Search
  • Follow NativePlanet
Share
» »രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

രാമായണത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മിക്ക സ്ഥലങ്ങളും ഇന്നും അതേപേരിൽ നമ്മുടെ രാജ്യത്തുണ്ട്. അവയെക്കുറിച്ച് കൂടുതലറിയുവാൻ വായിക്കാം

By Elizabath Joseph

രാമായണം...കാണ്ഡം കാണ്ഡങ്ങളായി മിത്തിനെയും വിശ്വാസത്തെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മഹാകാവ്യം. ഹിന്ദു വിശ്വാസത്തിന്റെ അടിത്തറകളിലൊന്നായ രാമായണത്തെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും
രാമായണമെന്ന മഹാകാവ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഇടങ്ങൾ ഇപ്പോഴും അതേപേരിൽ നിലനിൽക്കുന്നുണ്ട് എന്നത് അത്ഭുതം പകരുന്ന ഒരു കാര്യമാണ്. വിശ്വസിക്കുവാൻ പ്രയാസമാണെങ്കിലും ഇത് സത്യമാണ്. രാമായണത്തിൽ പരാമർശിക്കപ്പെട്ട് അതേ പേരിൽ ഇന്നും നിലനിൽക്കുന്ന ചരിത്രഇടങ്ങളെ അറിയാം.

അയോധ്യ

അയോധ്യ

ശ്രീ രാമന്റെ രാജ്യമായ അയോധ്യയാണ് രാമായണത്തിൽ കൂടുതൽ തവണ നമ്മൾ കേട്ടിരിക്കുന്ന ഇടം. ശ്രീ രാമന്റെ കോസല രാജ്യത്തിന്റെ തലസ്ഥാനം കൂടിയാണ് ഇവിടം. ഇതിനു സമീപത്തുള്ള രാജ്കോട്ട് എന്ന സ്ഥലത്താണ് രാമൻ ജനിച്ചത് എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഇന്ന് ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇവിടം തീർഥാടകരുടെയും ചരിത്ര പ്രേമികളുടെയും പ്രിയപ്പെട്ട ഇടമാണ്.

PC:Ramnath Bhat

 പ്രയാഗ്

പ്രയാഗ്

ഉത്തർപ്രദേശിൽ തന്നെ സ്ഥിതി ചെയ്യുന്ന പ്രയാഗ് ഇന്ന് അലഹബാദ് എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും വിശ്വസികൾക്ക് ഇവിടം പ്രയാഗ് തന്നെയാണ്. പുണ്യനദികൾ സംഗമിക്കുന്ന, ഏറ്റവും വിശുദ്ധ ഭൂമിയായ ഇവിടം ഇന്ത്യയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രം കൂടിയാണ്.
14 വർഷത്തെ വനവാസത്തിനു വിധിക്കപ്പെട്ട് രാജ്യത്തു നിന്നുമിറങ്ങിയ ശ്രീ രാമനും ലക്ഷ്മമണനും സീതയും പ്രയാഗിലാണ് ആദ്യം വിശ്രമിച്ചത് എന്ന നിലയിലാണ് ഈ സ്ഥലത്തെ രാമായണത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

PC:wikimedia

ചിത്രകൂട

ചിത്രകൂട

മധ്യ പ്രദേശിസ്‍ സ്ഥിതി ചെയ്യുന്ന ചിത്രകൂട എന്ന സ്ഥലത്തിനും പ്രയാഗിന്റെ അതേ പ്രാധാന്യമാണ് ഉള്ളത്. പ്രയാഗിൽ നിന്നും യാത്ര തുടർന്ന ശ്രീ രാമനും ലക്ഷ്മമണനും സീതയും പിന്നീട് വിശ്രമിക്കാനായി തിരഞ്ഞെടുത്ത സ്ഥലമാണത്രെ ചിത്രകൂട. രാമായണത്തിൽ ഈ സ്ഥലത്തെപ്പറ്റി നന്നായിതന്നെ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, രാജ്യം വിട്ടിറങ്ങിയ രാമനോട് തിരികെ വരണമെന്ന് പറഞ്ഞ് ഭരതൻ കാണാനെത്തുന്നതും ഇവിടെ വെച്ചു തന്നെയാണ്.
പിന്നീട് 14 വർഷങ്ങൾക്കു ശേഷം രാമനും ഭരതനും തമ്മിൽ കാണുന്നതും ഇവിടെവെച്ചുതന്നെയാണ്.

PC:vaticanus

പഞ്ചവടി

പഞ്ചവടി

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് പഞ്ചവടി. ചിത്രകൂടിൽ നിന്നും പുറപ്പെട്ട ശ്രീ രാമനും ലക്ഷ്മമണനും സീതയും പിന്നീട് എത്തിച്ചേരുന്ന സ്ഥലമാണ് പഞ്ചവടി. ഇവിടെ വെച്ചാണ് ലക്ഷമണൻ രാമനെയും സീതയെയും സംരക്ഷിക്കുവാനായി ലക്ഷ്മണ രേഖ വരച്ചത്. രാമൻ കുളിച്ചിരുന്നു എന്നു വിശ്വസിക്കുന്ന രാംകുണ്ഡ് ഇവിടെ പഞ്ചവടിയിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, രാവണൻ സീതയെ തട്ടിക്കൊണ്ടുപോകുവാൻ ശ്രമിച്ചതും ഇവിടെ വെച്ചുതന്നെയാണ്.
മാത്രമല്ല, രാമൻ കുളിച്ച രാംകുണ്ഡ് എന്ന സ്ഥലം ഇവിടെയുമുണ്ട്.

