Search
  • Follow NativePlanet
Share
» »നാടിന്‍റെ നന്മകളിലേക്ക് മടങ്ങാം ഈ ഓണത്തിൽ

നാടിന്‍റെ നന്മകളിലേക്ക് മടങ്ങാം ഈ ഓണത്തിൽ

By Elizabath Joseph

നാടിന്റെ നന്മകളെയും കഴിഞ്ഞു പോയ കാലത്തിന്റെ പ്രതാപത്തെയും ഒക്കെ തുറന്നു കാട്ടുന്ന അവസരങ്ങളാണ് ഓരോ ഓണക്കാലവും. എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ടിരുന്ന മാവേലി നാടു കാണാനിറങ്ങുന്ന ഓണം പോലെ സുന്ദരമായ ഒരു സമയം ഭൂമിമലയാളത്തിൽ വെറെയില്ല.

ലോകത്തിന്റെ ഏതോ കോണിലാണെങ്കിലും ഓണം മലയാളി ആഘോഷിച്ചിരിക്കും. ഓണപ്പാട്ടുകളും കളികളും കൂട്ടായ്മകളും സദ്യയുമൊക്കയായി ഓണത്തെ വരവേൽക്കുന്നവർ എല്ലായിടത്തുമുണ്ട്. എന്നാൽ ഇത്തവണത്തെ ഓണം തികച്ചും വ്യത്യസ്തമായ ഒരു രീതിയിൽ ആഘോഷിച്ചാലോ...നാടിന്റെ നന്മകളിലേക്കുള്ള ഒരു മടങ്ങിപ്പോക്കു കൂടിയാവട്ടെ ഈ ഓണം...

ഈ ഓണം

ഈ ഓണം

അനാവശ്യമായ ചിലവുകളും ആർഭാടങ്ങളുമില്ലാതെ നമുക്ക് ഈ ഓണത്തെ വരവേൽക്കാം. തിരക്കു പിടിച്ച ആഘോഷങ്ങൾക്കു പകരം നന്‍മ നിറഞ്ഞ കൂടിച്ചേരലുകളാവട്ടെ ഇത്തവണത്തെ ഓണത്തിന്. ഓണത്തിന്റെ ദിവസങ്ങളിൽ വീട്ടുകാരുമൊത്ത് ചെറിയ ഒരു യാത്ര ആയാലോ... ഇതിനായി പറ്റിട കുറച്ചിടങ്ങൾ പരിചയപ്പെടാം....

PC:Bhooshan Iyer

നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ്

പ്രായമായവരും കുട്ടികളുമടക്കം എല്ലാവർക്കുമൊപ്പം പോയി കുറച്ച് നേരം ചിലവഴിച്ച് വരുവാൻ പറ്റിയ ഇടമാണ് നാലുമണിക്കാറ്റ്. കോട്ടയം ജില്ലയിലെ മണർകാട്-ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ സ്ഥിതി ചെയ്യുന്ന വഴിയോര വിനോദ സഞ്ചാര കേന്ദ്രമാണ് നാലുമണിക്കാറ്റ്. കോട്ടയത്തെ വൈകുന്നേരങ്ങൾ ഒരു കാറ്റിന്റെ അകമ്പടിയോടെ, ചൂട് ചായക്കും കപ്പ പുഴുങ്ങിയതും ചെറുകടികളും ഒക്കെ കൂട്ടി ആസ്വദിക്കണമെന്നുള്ളവർക്കു പറ്റിയ ഇടമാണിത്. കേരളത്തിലെ ആദ്യത്തെ വഴിയോട വിനോദ സഞ്ചാര കേദ്രമായ ഇവിടെയാവട്ടെ ഓണത്തിലെ ഒരു ദിനം.

വരിക്കാശ്ശേരി

വരിക്കാശ്ശേരി

സിനിമകളിലൂടെ മാത്രം പരിചിതമായ വരിക്കാശ്ശേരി മനയിലേക്ക് ഒരു യാത്ര നടത്തിയാലോ... മോഹൽലാൽ മീശ പിരിച്ച കഥാപാത്രങ്ങൾക്കു ജീവൻ നല്കിയ ഭൂമിയായ വരിക്കാശ്ശേരി മന തുറന്നിടുന്നത് ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. മിക്ക താരങ്ങളും ഇവിടെ വന്ന് അഭിനയിച്ചിട്ടുണ്ടെങ്കിലും വരിക്കാശ്ശേരി മന ഏറ്റവുമധികം കണ്ടിട്ടുള്ളത് മോഹൻലാലിന്റെ കഥാപാത്രങ്ങളെ ആയിരിക്കും.

