ഇവിടുത്തെ വഞ്ചിവീടുകളിലൂടെയുള്ള യാത്രയും തനത് കുട്ടനാടന്‍ ശാപ്പാടുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

PC:Sarath Kuchi

ഭൂതത്താന്‍കെട്ട്

ഭൂതത്താന്‍കെട്ട്

അണക്കെട്ടിന്റെ മനോഹരമായ കാഴ്ചയുമായി കാത്തിരിക്കുന്ന ഒരിടമാണ് എറണാകുളം ജില്ലയിലെ ഭൂതത്താന്‍കെട്ട്. പെരിയാറിന് കുറുകെയായി നിര്‍മ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

PC:കാക്കര

 പാണിയേലി പോര്

പാണിയേലി പോര്

കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ ഇനിയും നല്ലൊരു സ്ഥാനം നേടാത്ത അതിനമോഹരമായ സ്ഥലമാണ് പാണിയേലി പോര്. എറണാകുളം പെരുമ്പാവൂരില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഇവിടം സാഹസിക പ്രിയര്‍ക്ക് ചേര്‍ന്നതാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ നദിയും അവിടുത്തെ തുരുത്തുകളും കല്ലാടിക്കുഴികളുമൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.

PC:Dvellakat

ചെമ്പ്ര കൊടുമുടി

ചെമ്പ്ര കൊടുമുടി

സാഹസികരുടെയും ട്രക്കിങ് പ്രേമികളുടെയും പ്രിയപ്പെട്ട ഒരിടമാണ് വയനാട് ജില്ലയിലെ ചെമ്പ്ര കൊടുമുടി.
ചെമ്പ്ര ട്രക്കിങ്ങിലെ ഏറ്റവും ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ ഹൃദയ തടാകം. ഹൃദയത്തിന്റെ ആകൃതിയില്‍ പ്രകൃതിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. കല്പ്പറ്റയില്‍ മേപ്പാടിക്ക് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Aneesh Jose

കുറുവ ദ്വീപ്

കുറുവ ദ്വീപ്

ജനവാസം ഇല്ലാത്ത ഒരു ദ്വീപായ കുറുവ ദ്വീപ് വയനാട്ടില്‍ കബനി നദീതീരത്തായാണ് സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ കൊച്ചരുവികളാണ് ഇവിടുത്തെ പ്രത്യേകത.150ല്‍ പരം ചെറുദ്വീപുകള്‍ ചേര്‍ന്ന് രൂപം കൊണ്ട ദ്വീപാണിത്.

PC:Anil R.V

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ച് സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. നാലു കിലോമീറ്ററോളം ദൂരത്തില്‍ കടല്‍ക്കരയിലൂടെ ഡ്രൈവ് ചെയ്യാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല തിറകളുടെയും തറികളുടെയും നാടായ കണ്ണൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നതും.

PC:Navaneeth Kishor

ചിതറാല്‍ ജൈനക്ഷേത്രം

ചിതറാല്‍ ജൈനക്ഷേത്രം

തിരുവനന്തപുരത്തിനടുത്ത് മാര്‍ത്താണ്ഡത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ജൈനക്ഷേത്രമാണ് ചിതറാല്‍. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം വലിയൊരു കുന്നിന്‌റെ മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരംകന്യാകുമാരി പാതയില്‍ കളയിക്കാവിള കഴിഞ്ഞ് കുഴിത്തുറ ജംങ്ഷനില്‍ നിന്നും തിക്കുറിശ്ശി റോഡിലൂടെ 9 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

ക്ഷേത്രത്തെക്കുറിച്ച് വിശദമായി അറിയാം.

PC: ShankarVincent

പാഞ്ചാലിമേട്

പാഞ്ചാലിമേട്

ഇടുക്കി ജില്ല സഞ്ചാരികള്‍ക്കായി ഒരുക്കിയ മറ്റൊരത്ഭുതമാണ് പാഞ്ചാലിമേട്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞ് കിടക്കുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വനവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ പാഞ്ചാലിയോടൊപ്പം ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതിഹ്യം. ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ച അറെ മനോഹരമാണ്.

പാഞ്ചാലിമേടിനെക്കുറിച്ച് കൂടുതലറിയാം

PC:Praveenp

പൊന്‍മുടി

പൊന്‍മുടി

തിരുവനന്തപുരത്തെ സഞ്ചാരികളുടെ പ്രിയസ്ഥലമാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന സ്ഥലമാണ് പൊന്‍മുടി.

ഗോള്‍ഡന്‍ വാലിയെന്നറിയപ്പെടുന്ന കല്ലാറാണ് പൊന്‍മുടിയുടെ പ്രവേശവ കവാടം. കാട്ടരുവിയായ കല്ലാറില്‍ നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയെത്തുന്നത് പൊന്‍മുടിയെന്ന സ്വര്‍ഗ്ഗസമാനമായ സ്ഥലത്തേക്കാണ്. പൊന്‍മുടിയുടെ യഥാര്‍ഥ ഭംഗിമുഴുവന്‍ ആ 22 ഹെയര്‍പിന്നുകളിലാണ്.

പൊന്‍മുടിയെക്കുറിച്ച് കൂടുതല്‍ വായിക്കാം.

PC: Satish Somasundaram

പാലക്കയംതട്ട്

പാലക്കയംതട്ട്

കണ്ണൂരിന്റെ സൗന്ദര്യം മുഴുവന്‍ ആവാഹിച്ച് നില്‍ക്കുന്ന ഒരു മല. സഞ്ചാരികല് കൗതുകത്തോടെ കയറുകയും വിവരിക്കാനാവാത്ത സന്തോഷത്തോടെ തിരിച്ചിറങ്ങുകയും ചെയ്യുന്ന പാലക്കയം തട്ട് മലയോരത്തിന്റെ സുന്ദരിയാണ്.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തഞ്ഞൂറോളം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയം തട്ട് കണ്ണൂരില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയാണ്. തളിപ്പറമ്പില്‍ നിന്നും കുടിയാന്‍മല പുലിക്കുരുമ്പ റൂട്ടില്‍ 4 കിലോമീറ്റര്‍ മതി പാലക്കയം തട്ടിലെത്താന്‍.

പാലക്കയം തട്ടിനെക്കുറിച്ച് കൂടുതലറിയാം.

PC:Bobinson K B

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...