Search
  • Follow NativePlanet
Share
» »പാലായും ഭരണങ്ങാനവുമല്ല...കോട്ടയംകാർ കാണേണ്ട കാഴ്ചകള്‍ ഇതാണ്

പാലായും ഭരണങ്ങാനവുമല്ല...കോട്ടയംകാർ കാണേണ്ട കാഴ്ചകള്‍ ഇതാണ്

അക്ഷരങ്ങളുടെ നാടാണ് കോട്ടയം. നല്ല റബറും തെങ്ങും നിറഞ്ഞു നിൽക്കുന്ന കൃഷിടയങ്ങളും നെല്പാടങ്ങളും പുരാതനമായ ക്ഷേത്രങ്ങളും ദേവാലയങ്ങളും ഒക്കെയായി ആരെയും കൊതിപ്പിക്കുന്ന ഒരിടം. അക്ഷരങ്ങളുടെ മാത്രമല്ല, പാലിന്റെയും തടാകങ്ങളുടെയും നാടുകൂടിയാണിത്. എവിടെ തിരിഞ്ഞാലും കാണുന്ന പച്ചപ്പും സഹൃദയരായ ആളുകളുമെല്ലാം കോട്ടയത്തിന്റെ പ്രത്യേകതയാണ്.

പാലായും ഭരണങ്ങാനവും ഇലവീഴാ പൂഞ്ചിറയും വാഗമണ്ണും രാമപുരവും ഒക്കെയായി കോട്ടയംകാർക്ക് കറങ്ങിത്തീർക്കുവാൻ സ്ഥലങ്ങൾ കോട്ടയത്തുതന്നെ ഇഷ്ടം പോലെയുണ്ട് അതിനാൽ കോട്ടയത്തിനുള്ളിൽ എവിടെയൊക്കെ പോകണമെന്ന കാര്യത്തിൽ ഇവിടുത്തുകാർക്ക് ഒരു സംശയവുമില്ല. എന്നാൽ കോട്ടയത്തിന്റെ അതിർത്തികൾ കടന്ന് ഒരു യാത്ര പോകാനാണങ്കിൽ പെട്ടുപോയി എന്നു പറഞ്ഞാൽ മതി. കോട്ടയം ജില്ലയോട് ചേർന്നു കിടക്കുന്ന ഇടുക്കിയും ആലപ്പുഴയും എറണാകുളവും ഒക്കെ ഇവിടെ നിന്നും വളരെ എളുപ്പത്തിൽ പോയി വരുവാൻ സാധിക്കുന്ന സ്ഥലങ്ങളാണ്. എന്നാൽ അതിൽ നിന്നെല്ലാം മാറി കോട്ടയത്തു നിന്നും ഒരൊറ്റ ദിവസം കൊണ്ടു പോയി വരുവാൻ സാധിക്കുന്ന കുറച്ച് സ്ഥലങ്ങൾ പരിചയപ്പെട്ടാലോ...!!

കോട്ടയുടെ അകം കോട്ടയമായി മാറിയപ്പോൾ

കോട്ടയുടെ അകം കോട്ടയമായി മാറിയപ്പോൾ

ഒരു കോട്ടയുടെ ചുറ്റിലുമായി വികസിച്ചു വന്ന നാടാണ് കോട്ടയം. കോട്ട എന്നും അകം എന്നും രണ്ടു വാക്കുകളില്‍ നിന്നുമാണ് കോട്ടയത്തുനു പേരു ലഭിക്കുന്നത്. കോട്ടയത്തെ പഴയനഗരം കുന്നുംപുറം എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു, പേരുപോലെതന്നെ ഒരു മലയുടെ മുകളിലാണിത്. തെക്കുംകൂര്‍ രാജാവ് പണികഴിപ്പിച്ച തളിയില്‍ കോട്ടയുമായി ബന്ധപ്പെട്ടാണ് കോട്ടയമെന്ന സ്ഥലപ്പേരിലെ കോട്ടയെന്ന വാക്ക്.

PC:Reji Jacob

അക്ഷരങ്ങളുടെ മാത്രമല്ല!!

അക്ഷരങ്ങളുടെ മാത്രമല്ല!!

കോട്ടയമെന്നു കേൾക്കുമ്പോൾ അക്ഷയനഗരി എന്നാണ് എല്ലാവർക്കും ആദ്യം ഓർമ്മ വരിക. എന്നാൽ അക്ഷരങ്ങളുടെ മാത്രം നാടല്ല ഇത്. പശ്ചിമഘട്ട മലനിരകളും കായലുകളും തടാകങ്ങളും ഒക്കെയായി ആരെയും ആകർഷിക്കുന്ന സ്ഥലമാണിത്.

മീനച്ചിലാർ രൂപം കൊള്ളുന്ന ഈരാറ്റുപേട്ട!