PC:Krishnan Varikkasseri

മാടായിപ്പാറ

മാടായിപ്പാറ

ഓണത്തിന് പ്രകൃതി തന്നെയൊരുക്കുന്ന പൂന്തോട്ടമാണ് മാടായിപ്പാറയിലേത്. മഴക്കാലത്ത് പൊട്ടിവിരിഞ്ഞ പച്ചനാമ്പുകളിൽ നിന്നും മൊട്ടിടുന്ന പൂക്കൾ ചേർന്ന് ഒരുക്കുന്ന പൂക്കളം ഇവിടെ മാത്രം കാണാന്‌ സാധിക്കുന്ന കാഴ്ചയാണ്. അപൂ‍വ്വ ജൈവവൈവിധ്യ പ്രദേശമായ ഇവിടം ഓരോ സമയത്തും ഓരോ കാഴ്ചകളാണ് ഒരുക്കുക.

വേനൽക്കാലത്ത് സ്വർണ്ണ നിറമുള്ള പൂക്കളും മഴക്കാലത്ത് പചപ്പും ഓണത്തിന് പൂക്കളവുമൊക്കെയായി ആഘോഷിക്കുന്ന മാടായിപ്പാറ കണ്ണൂർ ജില്ലയിലാണുള്ളത്.

കോട്ടഞ്ചേരി മലകൾ

കോട്ടഞ്ചേരി മലകൾ

കാസർകോഡുകാരുടെ ഊട്ടി എന്നു വിളിക്കപ്പെടുന്ന ഇടമാണ് കോട്ടഞ്ചേരി മലകൾ. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം വെള്ളരിക്കുണ്ടിനടുത്തുള്ള കൊന്നക്കാട് എന്ന സ്ഥലത്തിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഒരു സാധാരണ വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരിയായി സാഹസികർക്കും മലകയറ്റക്കാർക്കും പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്. വെറുതെ വന്നിരിക്കുവാൻ പോലും തോന്നിപ്പിക്കുന്ന മനോഹരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

PC:Bhavith21

ഞാറയ്ക്കൽ ഫാം

ഞാറയ്ക്കൽ ഫാം

കാഴ്ചകൾ കൊണ്ടു മാത്രമല്ല, രുചികരമായ വിഭവങ്ങൾ കൊണ്ടു കൂടി മനസ്സു നിറയ്ക്കുന്ന ഒരിടത്തേക്കൊന്നു പോയാലോ...ബോട്ടു യാത്രയും ചൂണ്ടയിടലും ഒക്കെ കഴിഞ്ഞ് സൂപ്പർ ഭക്ഷണവും കഴിച്ച് വരാം. എറണാകുളം വൈപ്പിൻ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഞാറയ്ക്കാൽ ഫാം ഇന്ന് സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തിയാർജ്ജിച്ച ഒരിടമാണ്. ഉച്ചയ്ക്ക് മീൻകറിയും മീൻ വറുത്തതും ചെമ്മീന്‌ അച്ചാറും ഐസ്ക്രീമും പച്ചക്കറികളും കൂട്ടിയുള്ള രുചികരമായ സദ്യയും കഴിച്ച് ഒരു ദിവസം മുഴുവൻ ഇവിടെ ചിലവഴിക്കാം. മത്സ്യഫെഡിന്റെ കീഴിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Sarath Kuchi

കൊച്ചി

കൊച്ചി

എല്ലാ ഓണത്തിനും കാഴ്ചകൾ കൊണ്ട് വിസ്മയമൊരുക്കുന്ന സ്ഥലമാണ് കൊച്ചി. ഫെസ്റ്റിവലുകളും മത്സരങ്ങളും ആഘോഷങ്ങളും ഒക്കെയായി കൊച്ചി മുന്നിൽ തന്നെ കാണും. ഓണം ഷോപ്പിങ്ങിനു പറ്റിയ ഇടം കൂടിയാണിത്.

PC:Ranjith shenoy R

Read more about: onam onam travel ഓണം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more