Search
  • Follow NativePlanet
Share
» »വിലക്കപ്പെട്ട ഈ സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

വിലക്കപ്പെട്ട ഈ സ്ഥലങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

By Elizabath

യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ജീവിതം എല്ലായ്‌പ്പോഴും ഒരു യാത്രയായി കാണുവാനാണ് താല്പര്യം. മനോഹരമായ സ്ഥലങ്ങള്‍ അവരെ എല്ലായ്‌പ്പോഴും വിളിച്ചുകൊണ്ടേയിരിക്കും. യാത്രയ്ക്ക് പണവും സമയവും ആരോഗ്യവും അനുകൂലമാണെങ്കില്‍ പോയി വരാം എന്നു വിചാരിക്കുന്നവരാണ് നമ്മളില്‍ അധികവും. എന്നാല്‍ ചിലസ്ഥലങ്ങളില്‍ കടക്കാന്‍ മുന്‍കൂര്‍ അനുമതിയും മറ്റും ആവശ്യമാണ്. ഇന്ത്യന്‍ പൗരനാമെങ്കില്‍ പോലും ഇത് വേണം.

ഇന്ത്യയില്‍ പ്രവേശിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള ചില കിടിലന്‍ സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഇന്ത്യക്കാര്‍ക്കു വിലക്കപ്പെട്ട ഇടങ്ങളില്‍ കടക്കാന്‍!!

ലക്ഷദ്വീപ്

ലക്ഷദ്വീപ്

കടല്‍കടന്നൊരു യാത്ര പോകണമെന്നാഗ്രഹിക്കുന്നവരുടെ ആദ്യ ഓപ്ഷനുകളിലൊന്നാണ് ലക്ഷദ്വീപ്. അനാര്‍ക്കലി ഉള്‍പ്പെടെയുള്ള മലയാളം സിനിമകളില്‍ കണ്ടുപരിചയിച്ച ഭംഗിയും യാത്രയുടെ സുഖവും ദ്വീപുകളുടെ മനോഹാരിതയുമൊക്കെയാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

PC: Sankara Subramanian

ലക്ഷം ദ്വീപ് അല്ല 36 ദ്വീപുകള്‍ മാത്രം

ലക്ഷം ദ്വീപ് അല്ല 36 ദ്വീപുകള്‍ മാത്രം

ലക്ഷം ദ്വീപുകളുടെ കൂട്ടമെന്നാണ് ലക്ഷദ്വീപിന് അര്‍ഥമെങ്കിലും ഇവിടെ ആകെം 36 ദ്വീപുകള്‍ മാത്രമാണുള്ളത്. അതില്‍ വെറും പത്തെണ്ണത്തില്‍ മാത്രമാണ് ആള്‍ത്താമസമുള്ളത്. സഞ്ചാരികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ അനുമതിയുള്ളൂ.

ലക്ഷദ്വീപിലെത്താന്‍ കടക്കേണ്ട കടമ്പകള്‍

PC: Lenish Namath

ഐസ്വാള്‍

ഐസ്വാള്‍

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍ മനം മയക്കുന്ന കാഴ്ചകളുടെ ഒരു കൂടാരം തന്നെയാണ്.

കാണാനും അറിയാനും ഇഷ്ടംപോലെ സ്ഥലങ്ങളുണ്ടെങ്കിലും ഇവിടെ കടക്കാന്‍ അനുമതി ആവശ്യമാണ്. രണ്ടു തരത്തിലുള്ള അനുമതിയാണ് ഇവിടെ നല്കുന്നത്. 15 ദിവസത്തേയ്ക്കുള്ള താത്കാലിക അനുമതിയും 6 മാസം നീളുന്ന മറ്റൊന്നും. 15 ദിവസത്തെ അമുമതിക്കായി 120 രൂപയാണ് ഒരാള്‍ക്കുള്ള ഫീസ്.

ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍

PC: Joe Fanai

കൊഹിമ

കൊഹിമ

നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമ അന്‍ഗാമി ഗോത്രവിഭാഗക്കാരുടെ താമസ സ്ഥലമാണ്. കേവിര എന്നായിരുന്നുവത്രെ മുന്‍പ് കൊഹിമ അറിപ്പെട്ടിരുന്നത്. കേവ്ഹി പൂക്കള്‍ ധാരാളമായി വളരുന്നതിനാലാണ് അങ്ങനെ അറിയപ്പെട്ടത്. ഐസ്വാളിലെപോലെ ഇവിടെ കടക്കുന്നതിനും അനുമതി ആവശ്യമാണ്.

PC: Vikramjit Kakati

സിറോ

സിറോ

അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിറോ പച്ചപ്പുകൊണ്ടും പുല്‍മേടുകള്‍ കൊണ്ടും സമ്പന്നമായ ഇടമാണ്. എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ നടക്കുന്ന സിറോ മ്യൂസിക് ഫെസ്റ്റിവല്‍ ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്. സിറോ,ഇറ്റാനഗര്‍, ബോംജില്ല തുടങ്ങി അരുണാചലിലെ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി ആവശ്യമാണ്.

വടക്ക് കിഴക്കന്‍ രഹസ്യങ്ങള്‍ തേടി

PC: Radhe tangu

 നാഥു ലാ പാസ്

നാഥു ലാ പാസ്

സിക്കിമിലെ പ്രശസ്തമായ മലയിടുക്കാണ് നാഥു ലാ പാസ്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള വ്യാപാരബന്ധങ്ങള്‍ നടന്നിരുന്ന ഇവിടെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ അനുമതി ആവശ്യമാണ്.

ഗാംങ്‌ടോക്കില്‍ നിന്നും 54 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC: Shayon Ghosh

തവാങ്

തവാങ്

ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ വലിയ ബുദ്ധാശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തവാങ്. അരുണാചലില്‍ സ്ഥിതി ചെയ്യുന്ന ഇവിടം വടക്കു കിഴക്കന്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലം കൂടിയാണ്.

PC: Vikramjit Kakati

പാങ്‌ഗോങ് സോ ലേക്ക്

പാങ്‌ഗോങ് സോ ലേക്ക്

ബോളിവുഡ് സിനിമയായ ത്രീ ഇഡിയറ്റ്‌സിലൂടെ ആളുകളുടെ ഹൃദയത്തില്‍ കയറിയ സ്ഥലമാണ് പാങ്‌ഗോങ് സോ ലേക്ക്. ജമ്മുകാശ്മീരിലെ ലഡാക്കില്‍ സ്ഥിതി ചെയ്യുന്ന തടാകത്തെ സ്ഫടികം പോലെ തെളിഞ്ഞ വെള്ളവും പര്‍വ്വതങ്ങളുടെയും മലകളുടെയും സാന്നിധ്യവും വേറിട്ടതാക്കുന്നു.

PC: Alin Dev

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X