Search
  • Follow NativePlanet
Share
» »മഴക്കാലം തീരുന്നതിനു മുൻപേ കറങ്ങാൻ പോകാം

മഴക്കാലം തീരുന്നതിനു മുൻപേ കറങ്ങാൻ പോകാം

ഇപ്പൊ പെയ്യും പെയ്യില്ല മട്ടിൽ തൂങ്ങികിടക്കുന്ന മേഘങ്ങളെ കണ്ട്, ശേഷം പെയ്തിറങ്ങിയ മഴയിൽ കുളിച്ച് കയറി എങ്ങോട്ടെന്നില്ലാതെ ഒരു മഴയാത്ര ചെയ്യുവാൻ ആഗ്രഹിക്കാത്തവർ കാണില്ല. മഴ എത്ര കനത്താലും യാത്ര പോകേണ്ടവർ പോവുക തന്നെ ചെയ്യും.... ഇതാ ഈ മഴക്കാലത്ത് നമ്മുടെ സൗത്ത് ഇന്ത്യയിൽ തീർച്ചയായും പോയിരിക്കേണ്ട കുറച്ച് സ്ഥലങ്ങൾ പരിചയപ്പെടാം...

 ആലപ്പുഴ

ആലപ്പുഴ

പുറത്തു പെയ്തുതോരാത്ത മഴയിൽ കെട്ടുവള്ളത്തിൽ കാഴ്ചകള്‍ കണ്ടു കിടക്കുന്നത് ഒന്ന് ഓർത്തു നോക്കിയാൽ തന്നെ മതി നേരെ അങ്ങോട്ടേയ്ക്ക് പോകുവാൻ. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ കാനലുകളും അതിനിടയിലൂടെ വഞ്ചി തുഴഞ്ഞുള്ള യാത്രകളും തനി നാടൻ ഭക്ഷണവും ഒക്കെ ആലപ്പുഴയെ സഞ്ചാരികളുടെ പ്രിയപ്പെട്ട നാടാക്കി മാറ്റുന്നു. മഴക്കാലത്തോട് ചേർന്നുള്ള വള്ളം കളികളും പിന്നെ ഇവിടുത്തെ ബീച്ചുകളും ഒക്കെ ചേരുമ്പോൾ എങ്ങനെയാണ് ഇവിടേക്ക് വരാതിരിക്കുക.

PC: Devender Goyal

മേഘമല

മേഘമല

മൂന്നാറിനെ കടത്തിവെട്ടുന്ന സൗന്ദര്യവുമായി നിൽക്കുന്ന മേഘമല എന്നും പുതിയ ഇടങ്ങൾ തേടുന്നവരുടെ ഇഷ്ടകേന്ദ്രമാണ്. തമിഴ്നാട്ടിൽ തേനിയോട് ചേർന്നു കിടക്കുന്ന മേഘമല പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മേഘങ്ങളെ കയ്യെത്തും ദൂരത്തിൽ കാണാന്‍ പറ്റിയ ഇടമാണ്. ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാൻ. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണം. തികച്ചും ശാന്തമായ, ഒരു തരത്തിലുള്ള ബഹളങ്ങളുമില്ലാത്ത കോടമഞ്ഞിൽ പൊതിഞ്ഞ കുന്നുകളും തേയിലത്തോട്ടങ്ങളും ഇടയ്ക്കിടെ വന്നുപോകുന്ന കാറ്റും പച്ചയുടെ വകഭേദങ്ങളിൽ കാണുന്ന തോട്ടങ്ങളും വല്ലപ്പോളും മാത്രം കേൾക്കുന്ന വാഹനങ്ങളുടെ സ്വരങ്ങളും ഒക്കെയാണ് ഇവിടുത്തെ കാഴ്തകൾ.

PC: Shanmugam. M

കൊടൈക്കനാൽ

കൊടൈക്കനാൽ

കോടമഞ്ഞിൽ കൊടൈക്കനാലിനെ കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയായിരിക്കും. കൊടൈക്കനാൽ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരിക ഇവിടുത്തെ കോടയിൽ മൂടിയ കാഴ്ചകളാണ്. മഞ്ഞിൽ പൊതിഞ്ഞ കുന്നുകളും അതിൻറെ ബാക്കികാഴ്ചകളായ താഴ്വരകളും തടാകങ്ങളും ഒക്കെയാണ് ഇവിടെയുള്ളത്.

PC:Shibulal1989

അനന്തഗിരി കാടുകൾ

അനന്തഗിരി കാടുകൾ

തെലുങ്കാനയിലെ പ്രസിദ്ധമായ കാടുകളാണ് അനന്തഗിരി. കാടിനോട് ചേർന്നു കിടക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. മുസി നദിയുടെ ഉത്ഭവ പ്രദേശം. ഹൈദരാബാദിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ഇവിടം ട്രക്കിങ്ങും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഇടമാണ്. ഇന്ത്യയിൽ ആദ്യ കാലത്ത് മനുഷ്യവാസം ഉണ്ടായിരുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നായും ഇവിടം അറിയപ്പെടുന്നു.

PC: J.M.Garg

ജോഗ് വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം

മഴക്കാലത്ത് തീർച്ചായയും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് കർണ്ണാടകയിലെ ജോഗ് വെള്ളച്ചാട്ടം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ഇവിടെ സന്ദർശകർ കൂടുന്നത് മഴക്കാലത്താണ്. ജൂലൈ മുതൽ ഓഗസ്റ്റ്, സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദർശകർക്ക് ഒരു കണക്കുമില്ല. 4 വെള്ളച്ചാട്ടങ്ങള്‍ കൂടിച്ചേരുന്നതാണ് ജോഗ്. റാജാ, റാണി. റോക്കറ്റ്, റോറർ എന്നിവയാണവ.

PC: SajjadF

മൂന്നാർ

മൂന്നാർ

മഴക്കാലത്തും മറ്റും വിശ്വസിച്ച് പോകുവാൻ കഴിയാത്ത ഇടമാണെങ്കിലും ഒന്നെത്തിപ്പെട്ടാൽ കാത്തിരിക്കുന്നത് കിടുക്കൻ കാഴ്ചകളാണ്. പറഞ്ഞു വരുന്നത് മൂന്നാറിനെക്കുറിച്ചാണ്. മഴയിലും വെയിലിലും ഓരോ നിറവുമായി കാത്തിരിക്കുന്ന ഈ നാട് ഒരിക്കലെങ്കിലും കണ്ടിരിക്കണം....മഴയിൽ പിന്നെയും മൂന്നാര്‍ മാറും. ഭൂമിയിലേക്ക് ഇറങ്ങി വരുന്ന പോലെ തോന്നിക്കുന്ന മഴമേഘങ്ങളും അതിനൊത്ത കാഴ്ചയായി നിൽക്കുന്ന തേയിലത്തോട്ടങ്ങളും ആർത്തു പതിക്കുന്ന വെള്ളച്ചാട്ടങ്ങളും ഒക്കെ മൂന്നാറിലെ മഴയൊരുക്കുന്ന കാഴ്ചകളാണ്.

മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..

വനത്തിനു നടുവിലെ കോട്ടേജ്..കാവലിന് മാനും ആനയും...ഇത് പൊളിക്കും

Read more about: monsoon travel യാത്ര
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X