Search
  • Follow NativePlanet
Share
» »പുതുവര്‍ഷം അടിച്ച് പൊളിക്കാം കുറഞ്ഞ ചെലവില്‍

പുതുവര്‍ഷം അടിച്ച് പൊളിക്കാം കുറഞ്ഞ ചെലവില്‍

By Elizabath

പുതുവര്‍ഷം അടിച്ചു പൊളിക്കണമെന്നാഗ്രഹിക്കാത്തലര്‍ ചുരുക്കമായിരിക്കും. പുതിയൊരു സ്ഥലത്ത് കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഒപ്പം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ രസം ഒന്നു വേറെത്തന്നെയാണ്. എന്നാല്‍ യാത്രകളുടെ ചെലവ് ഓര്‍ക്കുമ്പോള്‍ തന്നെ പലരും ഈ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുമെങ്കിലോ? ഇതാ പുതുവര്‍ഷം അടിച്ചു പൊളിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

ഫോര്‍ട്ട് കൊച്ചി

ഫോര്‍ട്ട് കൊച്ചി

കേരളത്തില്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഏറ്റവും മികച്ചതാണ് ഫോര്‍ട്ട് കൊച്ചി. കൊച്ചിയുടെ തനതായ ആഘോഷങ്ങളും നിറപ്പകിട്ടുള്ള മേളകളും ഒക്കെ ഇവിടുത്തെ ആഘോഷത്തെ വ്യത്യസ്തമാക്കുന്നു. പുതുവര്‍ഷത്തലേന്നത്തെ ഫോര്‍ട്ട് കൊച്ചി ആഘോഷങ്ങള്‍ ജീവിതത്തില്‍ ഒരിക്ലെങ്കിലും അനുഭവിക്കേണ്ടതാണ്. അത്രയും പ്രശസ്തമാണ് കൊച്ചിന്‍ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കുന്നതുമൊക്കെ. ഇതില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

PC: KMB Official Plge

ജയ്‌സാല്‍മീര്‍

ജയ്‌സാല്‍മീര്‍

സ്വര്‍ണ്ണനിറത്തില്‍ കാണുന്ന മണല്‍ക്കൂനയില്‍ നിന്ന് പുതുവര്‍ഷത്തെ സ്വാഗതം ചെയ്താലോ? മരുഭൂമിയില്‍ നിന്ന് പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ മികച്ചതാണ് രാജ്‌സഥാനിലെ ജയ്‌സാല്‍മീര്‍. കൂടാതെ ക്യാമല്‍ സഫാരിക്കും ക്യാംപിങ്ങിനും ഇവിടെ സൗകര്യങ്ങള്‍ ലഭ്യമാണ്.

PC: Official Site

വര്‍ക്കല ക്ലിഫ്

വര്‍ക്കല ക്ലിഫ്

ബീച്ച് മൂഡില്‍ പുതുവര്‍ഷത്തെ വരവേറ്റാലോ? ഇങ്ങനെയൊരു പ്ലാന്‍ ഉണ്ടെങ്കില്‍ ആദ്യം പരിഗണിക്കേണ്ട സ്ഥലം വര്‍ക്കല ക്ലിഫാണ്. വിദേശികളും സ്വദേശികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഇവിടെ എത്തുന്നത്.

PC:wikipedia

കോവളം ബീച്ച്

കോവളം ബീച്ച്

പുതുവര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെത്തുന്ന വിദേശികള്‍ തിരഞ്ഞടുക്കുന്ന ഏറ്റവും പ്രശസ്തമായ സ്ഥലമാണ് കോവളം ബീച്ച്. സഞ്ചാരികള്‍ക്ക് എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുവദിച്ചിരിക്കുന്ന ഇവിടെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

വിശദമായി വായിക്കാം

PC:pexels

ലക്ഷദ്വീപ്

ലക്ഷദ്വീപ്

കുറച്ച് വ്യത്യസ്തമായി പുതുവര്‍ഷം തുടങ്ങണമെങ്കില്‍ അതിനു യോജിച്ച സ്ഥലമാണ് ലക്ഷദ്വീപ്.ഡീപ് സീ ഡൈവിങ്ങും കയാക്കിങ്ങും പവിഴപ്പുറ്റുകളുമെല്ലാം ചേര്‍ന്ന് കിടിലനായിരിക്കും ഇവിടുത്തെ ആഘോഷങ്ങള്‍ എന്നതില്‍ സംശയം വേണ്ട.

