Search
  • Follow NativePlanet
Share
» »പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്!

പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്!

ഒരു പർവ്വതത്തിൽ നിന്നും മറ്റൊന്നിലേക്ക് നീണ്ടു കിടക്കുന്ന പാത... ഒരു വഴിയെന്ന് പൂർണ്ണമായി പറയുവാനാകില്ലെങ്കിലും മുൻപേ നടന്നുപോയ ഏതൊക്കെയോ സാഹസിക സഞ്ചാരികളുടെ കാൽപ്പാടുകൾ പതിഞ്ഞിരിക്കുന്നിടം. അതിലൂടെ നടന്ന് ഒരു പർവ്വതത്തിൽ നിന്നു തുടങ്ങി ഇല്ലാവഴികളിലൂടെയും കാണാക്കാഴ്ചകളിലൂടെയും ഇനി ജീവിതത്തിൽ എന്തുസംഭവിച്ചാലും മറക്കുവാൻ പോകാത്ത കുറേയധികം കാഴ്ചാ വിസ്മയങ്ങളിലൂടെയും കയറിയിറങ്ങിപ്പോകുന്ന യാത്ര.... ഇത് ഫുലാരാ റിഡ്ജ് ‌ട്രക്കിങ്ങ്.. ഇന്ത്യയിൽ വളരെ വിരളമായി മാത്രമുള്ള റിഡ്ജ് ട്രക്കിങ്ങുകളിലൊന്ന്. ശരത്കാലത്തിന്‍റെ ഭംഗിയിൽ ആസ്വദിച്ചു ചെയ്യുവാന് പറ്റിയ ഫുലാരാ റിഡ്ജ് ‌ട്രക്കിങ്ങിനെക്കുറിച്ച് വിശദമായി വായിക്കാം

ഫുലാരാ റിഡ്ജ് ‌ട്രക്കിങ്ങ്

ഫുലാരാ റിഡ്ജ് ‌ട്രക്കിങ്ങ്

ഒക്ടോബർ പകുതി മുതൽ നവംബർ, ഡിസംബർ ആദ്യം വരെ ഇന്ത്യയിൽ പോകുവാൻ പറ്റിയ ഏറ്റവും മികച്ച ശിശിരകാല ട്രക്കിങ്ങുകളിൽ ഒന്നാണ് ഫുലാരാ റിഡ്ജ് ‌ട്രക്കിങ്ങ്.6,397 അടി ഉയരത്തില്‍ തുടങ്ങുന്ന യാത്ര കയറിച്ചെല്ലുന്നത് 12,000 അടി ഉയരത്തിലേക്കാണ്.
മലയുടെ രണ്ട് വശങ്ങൾ കൂടിച്ചേരുന്ന സ്ഥലമാണ് ഒരു റിഡ്ജ്. അതുകൊണ്ടുതന്നെ അത്യന്തം സാഹസികമായ യാത്ര ഒരേ സമയം ആവേശം ജനിപ്പിക്കുന്നതും അതേപോലെ ഭയപ്പെടുത്തുന്നതുമാണ്. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ വഴുതിയാൽ ചരിഞ്ഞ മലയുടെ താഴ്ഭാഗത്തേക്ക് പോകുമോ എന്ന ഭീതിയിൽ മാത്രമേ ഓരോ അടിയും മുന്നോട്ടുവയ്ക്കുവാൻ സാധിക്കൂ.

PC:Anshul24Sharma

പർവ്വതങ്ങളിലൂടെ

പർവ്വതങ്ങളിലൂടെ

ഒന്നിൽ നിന്നും മറ്റൊരു പർവ്വതത്തിലേക്കുള്ള യാത്രയായതിനാൽ ഈ കൊടുമുടികളിലൂടെ തന്നെയാണ് മുഴുവൻ യാത്രകളും. വളഞ്ഞുപുളഞ്ഞ കൊടുമുടിയിലൂടെ ഭാഗങ്ങളിൽ പുൽമേടുകളും താഴ്വാരങ്ങളുമെല്ലാം കാണാം. ചുറ്റോടു ചുറ്റും മഞ്ഞുമൂടിയ പർവതങ്ങളുടെ കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചയാണ് കാത്തിരിക്കുന്നത്. ആറു ദിവസമാണ് യാത്രയ്ക്കായി വേണ്ടി വരിക.

