» »നാടോടിക്കഥപോലെ ഒരു ഗ്രാമം..അവിടെയൊരു തടാകം..!!

നാടോടിക്കഥപോലെ ഒരു ഗ്രാമം..അവിടെയൊരു തടാകം..!!

Written By: Elizabath

നാടോടിക്കഥകള്‍ വായിക്കുന്നപോലെ ഈ കൃത്രിമ തടാകത്തെ നമുക്ക് നോക്കിക്കാണാം...മലകളാലും കുന്നുകളാലും ക്ഷേത്രങ്ങളാലും ചുറ്റപ്പെട്ട ഈ കൃത്രിമ തടാകത്തെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കായിരിക്കും.
തടാകങ്ങളുടെ നാടായ ഉദയ്പൂരിലെ ലേക്ക് പിച്ചോള എന്ന കൃത്രിമതടാകം ആര്‍ക്കും കൗതുകമുണര്‍ത്തുന്ന ഒരു അത്ഭുത സൃഷ്ടിതന്നെയാണ്. നാലു കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്റര്‍ വ്യാപ്തിയുുള്ള ഈ തടാകത്തെപ്പറ്റി അറിയാം.

നാടോടിക്കഥപോലെ ഒരു ഗ്രാമം..

PC: Edwin

പിച്ചോല എന്നു പേരായ ഗ്രാത്തില്‍ നിന്നുമാണ് തടാകത്തിന് ഈ പേരു ലഭിക്കുന്നത്.പിച്ചോല എന്ന വാക്കിന്റെ അര്‍ത്ഥം പിന്നാമ്പുറം എന്നാണ്. ജഗ്‌നിവാസ് എന്നും ജഗ്മന്ദിര്‍ എന്നും പേരായ രണ്ടു ദ്വീപുകള്‍ ഈ തടാകത്തിലുണ്ട്. ലീലയുടെയും ഒബ്‌റോയിയുടെയും ഉള്‍പ്പെടെ നാല് അത്യാഡംബര ഹോട്ടലുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. 

മോഹന്‍ മന്ദിര്‍ എന്നും അര്‍സി വിലാസ് എന്നും പേരായ രണ്ടു ചെറുദ്വീപുകള്‍ കൂടി കാണാന്‍ സാധിക്കും. കൂടാതെ തടാകത്തിന്റെ തീരത്തായി പണിതീര്‍ത്തിരിക്കുന്ന കൊട്ടാരങ്ങളുടെ സമുച്ചയവും ഈ പ്രദേശത്തെ ഏറെ ആകര്‍ഷകമാക്കുന്നു.ഈ പ്രത്യേകതകള്‍കൊണ്ടുതന്നെ ധാരാളം സിനികള്‍ക്കും ഇവിടം ലൊക്കേഷനായിട്ടുണ്ട്.

നാടോടിക്കഥപോലെ ഒരു ഗ്രാമം..

PC: Nagarjun Kandukuru

പിച്ചോല തടാകം നിര്‍മിച്ചതിനു പിന്നിലും കഥകളുണ്ട്. ബന്‍ജാര ഗോത്രവിഭാഗത്തിലെ പിച്ചു ബന്‍ജാര എന്നയാളാണ് ഇതു നിര്‍മ്മിച്ചത് എന്നാണ് കരുതുന്നത്. മഹാരാജാ ലാഖയുടെ സമയത്താണ് ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണം നടന്നത്. പിന്നീട് മഹാരാജാവ് ഉദയ് സിങാണ് തടാകത്തിനു വലുപ്പം കൂട്ടുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്ക് നേതൃത്വം നല്കിയത്.

ജഗ് നിവാസ് ഐലന്‍ഡ്
മേവാര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായി ഉപയോഗിച്ചിരുന്ന ലേക്ക് പാലസ് എന്നറിയപ്പെടുന്ന കൊട്ടാര സമുച്ചയമാണ് ഇവിടുത്തെ മുഖ്യാകര്‍ണം. ജഗ്‌നിവാസ് എന്നു പേരായ ഈ ദ്വീപിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍ താജ് ഗ്രൂപ്പാണ്.

കിഴക്ക് ദര്‍ശനുള്ള, 250 വര്‍ഷത്തിലധികം പഴക്കുള്ള ഈ കൊട്ടാരം വെള്ള മാര്‍ബിള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനോഹരായ ഈ കൊട്ടാരം ഇന്ന് മികച്ച ഒരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണ്.

നാടോടിക്കഥപോലെ ഒരു ഗ്രാമം..