വിശദമായി വായിക്കാം

PC: Sankara Subramanian

ഗോകര്‍ണ

ഗോകര്‍ണ

ബീച്ച് ഹോളിഡേയ്ക്ക പറ്റിയ സ്ഥലമായ ഗോകര്‍ണ വ്യത്യസ്തമായ ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കുള്ള ഉത്തരമാണ്. ഗോകര്‍ണയില്‍ ബീച്ചുകളിലൂടെയുള്ള യാത്രയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ബീച്ചനു സമീപമുള്ള താമസവും രുചിയേറിയ ഭക്ഷണങ്ങളും ഒക്കെ ഇവിടുത്തെ യാത്രയെ വ്യത്യസ്തമാക്കും.

PC:Axis of eran

മിനി സ്വിറ്റ്‌സര്‍ലന്‍ഡ്

മിനി സ്വിറ്റ്‌സര്‍ലന്‍ഡ്

ഇത്തവണത്തെ ആഘോഷങ്ങള്‍ മിനി സ്വിറ്റ്‌സര്‍ലന്റിലായാലോ? ഉത്തരഖണ്ഡിലെ ചോപ്ത എന്ന സ്ഥലമാണ് മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഭൂപ്രകൃതി കൊണ്ടും കാലാവസ്ഥ കൊണ്ടും സ്വിറ്റ്‌സര്‍ലന്റിനു സമാനമാണ് ഇവിടം. വിശദമായി വായിക്കാം

PC:soumyajit pramanick

കൊല്‍ക്കത്ത

കൊല്‍ക്കത്ത

ആയിരം സ്വപ്നങ്ങളുടെ നഗരമാണ് കൊല്‍ക്കത്ത. എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും വിഹാരകേന്ദ്രമായ ഈ നഗരം ഒരിക്കലെങ്കലും സന്ദര്‍ശിക്കണമെന്നാഗ്രഹിക്കാത്തവര്‍ കാണില്ല.

ഹൗറ പാലവും അനേകം ക്ഷേത്രങ്ങളും വ്യത്യസ്ത രുചികളുമെല്ലാമാണ് കൊല്‍ക്കത്തയുടെ പ്രത്യേകത.

pc: sou raja

നഹാന്‍

നഹാന്‍

റൊമാന്റിക്കായി പുതുവര്‍ഷം ആഘോഷിക്കാന്‍ പറ്റിയ ഇടമാണ് ഹിമാചല്‍ പ്രദേശിലെ നഹാന്‍. പൂന്തോട്ടങ്ങളും ക്ഷേത്രങ്ങളും തടാകങ്ങളുമെല്ലാമുള്ള ഇവിടം ഹിമാചലിലെ ഒന്നാം നമ്പര്‍ റൊമാന്റിക് ഡെസ്റ്റിനേഷനാണ്.

വിശദമായി വായിക്കാം

സലൗലിം ഡാം

സലൗലിം ഡാം

ആഘോഷങ്ങള്‍ ഫുള്‍ വൈറൈറ്റി ആക്കണം എന്നുള്ളവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് സലൗലിം ഡാം.

ഹോളിവുഡ് സിനിമാ സെറ്റോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള അതിശയിപ്പിക്കുന്ന നിര്‍മ്മിതി. ആദ്യമായി കാണുന്നവര്‍ക്ക് ഇങ്ങനെയൊരു ഡാം ഇന്ത്യയിലോ എന്നു തോന്നിയാല്‍ അത്ഭുതമില്ല. അത്രയ്ക്കുണ്ട് ഗോവയിലെ സലൗലി ഡാമിന്റെ വിശേഷങ്ങള്‍. കംപ്യൂട്ടറില്‍ ഡിസൈന്‍ ചെയ്‌തെടുത്ത ഒരു ത്രിഡി ചിത്രം പോലെ മനോഹരമാണ് ഈ ഡാം. സലൗലിം എന്ന പേരിലും ഇത് അറിയപ്പെടുന്നു.

വിശദമായി വായിക്കാം

PC:Portugal Editor Exploration

Read more about: welcome 2018 new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more