Search
  • Follow NativePlanet
Share
» »പഴമയെ കൈവി‌‌ടാത്ത ശ്രീശൈലവും ക്ഷേത്രങ്ങളൊരുക്കുന്ന കഥകളും

പഴമയെ കൈവി‌‌ടാത്ത ശ്രീശൈലവും ക്ഷേത്രങ്ങളൊരുക്കുന്ന കഥകളും

പഴമയു‌‌ടെ കാഴ്ചകൾ ഇന്നും സൂക്ഷിക്കുന്ന ശ്രീ ശൈലത്തിലെ പ്രധാന ഇടങ്ങൾ പരിചയപ്പെടാം

By Elizabath Joseph

ആന്ധ്രാ പ്രദേശിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് ‌ഇവി‌ടുത്തെ സംസ്കാരമാണ്. കാലവും ആളുകളും ഒരുപാടു മാറിയിട്ടും ഇനിയും വി‌ട്ടുകൊടുക്കാതെ സന്പന്നമായ ഭൂതകാലത്തിനൊപ്പം സഞ്ചരിക്കുന്ന ഇടമാണ് ഇന്നും ഇവി‌ടുത്തെ ശ്രീശൈലം. ആന്ധ്രയു‌ടെ സാംസ്കാരിക തലസ്ഥാനം എന്നു പോലും വിളിക്കപ്പെ‌ടുലാൻ യോഗ്യമായ ഇടമാണിത്. പഴമയു‌‌ടെ കാഴ്ചകൾ ഇന്നും സൂക്ഷിക്കുന്ന ശ്രീ ശൈലത്തിലെ പ്രധാന ഇടങ്ങൾ പരിചയപ്പെടാം....

മല്ലികാർജ്ജുന സ്വാമി ക്ഷേത്രം

മല്ലികാർജ്ജുന സ്വാമി ക്ഷേത്രം

ശ്രീ ശൈലത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നും ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന തീർഥാനട കേന്ദ്രവും കൂ‌ടിയാണ് മല്ലികാർജ്ജുന സ്വാമി ക്ഷേത്രം. മല്ലമല നിരകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കാണാനായി മാത്രം ഇവിടെ എത്തുന്ന ധാരാളം വിശ്വാസികളുണ്ട്. ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നുകൂ‌ടിയായതിനാൽ ഇവി‌ടെയെത്തുന്ന വിശ്വാസികളുടെ എണ്ണത്തിന് ഒരു കുറവുമില്ല. ശിവരാത്രി നാളുകളിലാണ് ഇവി‌‌‌ടെ കൂടുതൽ ആളുകൾ എത്തുന്നത്.
ദ്രാവിഡ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്

PC:Srinivas Chidumalla

 ശ്രീ ശൈലം ഡാം

ശ്രീ ശൈലം ഡാം

കൃഷ്ണ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ശ്രീ ശൈലം ഡാം ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട അണക്കെട്ടുകളിലൊന്നാണ്. കർണൂൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഡാം തെലങ്കാനയിലെ മഹാഭുഗ് ജില്ലയിലുെ വ്യാപിച്ചു കിടക്കുന്നു. ഇന്ത്യയിലെ ജലവൈദ്യുത പദ്ധതികളു‌‌ടെ കാര്യത്തിൽ സംഭരണശേഷി അളന്നാൽ അതിൽ രണ്ടാം സ്ഥാനത്തുള്ള ഡാമാണിത്. ഡാം സന്ദർശിക്കാനെത്തുന്നവർക്ക് കൃഷ്ണ നദിയിലൂടെ ബോട്ടിങ്ങ് നടത്തുവാനും സൗകര്യമുണ്ട്. വളരെ മികച്ച രീതിയിൽ സംരക്ഷിക്കപ്പെ‌‌ടുന്ന ഡാമായതിനാൽ സന്ദർശകർക്ക് ആശങ്കകളില്ലാതെ ഇവിടെ പോകാം.

