ഏഴു കാപ്പിക്കുരുകള്‍ കൊണ്ട് ഇന്ത്യയുടെ തന്നെ കാപ്പിത്തോട്ടമായി മാറിയ സ്ഥലമാണ് ചിക്കമംഗളുരു.
17-ാം നൂറ്റാണ്ടില്‍ യെമനില്‍ നിന്നും ബാബ ബുധന്‍ എന്ന ബുദ്ധസന്യാസികൊണ്ടുവന്ന ആ ഏഴു കാപ്പിക്കുരുക്കളാണ് ചിക്കമംഗളുരു നാടിന്റെ തലയിലെഴുത്ത് മാറ്റിയത്.
കൊച്ചുമകളുടെ നാട് (ചിക്ക മഗളു ഊര്) എന്നര്‍ഥമുള്ള ചിക്കമംഗളുരു ടൂറിസത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലുമൊക്കെ പേരുകേട്ടയിടമാണ്. ഭക്ഷണപ്രിയര്‍ക്ക് ഒന്നും നോക്കാതെ പോകാന്‍ പറ്റിയ ഇവിടുത്തെ മസാലദോശയും വടയും ഏറെ പേരുകേട്ടതാണ്.
ഏകാന്തസഞ്ചാരികളുട സ്വര്‍ഗ്ഗമായ ഇവിടെ കാഴ്ചകള്‍ ധാരാളമുണ്ട്. സാഹസികരെയും പ്രകൃതി സ്‌നേഹികളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിക്കമംഗളുരു സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയുമോ?
ബാബാ ബുധന്‍ഗിരി
പീഠം എന്നും അറിയപ്പെടുന്ന ബാബാ ബുധന്‍ഗിരി
ഇവിടുത്തെ ഇയരമേറിയതും പ്രധാനപ്പെട്ടതുമായ മലനിരയാണ്. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ആരാധനാ സ്ഥലമാണ്.
മുല്ലയനഗിരി
ഇന്ത്യയില്‍ മൗണ്ടന്‍ ബൈക്ക് റേസിങ്ങിനു പറ്റിയ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് മുല്ലയാനഗിരി. മുല്ലയാനഗിരിയിലേക്കുള്ള യാത്ര ട്രക്കിങ്ങിന്റെ രൂപത്തിലാണ് നടത്താറുള്ളത്.
മലമുകളിലായുള്ള ശിവക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.
ഹെബ്ബെ വെള്ളച്ചാട്ടം
കാട്ടിലൂടെ ഒഴുകി വരുന്നതിനാല്‍ വെള്ളച്ചാട്ടത്തിന് ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
കെമ്മനഗുഡി
ബാബ ബുധന്‍ഗിരി മലനിരയുടെ മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഇവിടുത്തെ റോസ് ഗാര്‍ഡനും പ്രകൃതിയോടൊപ്പമുള്ള നടത്തവുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.



Click it and Unblock the Notifications














