» »ദക്ഷിണ സുന്ദര്‍ബെന്‍ അഥവാ പിച്ചാവരം കണ്ടല്‍ക്കാടുകള്‍

ദക്ഷിണ സുന്ദര്‍ബെന്‍ അഥവാ പിച്ചാവരം കണ്ടല്‍ക്കാടുകള്‍

Written By: Elizabath

ചെറുതുരുത്തുകളായി കിടക്കുന്ന കണ്ടല്‍ക്കാടുകള്‍, അതിനിടയില്‍ വെള്ളത്തില്‍ മുങ്ങി മീനിനെയും കൊണ്ട് പറന്നുയരുന്ന കൊക്കുകള്‍, വഞ്ചികളില്‍ കണ്ടല്‍ക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍, ചുറ്റും നടക്കുന്നതിലൊന്നും താല്പര്യമില്ലാത്ത മട്ടില്‍ ചൂണ്ടയിടുന്ന ഗ്രാമീണര്‍, ദേശാടന പക്ഷികളും നാടന്‍ പക്ഷികളുംനിറഞ്ഞ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പിച്ചാവരത്തെ സാധാരണ കാഴ്ചകളിലൊന്നാണിത്.

ഈ കണ്ടല്‍ക്കാടിനെന്താണിത്ര പ്രത്യേകത എന്നു ചോദിക്കാന്‍ വരട്ടെ.. ദക്ഷിണ സുന്ദര്‍ബന്‍ എന്നറിയപ്പെടുന്ന പിച്ചാവരത്തിന്റെ വിശേഷങ്ങളാണിത്. സുന്ദര്‍ബന്‍ കണ്ടല്‍ക്കാടുകള്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടല്‍വനം എന്ന ഖ്യാതിയുള്ള പിച്ചാവരം കണ്ടല്‍ക്കാട്. മലയാളികളുടെ യാത്രകളില്‍ അധികം കടന്നു വരാത്ത ഈ കണ്ടല്‍ക്കാടിനെ അറിയാം.

ദക്ഷിണ സുന്ദര്‍ബെന്‍

ദക്ഷിണ സുന്ദര്‍ബെന്‍

ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ക്കാടായ സുന്ദര്‍ബെന്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന കണ്ടല്‍ക്കാടാണ് പിച്ചാവരം. ആയിരത്തി ഒരുന്നൂറോളം ഏക്കറിലായാണ് ഇവിടെ കണ്ടല്‍ വ്യാപിച്ചു കിടക്കുന്നത്. ദക്ഷിണ സുന്ദര്‍ബന്‍ എന്നൊരു വിളിപ്പേരും പിച്ചാവരത്തിനുണ്ട്.
തമിഴ്‌നാട്ടിലെ ചിദംബരത്തു നിന്നും 14 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം തമിഴ് ഗ്രാമീണ ജീവിതത്തില്‍ നിന്നും എടുത്തുവെച്ച ഒരേടു പോലെ ലളിതമാണ്.

PC: Balaji Photography

 ദേശാടന പക്ഷികളുടെ ഇടത്താവളം

ദേശാടന പക്ഷികളുടെ ഇടത്താവളം

ദേശാടനക്കിളികള്‍ ധാരാളമായി കാണപ്പെടുന്ന ഇവിടെ അപൂര്‍വ്വങ്ങളായ ധാരാളം പക്ഷികള്‍ എത്താറുണ്ട്. കടല്‍ക്കടന്നെത്തുന്ന ദേശാടനക്കിളികളുടെ ഒരിടത്താവളം കൂടിയാണിത്. വാട്ടര്‍ സ്‌നിപ്‌സ്. ഹെറോണ്‍സ്, പെലിക്കണ്‍, എര്‍ഗെറ്റ്‌സ് തുടങ്ങിയ ധാരാളം പക്ഷികള്‍ ഇവിടെ എത്താറുണ്ട്.

pc: Nagarjun Kandukuru

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗം

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗ്ഗം

അപൂര്‍വ്വങ്ങളായ ധാരാളം പക്ഷികള്‍ ഇവിടെ കാണപ്പെടുന്നതിനാല്‍ പക്ഷി നീരീക്ഷകരുടെ സ്വര്‍ഗ്ഗമാണിത്. ആയിരക്കണക്കിന് പക്ഷികളാണ് ഇവിടുത്തെ താമസക്കാര്‍. മറ്റൊരിടത്തും കാണാന്‍ പറ്റാത്ത ക്ഷികള്‍ ഇവിടെ വസിക്കുന്നുണ്ട്. ലോകത്തെമ്പാടു നിന്നുമായി സീസണില്‍ ഇവിടെ പക്ഷി നിരീക്ഷകര്‍ എത്തിച്ചേരും.

pc :Karthik Easvur

 പക്ഷികളെ നിരീക്ഷിക്കാന്‍

പക്ഷികളെ നിരീക്ഷിക്കാന്‍

എപ്പോള്‍ വന്നാലും പക്ഷികളെ കാണാന്‍ കഴിയണമെന്നില്ല. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയും നവംബര്‍ മുതല്‍ ജനുവരി വരെയുമാണ് ഇവിടെ പക്ഷി നിരീക്ഷണത്തിന് യോജിച്ചത്.