PC:Kashyap joshi

നാഗാർജുൻ സാഗർ-ശ്രീ ശൈലം കടുവ സംരക്ഷണ കേന്ദ്രം

നാഗാർജുൻ സാഗർ-ശ്രീ ശൈലം കടുവ സംരക്ഷണ കേന്ദ്രം

രണ്ട് സംസ്ഥാനങ്ങളിലും അഞ്ച് ജില്ലകളിലുമായി പരന്ന് കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രമാണ് നാഗാർജുൻ സാഗർ-ശ്രീ ശൈലം കടുവ സംരക്ഷണ കേന്ദ്രം. നല്ലമലയിലെ താഴ്വരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ കടുവ സംരക്ഷണ കേന്ദ്രത്തിൽ വളരെ സമ്പന്നമായ ജൈവവൈവിധ്യം കാണുവാൻ സാധിക്കും. ഇവിടെ എത്തുന്നവർക്ക് കാടിനുള്ളലൂ‌ടെ ജംഗിൾ സഫാരി സൗകര്യങ്ങൾ ലഭ്യമാണ്.

PC:Dibyendu Ash

പാതാള ഗംഗ

പാതാള ഗംഗ

മല്ലികാർജ്ജുന സ്വാമി ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന പുണ്യ സ്ഥലമാണ് പാതാള ഗംഗ. അത്ഭുത ശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ചെറിയ നദിയാണിത്.കൃഷ്ണ നദിയുടെ കൈവഴിയായ ഈ നദിയിൽ കൈവഴിയിൽ കുളിച്ചു പ്രാർഥിച്ചാൽ പാപങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്നും ത്വക്ക് സംബന്ധിയായ രോഗങ്ങൾ ശമിക്കുമെന്നും വിശ്വാസമുണ്ട്. വലിയ മലനിരകളോട് ചേർന്നു കിടക്കുന്ന ഇടമായതിനാൽ പ്രത്യേക ഭംഗിയുണ്ട് പാതാള ഗംഗയ്ക്ക്. തീർഥാടന സ്ഥലമാണെങ്കിലും റോപ് വേയും മറ്റും ഇവിടേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നു.

PC:Dibyendu Ash

അക്കമ്മ ദേവി ഗുഹകൾ

അക്കമ്മ ദേവി ഗുഹകൾ

കൃഷ്ണ നദിയിലെ ബോട്ടിങ്ങിലൂടെ ചെന്നെത്താൻ സാധിക്കുന്ന ഒരി‌മാണ് അക്കമ്മ ദേവി ഗുഹകൾ. പ്രാകൃതമായ ഒരു രൂപത്തിൽ ഒരു വിനോദ സഞ്ചാര കേന്ദ്രത്തിനു യോജിച്ച രൂപത്തിലല്ലെങ്കിൽ പോലും അതിസാഹസികതയാണ് ഇവിടേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നത്. ഇതിനുള്ളിൽ പ്രതിഷ്ഠിക്കപ്പെ‌ട്ടിരിക്കുന്ന ശിവലിംഗം ഗുഹയ്ക്ക് ഒരു ആത്മീയ തീർഥാടന കേന്ദ്രത്തിന്റെ പരിവേഷവും നല്കുന്നു.

വിജയവാഡയിലെ പ്രധാനപ്പെട്ട പുണ്യ ക്ഷേത്രങ്ങൾ വിജയവാഡയിലെ പ്രധാനപ്പെട്ട പുണ്യ ക്ഷേത്രങ്ങൾ

പുറ്റിൽ വസിക്കുന്ന ദേവി മുതൽ കേരളത്തിന്‍റെ സംരക്ഷണത്തിനായി തീർത്ത ക്ഷേത്രം വരെ..തീരാത്ത അത്ഭുതങ്ങൾ!! പുറ്റിൽ വസിക്കുന്ന ദേവി മുതൽ കേരളത്തിന്‍റെ സംരക്ഷണത്തിനായി തീർത്ത ക്ഷേത്രം വരെ..തീരാത്ത അത്ഭുതങ്ങൾ!!

PC: wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X