Search
  • Follow NativePlanet
Share
» »രാത്രിയിൽ കാണാം ജയ്പ്പൂരിന്റെ മറ്റൊരു മുഖം

രാത്രിയിൽ കാണാം ജയ്പ്പൂരിന്റെ മറ്റൊരു മുഖം

By Elizabath Joseph

രാജസ്ഥാനിൽ ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ഒട്ടേറെ ഇടങ്ങൾ കാണാനുണ്ടെങ്കിലും അതിൽ ഏറ്റവും മികച്ച ഇടമാണ് ജയ്പ്പൂർ. ജയ്പ്പൂർ...പകൽ സമയങ്ങളിൽ മാത്രം ഈ നാടിനെ കണ്ടിട്ടുള്ളവർക്ക് ഇത് പിങ്ക് സിറ്റിയാണ്. ചുറ്റും കാണുന്ന ഇടങ്ങളെല്ലാം പിങ്ക് നിറത്തിൽ കത്തി നിൽക്കുമ്പോൾ എങ്ങനെയാണ് ഇവിടം ഒഴിവാക്കുന്നത്.
അതിശയങ്ങൾ ധാരാളം ഒളിപ്പിച്ചിട്ടുള്ള ഇവിടെ ചുറ്റിയടിക്കുവാൻ സഞ്ചാരികൾ പകൽ സമയത്താണ് എത്തുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ഈ നഗരത്തിന്റെ സൗന്ദര്യം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കുവാൻ പറ്റുന്നുണ്ടോ? പഴയ പ്രതാപത്തിന്റെ അടയാളങ്ങളായ കോട്ടയും കൊട്ടാരങ്ങളും അമ്പരപ്പിക്കുന്ന നിർമ്മിതികളും ഒക്കെ രാത്രിയുയെ നിലാവിൽ കാണുന്നത് വ്യത്യസ്തമാ ഒരു കാഴ്ചയായിരിക്കും.
ജയ്പൂരിലെത്തിയാൽ രാത്രിയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ നോക്കാം

 അമർ ജവാൻ ജ്യോതി

അമർ ജവാൻ ജ്യോതി

ഭാരതീയരുടെ മനസ്സിൽ നിന്നും ഇനിയും മരിക്കാത്ത സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ധീര ജവാൻമാരെ ഓർമ്മിക്കുന്ന ഇടമാണ് ജയ്പൂരിലെ അമർ ജവാൻ ജ്യോതി. വിധാൻ സഭ റോഡിൽ സ്ഥിതി ചെയ്യുന്ന ഇത് ജയ്പൂരില്‍ ഏറ്റവുമധികം സന്ദർശകർ എത്തുന്ന ഇടം കൂടിയാണ്. ആയിരക്കണക്കിന് സന്ദർശകർ ദിവസവും എത്തിച്ചേരുന്ന ഇവിടം പകൽ സമയങ്ങളിൽ അല്പം തിരക്കു കൂടിയ ഇടമാണ്. ആളിക്കത്തുന്ന തീനാളവും സൂര്യന്റെ വെയിലും ഒക്കെ കൂടുമ്പോള്‍ ഒരിക്കലും മായാത്ത ഒരു കാഴ്ചയായയിരിക്കും. രാത്രിയായാൽ സംഗതി വീണ്ടും പൊളിക്കും. രാത്രിയിൽ അമർ ജവാൻ ജ്യോതിയുടെ കാഴ്ച വിവിരിക്കുവാൻ സാധിക്കുന്ന ഒന്നല്ല.

PC:Parikhjigish

ആംബർ കോട്ട

ആംബർ കോട്ട

ജയ്പൂരിനടുത്തുള്ള ആമെറെന്ന ചെറിയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ആംബെർ കോട്ട യാത്രക്കാർക്കിഷ്ടപ്പെട്ട മറ്റൊരു കേന്ദ്രമാണ്. രാജസ്ഥാന്റെ കേട്ടു പഴകിയ ചരിത്രങ്ങൾക്കു നിറം പകരുന്ന ഇവിടം വളരെ പുരാതനമായ ഒരിടമാണ്. രജപുത്ര-മുഗൾ വാസ്തുവിദ്യകളുടെ മനോഹരമായ സമ്മേളനം ഇതിന്റെ ഓരോ കോണുകളിലും കാണാൻ കഴിയും.
വെളുപ്പും ചുവപ്പും നിറഞ്ഞ മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കോട്ടയുടെ അകലെ നിന്നുള്ള ദൃശ്യം തന്നെ മനോഹരമാണ്. അതിസൂക്ഷ്മങ്ങളായ ചിത്രപ്പണികൾ കൊണ്ടും കൊത്തു പണികൾ കൊണ്ടും അലങ്കരിച്ചിരിക്കുന്ന ഈ കോട്ട തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടം തന്നെയാണ്.
എന്നാൽ, കോട്ടയുടെ വേറെ ഒരു രൂപം തന്നെ കാണമെങ്കിൽ അതിനു പറ്റിയ സമയം രാത്രിയാണി്. സൂര്യനസ്തമിച്ചു കഴിയുമ്പൾ കോട്ടയുടെ നിറം തന്നെ മാറും. 50 മിനിറ്റ് നീളുന്ന ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കോട്ടയുടെ മാത്രമല്ല, ജയ്പൂരിന്റെ അത്ര പരിചിതമല്ലാത്ത ചരിത്രമാണ് പകർന്നു നല്കുന്നത്.