pc: Vijay S

കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ബോട്ടിങ്

കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ബോട്ടിങ്

കണ്ടല്‍ച്ചെടികള്‍ വകഞ്ഞു മാറ്റിയും പക്ഷികളെ ആസ്വദിച്ചും കണ്ടല്‍ക്കാട്ടിലൂടെയുള്ള മനോഹരമായ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നാലടിയില്‍ താഴെ മാത്രം ആഴമുള്ള ജലാശയമാണ് ഇവിടുത്തേത് അതിനാല്‍ ധൈര്യമായി സഞ്ചരിക്കാന്‍ കഴിയും. മാത്രമല്ല ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പിലൂടെയുള്ള യാത്ര വളരെ രസകരമാണ്. നാനൂറോളം റൂട്ടുകളാണ് ഇവിടെ ബോട്ടിങ്ങിനുള്ളത്.

pc:Ashwin Kumar

 കണ്ടല്‍ക്കാടു കാണാത്തവര്‍ക്ക്

കണ്ടല്‍ക്കാടു കാണാത്തവര്‍ക്ക്

കണ്ടല്‍ക്കാടുകള്‍ അടുത്ത് കാണാന്‍ കഴിയാത്തവര്‍ക്ക പോകാന്‍ പറ്റിയ സ്ഥലമാണിത്. കണ്ടല്‍ കാണാം എന്നു മാത്രമല്ല, അതിനു നടുവിലൂടെയുള്ള യാത്രയും മികച്ചൊരു അനുഭവമായിരിക്കും.

pc:Dheeraj Madala

സന്ദര്‍ശന സമയം

സന്ദര്‍ശന സമയം

രാവിലെ എട്ടുമണി മുതല്‍ ഇവിടെ ബോട്ടിങ് ആരംഭിക്കും. അതിരാവിലെയും വൈകുന്നേരവുമാണ് ഇവിടെ ബോട്ടിങ് നടത്താന്‍ നല്ലത്. വൈകുന്നേരങ്ങളില്‍ നല്ല കാലാവസ്ഥയാണെങ്കില്‍ ധാരാളം പക്ഷികളെയും കാണാം. ഉച്ചസമയത്ത് പോയാല്‍ കഠിനമായ വെയിലേറ്റ് തളരും.

pc: KARTY JazZ

സൂര്യാസ്തമയം കാണാന്‍

സൂര്യാസ്തമയം കാണാന്‍

പിച്ചാവരത്തെ സൂര്യാസ്തമയം സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. കണ്ടല്‍ക്കാടുകള്‍ അവസാനിക്കുന്നിടത്ത് സൂര്യന്‍ ആഴങ്ങളിലേക്കു പോകുന്നത് കാണാന്‍ അതിമനോഹരമാണ്. സൂര്യോദയം കാണാനും സഞ്ചാരികള്‍ എത്താറുണ്ട്.

pc:Chris Sorge

ഫോട്ടോഗ്രാഫിക്കു പറ്റിയയിടം

ഫോട്ടോഗ്രാഫിക്കു പറ്റിയയിടം

പക്ഷി നിരീക്ഷകരുടെ മാത്രമല്ല, ഫോട്ടോഗ്രാഫര്‍മാരുടെയും സങ്കേതമാണിവിടം. മീനിനെ പിടിക്കുന്ന കൊക്കുകളുടെ ആക്ഷന്‍ ചിത്രങ്ങളും, മീന്‍ പിടിക്കുന്ന ഗ്രാമീണരും തമിഴ് ഗ്രാമീണ ജീവിത്തിന്റെ നേര്‍ക്കാഴ്ചകളും കണ്ടല്‍ കാടുകളുടെ സൗന്ദര്യവും ഫ്രെയിമിലാക്കാന്‍ ഇവിടെ എത്തിയാല്‍ മതി.

pc: Srikrishna Narasimhan

അപൂര്‍വ്വമായ അനുഭവം

അപൂര്‍വ്വമായ അനുഭവം

ചെറു തുരുത്തുകളായി കിടക്കുന്ന കണ്ടല്‍ക്കാടിന്റെ വള്ളികള്‍ അകത്തിമാറ്റി പച്ചനിറമുള്ള വെള്ളത്തിലൂടെ വഞ്ചി തുഴയുന്നതിന്റെ സ്വരം മാത്രം കേട്ടുകൊണ്ടുള്ള ഒരു യാത്രയുടെ അനുഭവം വാക്കുകള്‍ക്ക് വിവരിക്കാനാവില്ല.

pc: Samadolfo

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചിദംബരം ക്ഷേത്രത്തിനു സമീപത്തു നിന്നും 30 മിനിറ്റില്‍ താഴെ മാത്രം ദൂരമേയുള്ളു പിച്ചാവരത്തെത്താന്‍. ഇവിടെനിന്നും ധാരാളം ബസുകള്‍ പിച്ചാവരത്തേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ ചിദംബരവും എയര്‍പോര്‍ട്ട് തിരുച്ചിറപ്പള്ളിയുമാണ്.