Search
  • Follow NativePlanet
Share
» »കർണ്ണാടകയിലെ ദീപാവലി ആഘോഷങ്ങൾ

കർണ്ണാടകയിലെ ദീപാവലി ആഘോഷങ്ങൾ

ഇതാ കർണ്ണാടകയിലെ പ്രധാന ഇടങ്ങളിലെ ദീപാവലി ആഘോഷങ്ങളെക്കുറിച്ച് വായിക്കാം.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെക്കുറിക്കുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട് നമ്മുടെ നാട്ടിൽ. ദീപങ്ങളുടെ ഈ ഉത്സവത്തിന് പിന്നിൽ പറഞ്ഞു തീർക്കുവാൻ കഴിയുന്നതിലും അധികം മിത്തുകളും പുരാണങ്ങളുമുണ്ട്.
ഓരോ നാടിനും ഓരോ തരത്തിലുള്ള ആഘോഷങ്ങളാണ് ദീപാവലിയ്ക്ക്.
മറ്റേതു നാടിനെവെച്ചു നോക്കിയാലും പകിട്ടിൽ അല്പം മുന്നിൽ നിൽക്കുക കർണ്ണാടക തന്നെയാണ്. നിറങ്ങളിൽ പൊതിഞ്ഞ, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷവും ഇതിന്റെ ബഹളങ്ങളും ഒക്കെയായി ആരെയും കൊതിപ്പിക്കുന്ന ദീപാവലി. എന്നാൽ കർണ്ണാടകയിലെ എല്ലായിടത്തും ആഘോഷങ്ങൾ ഒരുപോലെയല്ല. ഓരോ നാടിനും വ്യത്യസ്തമായ ഓരോ രീതികളുണ്ട്. ഇതാ കർണ്ണാടകയിലെ പ്രധാന ഇടങ്ങളിലെ ദീപാവലി ആഘോഷങ്ങളെക്കുറിച്ച് വായിക്കാം...

ബാംഗ്ലൂർ

ബാംഗ്ലൂർ

കർണ്ണാടകയിൽ ഏറ്റവും കളർഫുള്ളായി ദീപാവലി ആഘോഷം നടക്കുന്ന ഇടമാണ് ബാംഗ്ലൂർ. മറ്റൊരിടത്തും സങ്കല്പ്പിക്കുവാൻ പോലും സാധിക്കാത്ത വിധത്തിൽ ആളുകൾ ഇവിടെ ദീപങ്ങളുടെ ഉത്സവം കൊണ്ടാടുന്നു. ഒരു ചെറിയ ഗ്ലോബൽ വില്ലേജ് ആയതുകൊണ്ടു തന്നെ വ്യത്യസ്ത വിഭാഗത്തിലുള്ള, വ്യത്യസ്ത രീതികൾ പിന്തുടരുന്ന, വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകളെ ഇവിടെ കാണാം. അവരുടെയെല്ലാം വ്യത്യസ്തമായ ആഘോഷങ്ങളുടെ സങ്കലനമാണ് ബാംഗ്ലൂരിനെ വ്യത്യസ്തമാക്കുന്നത്.

മൈസൂർ

മൈസൂർ

പൊതുവേ ഒരു ആഘോഷങ്ങളോടും മുഖം തിരിച്ചു നിൽക്കാത്ത നാടാണ് മൈസൂർ. പാമ്പര്യവും പ്രൗഢിയും ഒരുപോലെ ചേർന്നു നിൽക്കുന്ന മൈസൂരിലും ദീപാവലി ആഘോഷങ്ങൾ കാര്യമായി തന്നെയുണ്ട്. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ ഇവിടുത്തെ ഓരോ ഭവനങ്ങളിലും തെളിയിക്കുന്ന ദീപങ്ങളാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച. രാത്രി മുഴുവൻ ജ്വലിച്ചു നിൽക്കുന്ന ഈ ദീപങ്ങളുടെ കാഴ്ച നൂറ്റാണ്ടുകളായി ഇവിടുത്തെ പാരമ്പര്യമാണ്. ചാമുണ്ഡി ഹിൽസിന്‍റെ മുകളിൽ നിന്നും താഴേക്ക് നോക്കുമ്പോൾ ആയിരക്കണക്കിന് നക്ഷത്രങ്ങൾ ആകാശത്തു നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നതുപോലെയുള്ള കാഴ്ചയാണ് ഇവിടെ കാണുന്നത്. ഇത് കൂടാതെ വെടിക്കെട്ടും ആഘോഷത്തിന്‍റെ ഭാഗമായുണ്ട്.

മംഗളുരു

മംഗളുരു

അറബിക്കടലിനോട് ചേർന്നു കിടക്കുന്ന മംഗലാപുരത്തെ ദീപാവലി ആഘോഷങ്ങൾക്ക് മറ്റൊരു വൈബാണ്. ബീച്ചുകളിലാണ് ചിലസമയത്തെ ഇവിടുത്തെ ദീപാവലി ആഘോഷങ്ങള്‍ നടക്കുക. പ്രശാന്തമായ കാലാവസ്ഥയിൽ വിവിധ നാടുകളിൽ നിന്നും എത്തിയ സഞ്ചാരികൾക്കൊപ്പം ചേർന്നുള്ള ആഘോഷങ്ങൾ മറ്റൊരു അനുഭവമായിരിക്കും സമ്മാനിക്കുക.

കൂർഗ്

കൂർഗ്

ആഘോഷങ്ങളിലെ വ്യത്യസ്തത തിരയുന്നവർക്ക് ദീപാവലി ആഘോഷിക്കുവാൻ പറ്റിയ സ്ഥലമാണ് കൂർഗ്. കൂർഗിലെ കാഴ്ചകളും അതിനു നടുവിൽ നിന്നുള്ള ആഘോഷവും ആയിരിക്കും ഇതിന്‍റെ ഹൈലൈറ്റ് എന്നതിൽ സംശയമില്ല. ടിബറ്റൻ വംശജരുടെ സുവർണ്ണ ക്ഷേത്രവും വെള്ളച്ചാട്ടങ്ങളും കൂടാതെ വേറെയും അടിപൊളി സ്ഥലങ്ങൾ ഇവിടെ ദീപാവലി ആഘോഷിക്കുവാനായുണ്ട്.

മാണ്ഡ്യ

മാണ്ഡ്യ

ആഘോഷങ്ങളുടെ നാടായി മാണ്ഡ്യ മാറുന്ന സമയമാണ് ദീപാവലി. കാര്‍ണിവലുകളും പന്തലുകളും ഒക്കെയായി ഓരോ കോണിലും ഇവിടെ ആഘോഷങ്ങൾ കാണും. ദീപാവലി സമയത്തെ ഒരാഴ്ച കാലം ഇവിടെ ആഘോഷങ്ങൾ തന്നെയായിരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X