» »മംഗളാദേവിയുടെ നാട്ടില്‍ കാണാന്‍

മംഗളാദേവിയുടെ നാട്ടില്‍ കാണാന്‍

Written By: Elizabath

അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ തുറമുഖപട്ടണങ്ങളിലൊന്നാണ് മംഗലാപുരം. മംഗളാദേവിയുടം നാട് എന്നര്‍ഥമുള്ള മംഗലാപുരം സാംസ്‌കാരികമായും ചരിത്രപരമായും മുന്നിട്ട് നില്‍ക്കുന്ന ഒരിടം കൂടിയാണ്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഇവിടെ വാസ്തുവിദ്യയുടെ ഒട്ടേറെ വിസ്മയങ്ങള്‍ കാണാന്‍ സാധിക്കും. മംഗലാപുരത്തെത്തിയാല്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.

മംഗലാപുരത്തിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

Cover PC: Nithin Bolar k

പിലികുള നിസാര്‍ഗദാമ

പിലികുള നിസാര്‍ഗദാമ

കടുവകളുടെ കുളം എന്നറിപ്പെടുന്ന പിലികുള നിസാര്‍ഗദാമയെ നഗരത്തിനുള്ളിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാം. പ്രകൃതി സ്‌നേഹികള്‍ക്കായി ഒരു ബയോപാര്‍ക്കിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടം 350 ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലമാണ്.
പൗതൃക ഗ്രാമം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അക്വേറിയം,ഗോള്‍ഫ് കോഴ്‌സ് തുടങ്ങിയവയ്‌ക്കൊക്കെ ഇതുനുള്ളില്‍ പ്രത്യേകം സ്ഥലങ്ങളുണ്ട്.

PC: Offical Site

കട്ടീല്‍ ക്ഷേത്രം

കട്ടീല്‍ ക്ഷേത്രം

മംഗലാപുരം നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രമാണ് കട്ടീല്‍ ക്ഷേത്രം. നന്ദിനി നദിയിലെ ഒരു ചെറുദ്വീപിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദുര്‍ഗാ പരമേശ്വരിയെ പൂജിക്കുന്ന ഈ ക്ഷേത്രത്തില്‍
ആയിരക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും എത്തുന്നത്.

PC: Premnath Kudva

ലൈറ്റ് ഹൗസ് ഹില്‍ ഗാര്‍ഡന്‍

ലൈറ്റ് ഹൗസ് ഹില്‍ ഗാര്‍ഡന്‍

നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ടാഗോര്‍ പാര്‍ക്ക് തന്നെയാണ് ലൈറ്റ് ഹൗസ് ഹില്‍ ഗാര്‍ഡന്‍ എന്നും അറിയപ്പെടുന്നത്. 18-ാം നൂറ്റാണ്ടില്‍ ഹൈദര്‍ അലി നിര്‍മ്മിച്ചതാണെങ്കിലും കപ്പലുകളുടെ വരവ് മുന്‍കൂട്ടി അറിയാന്‍ ബ്രിട്ടീഷുകാരാണ് ഇത് ഉപയോഗിച്ചത്. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി ലൈബ്രറിയും ഒരു റീഡിങ് റൂമും ഇവിടെയുണ്ട്.

PC: Shuba

 മംഗളാദേവി ക്ഷേത്രം

മംഗളാദേവി ക്ഷേത്രം

നഗരത്തിനു സമീപത്തു തന്നെയായി സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തില്‍ നിന്നുമാണ്
മംഗലാപുരത്തിന് പേര് ലഭിക്കുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ പാര്‍വ്വതി ദേവിയാണ് പ്രധാന പ്രതിഷ്ഠ. വിവാഹം ശരിയാകാത്ത പെണ്‍കുട്ടികള്‍ ഇവിടെയെത്തി പ്രാര്‍ഥിക്കുന്നത് പതിവാണ്.

PC: Offical Site

 സുല്‍ത്താന്‍സ് ബറ്റേരി

സുല്‍ത്താന്‍സ് ബറ്റേരി

ടിപ്പു സുല്‍ത്താന്‍ 1784 ല്‍ നിര്‍മ്മിച്ച നിരീക്ഷണ ഗോപുരമാണ് സുല്‍ത്താന്‍സ് ബറ്റേരി എന്ന പേരില്‍ അറിയപ്പെടുന്നത്.
ചെറിയൊരു കോട്ടയുടെ രൂപത്തോട് സാദൃശ്യമുള്ള ഈ ഗോപുരത്തില്‍ പീരങ്കികള്‍ ഉപയോഗിക്കാനും വെടിമരുന്ന് ഭൂമിക്കടിയില്‍ സൂക്ഷിക്കാനും സൗകര്യങ്ങളുണ്ടായിരുന്നു.

PC: Nymishanandini

ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച്

ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച്

കാനറാ റീജിയണിലെ ആദ്യത്തെ റോമന്‍ കത്തോലിക്കാ ദേവാലയമാണ് ഔര്‍ ലേഡി ഓഫ് റോസറി ചര്‍ച്ച്. വത്തിക്കാനിലെ സന്റെ പീറ്റേഴ്‌സ് ബസലിക്കയിലെ താഴികക്കുടത്തിന്റെ തനിപ്പകര്‍പ്പ് ഇവിടെ കാണാന്‍ സാധിക്കും. 1658 ല്‍ പോര്‍ച്ചുഗീസുകാരാണ് ഈ ദേവാലയം നിര്‍മ്മിച്ചത്.

PC: Peresbennet

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...