PC:Saksham Kumar

ആൽബർട്ട് ഹാൾ മ്യൂസിയം

ആൽബർട്ട് ഹാൾ മ്യൂസിയം

രാജസ്ഥാനിലെ ഏറ്റവും തിരക്കേറിയ മ്യൂസിയമായ ആൽബര്‍ട്ട് ഹാൾ മ്യൂസിയം രാത്രിയിൽ ജയ്പൂരിൽ കാണേണ്ട കാഴ്ചകളിൽ പ്രധാനമാണ്. നിറങ്ങളുടെ ഭംഗി കൊണ്ട് ആരെയും കൊതിപ്പിക്കുന്ന ഈ മ്യൂസിയം പിങ്ക് നഗരത്തിൽ കാണേണ്ട ഇടം തന്നെയാണ്. 16 ഗാലറികളിലായി ഒട്ടേറെ കലാവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഇവിടം കലാ ചരിത്രങ്ങളിൽ താല്പര്യമുള്ളവർ കണ്ടിരിക്കേണ്ട ഇടമാണ്.
മെറ്റൽ ആർട്ട്, പ്രതിമകൾ, രൂപങ്ങൾ, കൊത്തുപണികൾ, മാർബിൾ ആർട്ട് തുടങ്ങിയവയൊക്കെ വളരെ മനോഹരമായാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

PC:Rajesht9i

ജന്തർ മന്ദർ

ജന്തർ മന്ദർ

ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരം സ്ഥിതി ചെയ്യുന്ന ജന്തർ മന്ദർ ലോക പൈതൃക സ്മാരകങ്ങളിൽ ഉൾപ്പെടുന്ന ഒരിടമാണ്. 14 ജ്യോതി ശാസ്ത്ര ഉപകരണങ്ങൾ ചേരുന്ന ഇവിടം ജയ്സിങ് രണ്ടാമന്റെ സൃഷ്ടിയാണ്. വൈകുന്നേരങ്ങളിൽ ഇവിടെ നടക്കുന്ന ലൈറ്റ് ഈൻഡ് സൗണ്ട് ഷോരാജാ ജയ്സിങ് രണ്ടാമ്‍റെ കഴിവുകൾ വിളിച്ചു പറയുന്ന ഇടമാണ്.

PC:Swapnil.Karambelkar

ഹവാ മഹൽ

ഹവാ മഹൽ

ശ്രീ കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഹവാ മഹൽ ഒട്ടേറെ സന്ദർശകരെ ആകര്‍ഷിക്കുന്ന മറ്റൊരു നിർമ്മിതിയാണ്. പിങ്ക് സിറ്റിയുടെ ആകർഷണം തന്നെ ഇതാണെന്നു പറയാം. ചുവപ്പും പിങ്കും നിറങ്ങളിലുള്ള മണൽക്കല്ലുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇത് 1799 ൽ മഹാരാജാ സവായ് പ്രതാപ് സിങ്ങാണ് നിർമ്മിച്ചത്. തന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് പുറംകാഴ്ചകൾ കാണാനായാണ് അദ്ദേഹം ഇത് നിർമ്മിക്കുന്നത്. 952 ജനാലകളാണ് ഇതിനുള്ളത്. തിരക്കേറിയ റോഡിനു സമീപം സ്ഥിതി ചെയ്യുന്നതിനാൽ ഇവിടെ എത്തിപ്പെടുവാൻ വലിയ ബുദ്ധിമുട്ടില്ല. പകലായാലും രാത്രിയായാലും തീർച്ചയായും കാണേണ്ട ഇടമാണിത്.

PC:Ronakshah1990

ജയ്പൂർ സന്ദർശിക്കുവാൻ പറ്റിയ സമയം

ജയ്പൂർ സന്ദർശിക്കുവാൻ പറ്റിയ സമയം

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയങ്ങളിൽ ഇവിടുത്തെ കാലാവസ്ഥ പൊതുവേ പ്രസന്നമായിരിക്കും.

PC:Ashwin Kumar

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഡെൽഹിയിൽ നിന്നും 280 കിലോമീറ്റർ അകലെയാണ് ജയ്പൂർ സ്ഥിതി ചെയ്യുന്നത്. ജോഥ്പൂരിൽ നിന്നും 348 കിലോമീറ്റർ,ജയ്സാൽമീറിൽ നിന്നും 571 കിലോമീറ്റർ, ഉദയ്പൂരിൽ നിന്നും 421 കിലോമീറ്റർ എന്നിങ്ങനെ ദൂരങ്ങളിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Ashwin Kumar

Read more about: travel rajasthan jaipur night life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X