PC:Anshul24Sharma

ഒന്നാം ദിവസം

ഒന്നാം ദിവസം

സാധാരണയായി മിക്ക പാക്കേജുകളും കോട്ട്ഗാവോൺ (കോട്ഗാവ്) എന്ന സ്ഥലത്തുനിന്നുമാണ് ആരംഭിക്കുന്നത്. ഡെറാഡൂണിൽ നിന്നും ഏകദേശം 9-10 മണിക്കൂർ ഡ്രൈവ് വേണം 190 കിലോമീറ്റർ അകലെയുള്ള കോട്ട്ഗാവോണിൽ എത്തിച്ചേരുവാൻ. വളറെ രസകരമായ യാത്രയാണിത്. യമുന നദിക്ക് ഒപ്പം പോകുന്ന ഇടുങ്ങിയ പർവത റോഡുകളിലൂടെയുള്ള യാത്ര ഈ പ്രദേശത്തെ റോഡുകളെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും നിങ്ൾക്ക് ഒരു ധാരണ നല്കും. മസൂറി, പുരോല, ടൺസ് നദി, മോറി താഴവ്ര എന്നിങ്ങനെ പലയിടങ്ങൾ കടന്നാണ് കോട്ഗാവിലെത്തുക. കേദാർകാന്ത, ഹർ കി ഡൺ, ബാലി പാസ്, ബോറാസു പാസ് തുടങ്ങിയ ട്രക്കിങ്ങുകളടെ ബേസ് ക്യാംപായതിനാൽ വർഷത്തിലെല്ലായ്പ്പോഴും ഇവിടെ തിരക്ക് പ്രതീക്ഷിക്കാം.

PC:Anshul24Sharma

രണ്ടാം ദിവസം

രണ്ടാം ദിവസം

നമ്മുടെ ട്രക്കിങ് രണ്ടാമത്തെ ദിവസമാണ് ആരംഭിക്കുന്നത്. മറ്റെല്ലാ ട്രക്കിങ്ങുകളെയും പോലെ തന്നെ അതിരാവിലെ ഈ യാത്രയും തുടങ്ങും. 4.85 കിമീ ദൂരമാണ് ഈ ദിവസം പിന്നിടുവാനുള്ളത്. ട്രക്കിങ് സമയം 4-5 മണിക്കൂർ വരെയെടുക്കും.
പൈന്‍ മരക്കാടിനുള്ളിലൂടെ കയറിപ്പോകുന്ന യാത്ര ഒന്നര മണിക്കൂറോളം നീളും. ശേഷം കോൺക്രീറ്റ് പാലവും ധാബയും കടന്നു പോകുന്ന യാത്രി ജയ്നോൾ താച്ച് എന്ന സ്ഥലത്തെത്തും. കാടിനുള്ളിലൂടെ തന്നെയാണ് യാത്ര പുരോഗമിക്കുന്നത്. ദേവതാരു മരങ്ങളുടെയും കാടിന്റെയും ഗന്ധം നിങ്ങളുടെ യാത്രയെ സുഗന്ധപൂരിതമാക്കുവാൻ കൂടെയുണ്ടാവും. ടെന്റ് അടിക്കുവാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.

PC:Sukanya Basu

മൂന്നാമത്തെ ദിവസം

മൂന്നാമത്തെ ദിവസം

മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതങ്ങളുടെ കാഴ്ചയിലേക്കാവും മൂന്നാമത്തെ ദിവസം നിങ്ങൾ ഉണരുക. ഈ ദിവസം ഇനി യാത്ര ചെയ്യുവാനുള്ളത് 4.45 കിമീ ദൂരമാണ്. ഇതിന് 4-5 മണിക്കൂർ വരെ സമയമെടുക്കും. പാലങ്ങളും അരുവികളും കടന്ന് കയറ്റം കയറിയാണ് യാത്ര . പുൽമേടുകളും ഇതിൽ പിന്നിടുവാനുണ്ട്. വിചിത്രമായ ആകൃതി തോന്നിക്കുന്ന പാറക്കെട്ടുകൾ യാത്രാമധ്യേ കാണാം. ഇരുട്ടുമൂടിക്കിടക്കുന്ന കാടിനുള്ളിലൂടെ പോകുന്ന യാത്രയിൽ ഒട്ടേറെ രസകരമായ കാര്യങ്ങൾ കാത്തിരിക്കുന്നു.അതിലേറ്റവും പ്രധാനപ്പെട്ടത് വലതുവശത്ത് കേദാർകാന്ത കൊടുമുടിയുടെ കാഴ്ചയാണ്. അതുകഴിഞ്ഞ് പച്ചപ്പു വരുന്നതൊക്കം വളരെ മനോഹരമായി ആസ്വദിക്കാം. കൂടാതെ പുരോല പ്രദേശം, കേദാർകാന്ത, സ്വർഗരോഹിണി, ദേവ്ക്യാര, ലേഖ ടോപ്പ്, വിജയ് ടോപ്പ് എന്നിവയും മറ്റ് ചില കൊടുമുടികളും കാണാം.