PC:Arian Zwegers

അതിർത്തിയിലെ സൗന്ദര്യങ്ങൾ

അതിർത്തിയിലെ സൗന്ദര്യങ്ങൾ

ഒരു വശത്ത് വേമ്പനാടും പിന്നെ ഇടുക്കിയും ആലപ്പുഴയും എറണാകുളവുമൊക്കെയായി അതിർത്തി പങ്കിടുന്ന നാടായതിനാൽ ഇവിടെ കുറച്ചു ദുരം മാത്രം പോയാൽ കാണാനുള്ള സ്ഥലങ്ങൾ ഇഷ്ടംപോലെയുണ്ട്.

PC:Kaippally

കൊളക്കുമല

കൊളക്കുമല

കോട്ടയത്തു നിന്നും ഇത്തിരി അല്ല, കുറച്ചധികം സാഹസികത തേടിയാണ് യാത്രയെങ്കിൽ കൂടുതലൊന്നും ആലോചിക്കാതെ കൊളക്കുമല തിരഞ്ഞെടുക്കാം. നീലക്കുറിഞ്ഞി പൂത്തതിന്റെ തിരക്കും ബഹളങ്ങളും ഏറെക്കുറെ ഇവിടെയും അവസാനിച്ചിട്ടുണ്ട്.

ജീപ്പ് സർവ്വീസുകൊണ്ട് മാത്രം എത്തിപ്പെടുവാന്‍ സാധിക്കുന്ന ഇവിടം സൂര്യെനല്ലിയിൽ നിന്നും 4.8 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്നും 38 കിലോമീറ്റർ അകലെയായുള്ല ഇവിടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടമുള്ളത്. ഇവിടുത്തെ പ്രഭാതം കാണുവാനും ടെന്റിലെ താമസത്തിനുമാണ് സഞ്ചാരികൾ കൂടുതലും എത്തുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7900 അടി ഉയരത്തിലാണ് കൊളക്കുമല സ്ഥിതി ചെയ്യുന്നത്.

PC:Jan J George

തട്ടേക്കാട്

തട്ടേക്കാട്

കുട്ടികളെയും കൊണ്ട് ഒരവധി ദിവസം എളുപ്പത്തിൽ കറങ്ങിപ്പോയി വരുവാൻ പറ്റിയ സ്ഥലമാണ് തട്ടേക്കാട്. ഭൂതത്താൻകെട്ടും പെരിയാറിലൂടെയുള്ള ബോട്ടിങ്ങും തട്ടേക്കാട് പക്ഷി സങ്കേതവുമെല്ലാം ഈ ഒരൊറ്റ യാത്രയിൽ കാണാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. രാവിലെ എത്തിലായ്ൽ വൈകുന്നേരം വരെ ചിലവഴിക്കാൻ വ്യത്യസ്തമായ കാര്യങ്ങൾ ഇവിടെയുള്ളതിനാൽ സമയം പോകുന്നതറിയില്ല.

PC:Dilshad Roshan

പാലാക്കരി, വൈക്കം

പാലാക്കരി, വൈക്കം

കോട്ടയംകാർക്ക് ഒത്തരി ദൂരമൊന്നും പോകാതെ അടിപൊളി ഭക്ഷണവും കളികളുമായി ഒരു ദിവസസം മുഴുവൻ അടിച്ച പൊളിക്കാൻ പറ്റിയ സ്ഥലമാണ് വൈക്കത്തെ പാലാക്കരി ഫിഷ് ഫാം. കായലിന്റെ കാഴ്ചകൾ കാണിക്കുന്ന ബോട്ട് യാത്രയും സൂപ്പർ മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണും പിന്നെ മീൻ പിടുത്തവും ഒക്കെയായി സമയം ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ് പാലാക്കരി. ത്സ്യഫെഡ് അക്വാ ടൂറിസം സെന്‍ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഫാം കോട്ടയം വൈക്കം ചെമ്പിനടുത്തുള്ള കാട്ടിക്കുന്നു ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. മീൻ പിടുത്തവും ബോട്ടിങ്ങും കൂടാതെ പട്ടം പറത്തുവാനും ഊഞ്ഞാലാടുവാനും ഒക്കെ ഇവിടെ സൗകര്യങ്ങളുണ്ട്.

PC: official Site

200 രൂപ മാത്രം

200 രൂപ മാത്രം

സഞ്ചാരികൾക്കായി ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ഇവിടെ ഇതിനെല്ലാമായി വാങ്ങുന്നത് വെറും 200 രൂപ മാത്രമാണ്. ഉച്ച ഭക്ഷണവും ബോട്ട് യാത്രയും ഉൾപ്പെടെയാണിത്. രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം. മുതിർന്ന ആളുകൾക്കാണ് 200 രൂപ. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈടാക്കുന്നത് 150 രൂപയാണ്. ഇനി വൈകിട്ട് മാത്രമേ എത്താൻ സാധിക്കുകയുള്ളൂ എന്നാണെങ്കിലും കുഴപ്പമിലല്. വൈകിട്ട് 3.00 മുതൽ 6.00 വരെ മാത്രമായി ഇവിടെ ചിലവഴിക്കുവാൻ 50 രൂപയാണ് നല്കേണ്ടത്. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 25 രൂപ മതിയാകും.