PC: gags9999

ജഗ് മന്ദിര്‍ ദ്വീപ്

ഗുല്‍ ഹല്‍ പാലസ് എന്നറിയപ്പെടുന്ന കൊട്ടാരമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മഹാരാജാ കരണ്‍ സിങ് നിര്‍മ്മാണം തുടങ്ങിയെങ്കിലും അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത് മഹാരാജാ ജഗത് സിങാണ്. അതിനാല്‍ ദ്വീപ് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
എന്നാല്‍ ഈ ദ്വീപും കൊട്ടാരവും മറ്റൊരു രീതിയിലാണ് ലോകത്തിനുുന്നില്‍ പ്രശസ്തമായിരിക്കുന്നത്. ജയിംസ്‌ബോണ്ട് ചിത്രായ ഒക്ടോപസ്സിയുടെ ചിലരംഗങ്ങള്‍ ചിത്രീകരിച്ച ദ്വീപ് എന്ന നിലയിലണ് ഇവിടം ലോകസിനിയ്ക്ക് പരിചിതം.
കൂടാതെ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പിതാായ ജഹാംഗീറുായി കലഹിച്ച ശേഷം കുറച്ചുനാള്‍ ആഭയാര്‍ഥിയായി കഴിഞ്ഞതും ഈ ദ്വീപിലാണത്രെ.
ഷാജഹാന്റെ താജ്ഹലുമായി സാദൃശ്യങ്ങള്‍ തോന്നുന്ന ഈ കൊട്ടാരം തീര്‍ത്തും മനോഹരായൊരു സൃഷ്ടിയാണെന്നതില്‍ തര്‍ക്കമില്ല.

നടിനിയുടെ ശാപത്തിന്റെ കഥ
ഇവിടുത്തെ മുറ്റത്ത് കാണാന്‍ കഴിയുന്ന ചെറിയ ഉയര്‍ന്ന സ്തൂപത്തിനും കഥകള്‍ പറയാനുണ്ട്. നടിനി ചബൂത്ര എന്നറിയപ്പെടുന്ന ഇത് പ്രശസ്ത ടൈറ്റ്‌റോപ്പ് വാക്കര്‍ നടിനിയുടെ പേരിലുള്ളതാണ്. ഒരിക്കല്‍ താന്‍ പറയുന്ന ദൂരം കയറിലൂടെ നടന്ന് പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തിന്റെ പകുതി നല്കാമെന്ന രാജാവ് അവര്‍ക്ക് മോഹന വാഗ്ദാനം ചെയ്തു. എന്നല്‍ ഇതിനായി അവള്‍ക്കു ലഭിച്ച കയര്‍ മുറിക്കപ്പെട്ടതായിരുന്നു. താഴെ വീഴുന്നിനു മുന്‍ത് രാജാവിന് രാജ്യം ഭരിക്കുവാന്‍ അവകാശികളില്ലാതായി പോകട്ടെ എന്നവര്‍ ശപിച്ചു. അത് പിന്നീട് സത്യമായി എന്നത് ചരിത്രം.

നാടോടിക്കഥപോലെ ഒരു ഗ്രാമം..

PC: Ramón

പിച്ചോല തടാകത്തില്‍ എത്തിയാല്‍

മനോഹരങ്ങളായ സൂര്യോദയവും സൂര്യസ്തമയവുമാണ് ഇവിടെ സഞ്ചാരികളെ എത്തിക്കുന്നില്‍ മുഖ്യപങ്ക് വഹിക്കുന്നത്. 

കൂടാതെ ഗന്‍ഗൗര്‍ ഘട്ട്, ലാല്‍ ഘട്ട്, ഹനുമാന്‍ഘട്ട് തുടങ്ങിയ സ്ഥലങ്ങളും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
കൊട്ടാരങ്ങളും ദ്വീപുകളും കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേക ബോട്ടുയാത്രകളും ലഭ്യമാണ്. ജഗ് മന്ദിറിലേക്കുള്ള ഒരു മണിക്കൂര്‍ നീളുന്ന ബോട്ട് യാത്രയ്ക്ക് മുതിര്‍ന്നവര്‍ക്ക് 325 രൂപയും കുട്ടികള്‍ക്ക് 165 രൂപയുണ് . 30 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രയ്ക്ക് മുതിര്‍ന്നവര്‍ 225 രൂപയും കുട്ടികള്‍ 115 രൂപയും നല്കണം.

Read more about: lakes, rajasthan, epic, road trip