PC:Sergey Pesterev

മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്രമഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്ര

നാലാം ദിവസം

നാലാം ദിവസം

എളുപ്പമുള്ള യാത്രകൾ മൂന്നാമത്തെ ദിവസത്തോടെ തീർന്നു. നാലാമത്തെ ദിസസം 8.5 കിമീ ദൂരമാണ് പിന്നിടുവാനുള്ളത്. 6-7 മണിക്കൂർ വരെ സമയം ഇതിനായി വേണ്ടിവരും. ക്യാമ്പ് സൈറ്റിൽ നിന്ന് മലയുടെ മുകൾഭാഗം കാണാം. ആദ്യത്തെ കയറ്റം കയറിച്ചെല്ലുന്നത് മ‍ഞ്ഞുപുതച്ചു നിൽക്കുന്ന പർവ്വതക്കാഴ്ചകളിലേക്കാണ്. ചെറിയ വഴി മാത്രമാണ് ഇന്നത്തെ യാത്രയുടെ ആദ്യ പകുതിയിൽ നടക്കുവാനുള്ളത്. ഹനുമാൻ ടോപ്പ്, സരുതൽ ടോപ്പ്, ഡികെഡി, ബന്ദർപൂഞ്ച്, കലാനാഗ്, സ്വർഗരോഹിണി, ഹത പീക്ക് (എച്ച്‌കെഡി), രംഗ്‌ലാന, ദേവ്‌ക്യാര താഴ്‌വര, ലേഖ ടോപ്പ്, വിജയ് ടോപ്പ്, കേദാർകാന്ത എന്നിങ്ങനെ ഇഷ്ടംപോലെ കൊടുമുടികളുടെ കാഴ്ച ഇവിടുന്ന നോക്കിയാൽ കാണാം. വളരെ കഷ്ടപ്പെട്ടുള്ള ഒരു യാത്ര കഴിഞ്ഞാൽ പുഷ്‌താര പുൽമേടുകളിലെത്താം. ഇന്നത്തെ ക്യാംപിങ്ങിനുള്ള സ്ഥലമാണിത്. ഈ യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് ഈ ദിവസം നിങ്ങൾക്ക് ലഭിക്കുക.

PC:Rishabh Dharmani

അഞ്ചാം ദിവസം

അഞ്ചാം ദിവസം

തിരികെ ഇറക്കമാണ് ഈ ദിവസത്തെ യാത്ര. താലൂക്ക എന്ന ഗ്രാമത്തിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. പുൽമേടുകളും പഴയ ഗുജ്ജർ ഗ്രാമങ്ങളും പിന്നിട്ട് തലോട്ടി താഴ്‌വരയിൽ എത്തി അവിടുന്ന് തിരിഞ്ഞാണ് പോകുന്നത്. മരങ്ങളും പൂക്കളും നിറഞ്ഞ വഴിയിലൂടെ പോയി വനത്തിലേക്ക് കടക്കുന്ന രീതിയിലാണ് യാത്ര. ഒന്നരമണിക്കൂർ സമയം വനത്തിനുള്ളിലൂടെ സഞ്ചരിക്കണം. അതു കടന്നാൽ തുംരികോട്ട് ഗ്രാമത്തിലാണെത്തുന്നത്. ഇവിടെ നിന്നും വീണ്ടും ഏകദേശം അരമണിക്കൂർ കൂടി വേണം താലൂക്കയിലെത്തുവാന്‍. ഇവിടെയാണ് രാത്രി ചിലവഴിക്കുന്നത്.

PC:Younghyun Kim

ആറാം ദിവസം

ആറാം ദിവസം

ആറാമത്തെ ദിവസം കോട്ഗാവിൽ നിന്നും തിരികെ ഡെറാഡൂണിലേക്കുള്ള മടക്കയാത്രയാണ്. 190 കിലോമീറ്റർ ദൂരമാണ് പോകുവാനുള്ളത്. 9-10 മണിക്കൂർവരെ യാത്രാ സമയമെടുക്കും.
യാത്രയുടെ അഞ്ചാമത്തെ ദിവസം അഞ്ച് മണിക്കൂർ സമയത്തിൽ 8.1 കിലോമീറ്റർ ദൂരമാണ് പിന്നിടേണ്ടത്.

PC:Swaminathan Jayaraman

ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം..അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്

ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്ഹിമാലയ കാഴ്ചകളിലേക്ക് നടന്നുകയറാം...നാല് ദിവസത്തെ ബ്രിഗു ലേക്ക് ട്രക്ക്

Read more about: trekking adventure uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X