PC: Official Site

ഫോർട്ട് കൊച്ചി

ഫോർട്ട് കൊച്ചി

കൊച്ചിയുടെ കാഴ്ചകൾ കണ്ടിട്ടില്ലാവ്വരാണെങ്കിൽ കൊച്ചിയും അതോടൊപ്പം ഫോർട്ട് കൊച്ചിയും സന്ദർശിക്കാം. കൊച്ചിയുടെ നഗരകാഴ്ചകൾ ഓടിച്ചു കണ്ടാൽ മതി. പിന്നെ ബോട്ടിന് നേരെ ഫോർട്ട് കൊച്ചിയിലേക്ക് വച്ചുപിടിക്കാം. 15-20 മിനിട്ട് നീളുന്ന ആ യാത്ര തന്നെ രസകരമായ ഒന്നായിരിക്കും. പിന്നെ ഫോര്‍ട് കൊച്ചിയിലെത്തിയാൽ കാഴ്ചകൾ വേറെയുമുണ്ട്. പുരാതനമായ കെട്ടിടങ്ങളും കടകളും വ്യത്യസ്ത രുചികൾ വിളമ്പുന്ന ഭക്ഷണ ശാലകളും കൗതുകം നിറയ്ക്കുന്ന പുരാവസ്തു ഷോപ്പുകളും ഒക്കെ ഫോർട്ട് കൊച്ചിയുടെ പ്രത്യേകതകളാണ്.

മാങ്കുളം

മാങ്കുളം

കോട്ടയത്തു നിന്നും അതിരാവിലെ പുറപ്പെട്ട രാത്രിയോടു കൂടി തിരികെ വരാനുള്ള പ്ലാനിങ്ങിലാണെങ്കിൽ മാങ്കുളം തിരഞ്ഞെടുക്കാം. ഇടുക്കിയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായ മാങ്കുളത്തേയ്ക്ക് അടിമാലിയിൽ നിന്നും തിരിഞ്ഞാണ് പോകേണ്ടത്. ദുർഘടമായ പാതകൾ താണ്ടി എത്തിച്ചേർന്നാൽ പിന്നെ ഇവിടം സ്വര്‍ഗ്ഗ സമാനമായി തോന്നും. കോട്ടയത്തു നിന്നും 144 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

PC:pj soans

വാഗമൺ

വാഗമൺ

കോട്ടയത്തു നിന്നും ഏറ്റവും എളുപ്പത്തിൽ പോയി വരുവാൻ സാധിക്കുന്ന സ്ഥലമാണ് വാഗമൺ. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ വ്യൂ പോയിന്റുകൾ കൊണ്ടും സ്ഥലങ്ങൾ കൊണ്ടും സമ്പന്നമാണ്. ഈരാറ്റുപോട്ട-തീക്കോയി വഴി വാഗമണ്ണിലേക്കുള്ള യാത്രയിൽ തന്നെ ഇതിന്റെ രസങ്ങള്‍ അറിയാം. പുല്‍മേടും മൊട്ടക്കുന്നും അവിടുത്തെ തടാകവും കുടാതെ കുരിശുമലയും മുരുകൻ മലയും തങ്ങളുപാറയും പൈൻ ഫോറസ്റ്റുമൊക്കെയാണ് ഇവിടെ സമയം ചിലവഴിക്കുവാനുള്ള ഇടങ്ങൾ. കോട്ടയത്തു നിന്നും വാഗമണ്ണിലേക്ക് 63.8 കിലോമീറ്റർ ദൂരമാണുള്ളത്.

പാണിയേലി പോര്

പാണിയേലി പോര്

വ്യത്യസ്തമായ കാഴ്ചകൾ തേടി എത്ര ദൂര വേണെമെങ്കിലും ഡ്രൈവ് ചെയ്തു പോകുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്പാവൂരിൽ നിന്നും 23 കിലോമീറ്റർ അകലെ പെരിയാർ നദിയിലെ തുരുത്തുകളും ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളുമാണ് പാണിയേലി പോര് എന്നു പറയുന്നത്.

അപകടകാരിയായ സ്ഥലമാണെങ്കിലും സാഹസികത തേടുന്നവർ പോയിരിക്കേണ്ട ഇടങ്ങളിലൊന്നു കൂടിയാണിത്.

PC:Dvellakat

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more