ദണ്ഡകാരണ്യ

ദണ്ഡകാരണ്യ

ഇന്നത്തെ ഛത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ദണ്ഡകാരണ്യം അഥവാ ദണ്ഡകവനവും രാമന്റെ പാദസ്പർശമേറ്റ പുണ്യഭൂമികളിലൊന്നാണ്.രാമായണത്തിലെ വില്ലൻ കഥാപാത്രങ്ങളിലൊന്നായ ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്മണൻ അരിഞ്ഞെടുത്തത് ഇവിടെ വെച്ചാണ് എന്നാണ് രാമായണത്തിൽ പറയുന്നത്. കാട്ടിൽവെച്ച് രാമലക്ഷമണൻമാരെ കണ്ടപ്പോൾ രാമനോട് പ്രണയം തോന്നിയ ശൂർപ്പണഖ രാമനോട് തന്റെ ഇഷ്ടം അറിയിച്ചെങ്കിലും രാമൻ ഒഴിഞ്ഞുമാറി. അതിനു കാരണക്കാരി സീതയാണെന്നു കരുതിയ ശൂർപ്പണഖ സീതയെ ആക്രമിക്കുവാൻ വന്നപ്പോളാണ് ലക്ഷമണൻ ശൂർപ്പണഖയുടെ മൂക്ക് ഛേദിച്ചത് എന്നാണ് കഥ.

ലേപാക്ഷി

ലേപാക്ഷി

രാവണന്റെ കയ്യിലകപ്പെട്ട സീതയെ രക്ഷിക്കുവാനായി പക്ഷി ശ്രേഷ്ഠനായ ജഡായു തന്റെ ജീവൻ സമർപ്പിച്ചത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വാസം. സീതയെ തട്ടിക്കൊണ്ടുപോകാൻ വന്ന രാവണൻ ഇവിടെവെച്ച് ജ‍ഡായുവിന്റെ ചിറക് അരിയുകയായിരുന്നുവത്രെ. പിന്നീട് ഇവിടുന്നു തന്നെയാണ് ജഡായുവിന് മോക്ഷവും ലഭിച്ചത്.

PC:Raja Ravi Varma

കിഷ്കിന്ധ

കിഷ്കിന്ധ

ബാലിയുടെയം സുഗ്രീവന്റെയും രാജ്യമെന്ന നിലയിലാണ് കിഷ്കിന്ധ വിശ്വാസികൾക്ക് പരിചയം. കർണ്ണാടകയിലെ ഹംപിയിലാണ് കിഷ്കിന്ധ ഇപ്പോളുള്ളത്. ഇവിടെ വെച്ചാണ് രാമൻ ആദ്യമായി ഹനുമാനെ കാണുന്നതും വാനര രാജാവായ സുഗ്രീവന്റെ സഹായത്താൽ ലങ്കയിലേക്ക് പോകുവാനായി വാനരപ്പടയെ തയ്യാറാക്കുന്നതും. ഇവിടുത്തെ തുംഗഭദ്ര നദിക്ക് സമീപത്തുള്ള ഋഷിമുഖ എന്നു പേരായ കുന്നിന്റെ മുകളിലാണ് ഹനുമാനും സുഗ്രീവനും താമസിച്ചിരുന്നത് എന്നും രാമായണത്തിൽ പറയുന്നുണ്ട്.

ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

PC:wikimedia

 രാമേശ്വരം

രാമേശ്വരം

ചരിത്രത്തിൽ ഇത്രയധികം വിവാദങ്ങളും തർക്കങ്ങളും ഉണ്ടായിട്ടുള്ള ഒരിടമാണ് രാമേശ്വരം. തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് രാവണൻ തട്ടിക്കൊണ്ടുപോയ സീതയെ തിരികെ കൊണ്ടുവരുവാനായി രാമനും വാനരപ്പടയും ചേർന്ന് രാമസേതു നിർമ്മിച്ചത്. ലങ്കയിലെത്തി രാവണനെ കൊന്ന് സീതയുമായി തിരിച്ച് രാമേശ്വരത്ത് എത്തിയപ്പോൾ ബ്രാഹ്മണനായ രാവണനെ കൊന്നതിനു പരിഹാരമായി ഇവിടെ വെച്ച് പ്രാർഥനയും പ്രാശ്ചിത്തവും നടത്തി എന്നും വിശ്വസിക്കപ്പെടുന്ന സ്ഥലമാണിത്.

ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. എന്താണ് സത്യം?ക്രിസ്ത്യാനികൾ പറയുന്നു ആദം നിർമ്മിച്ച പാലമാണിതെന്ന്...ഹൈന്ദവർക്കാകട്ടെ ഇത് രാമന്റെ പാലമാണ്. എന്താണ് സത്യം?

രാമേശ്വരത്ത് എത്തിയാല്‍ ഉറപ്പായും പോകേണ്ട സ്ഥലങ്ങള്‍ രാമേശ്വരത്ത് എത്തിയാല്‍ ഉറപ്പായും പോകേണ്ട സ്ഥലങ്ങള്‍

PC:wikimedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X