ബിഗ് ബന്യന്‍ ട്രീ
ഡൊഡ്ഡ അലഡ മര അഥവാ ബിഗ് ബന്യന്‍ ട്രീ എന്നറിയപ്പെടുന്ന കൂറ്റന്‍ ആല്‍മരമാണ് ഇവിടെ കാമാനുള്ള പ്രത്യേകതകളില്‍ ഒന്ന്. മൂന്നേക്കറോളം വരുന്ന സ്ഥലത്ത് പടര്‍ന്നു കിടക്കുന്ന ഈ മരത്തിന് 400 വര്‍ഷം പ്രായമുണ്ടെന്നാണ് വിശ്വസിക്കുന്നത്. കര്‍ണ്ണാടകയിലെ തന്നെ വലിയ വൃക്ഷങ്ങളില്‍ ഒന്നുകൂടിയാണിത്.
ശാന്തമായി അടിക്കുന്ന കാറ്റും പച്ചപ്പും തണലും ഇവിടം പ്രകൃതി സ്‌നേഹികളുടെയും കുടുബമായി വരുന്നവരുടെയും ഇഷ്ടകേന്ദ്രമാക്കുന്നു.
PC: Sreejithk2000
മുത്ത്യാല മഡുവു
പേള്‍ വാലി എന്നറിയപ്പെടുന്ന മുത്ത്യാല മഡുവു ആണ് ബെംഗളുരുവിന് സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു മനോഹര ഇടം. മലകള്‍ക്കും കുന്നുകള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം പച്ചപ്പിനാല്‍ അനുഗ്രഹീതമായ ഇടം കൂടിയാണ്. പലതട്ടുകളിലായി പതിക്കുന്ന വെള്ളച്ചാട്ടവും ഈ സ്ഥലത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
PC: Mishrasasmita
ചിക്കബെല്ലാപൂര്‍
കുടുംബമായും കൂട്ടുകാരുമായും പോകാന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് ചിക്കബെല്ലാപൂര്‍. ട്രക്കിങ്ങിനും പ്രകൃതി ദൃശ്യങ്ങള്‍ക്കും പേരു കേട്ട ഇവിടം അഞ്ച് കുന്നുകള്‍ ചേര്‍ന്നുണ്ടായ സ്ഥലമാണ്. താല്പര്യമുള്‌ലവര്‍ക്ക് ഇവിടെ അടുത്തുള്ള ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം.
PC: Jayaprakash Narayan MK
ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്
വന്യജീവികളെ കല്ലേറു ദൂരത്തില്‍ നിന്നും മാറി നിന്ന് കാണണോ.. വെള്ളക്കടുവയുള്‍പ്പെടെയുള്ള അപൂര്‍വ്വ ജീവികളെ കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും ഫോട്ടോഗ്രഫിക്കും പറ്റിയ ഇടം കൂടിയാണിത്.
PC: Ramyajagadish
നന്ദി ഹില്‍സ്
ബെംഗളുരുനില്‍ താമസിക്കുന്നവര്‍ക്ക് കിട്ടിയ ഏറ്രവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് ഇവിടുത്തം നന്ദി ഹില്‍സ്. പുലര്‍കാലവും വൈകുന്നേരങ്ങളും സന്തോഷത്തോടെ ചിലവിടാന്‍ ഇതിലും മനോഹരമായൊരു പ്രദേശം ഇവിടെയില്ല എന്നതാണ് സത്യം. മേഘങ്ങളെ തൊട്ട്, ടിപ്പുവിന്റെ സാമ്രാജ്യത്തിന്റെ ഭാഗമായ ഇവിടെ നിന്നുള്ള കാഴ്ചകള്‍ അതിമനോഹരമാണ്.
PC: Viswasagar27