കടലൂര്‍-തിരുവണ്ണാമലൈ-തിണ്ടിവനം
തിരുവണ്ണാമലൈക്കു സമീപത്തുള്ള പ്രധാന സ്ഥലങ്ങള്‍ കാണാനും അറിയാനും 3 റൂട്ടുകള്‍ ഉപയോഗിക്കാം. കടലൂര്‍-തിരുവണ്ണാമലൈ, തിരുവണ്ണാമലൈ-തിണ്ടിവനം, തിണ്ടിവനം-കടലൂര്‍ എന്നിവയാണവ.
കടലൂര്‍-തിരുവണ്ണാമലൈ
കടലൂരില്‍ നിന്നും 107 കിലോമീറ്റര്‍ അകലെയാണ് തിരുവണ്ണാമലൈ സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടരമണിക്കൂറോളം സമയമാണ് ഈ യാത്രയ്ക്കു വേണ്ടത്.
ക്ഷേത്രങ്ങളുടെ നഗരം
കടലൂരിനും നെയ്വേലിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പന്‍രുതി ഏറെ ക്ഷേത്രങ്ങളുള്ള ഒരു പട്ടണമാണ്. കഴിഞ്ഞ 200 വര്‍ഷമായി വന്‍ വാണിജ്യപ്രാധാന്യമുള്ള സ്ഥലം കൂടിയാണിവിടം.
PC: Vijayganesh.s1996
തിരുകോവിലൂര്‍
തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തിരുകോവിലൂര്‍ ക്ഷേത്രങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ്. ഉലഗനാഥ പെരുമാള്‍ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ക്ഷേത്രം.
കാട്
ഒട്ടേറ ജൈവവൈവിധ്യങ്ങളുള്ള കാട് ഇവിടുത്തെ വഴിയുടെ പ്രത്യേകതയാണ്. റോഡില്‍ നിന്ന് അല്പം ഉള്ളിലോട്ടായി സ്ഥിതി ചെയ്യുന്ന ഈ കാട്ടില്‍ ധാരാളം ജീവികളെ അവയുടെ സ്വാഭാവീക ആവാസ വ്യവസ്ഥയില്‍ കാണാന്‍ സാധിക്കും.
തിരുവണ്ണാമലൈ
അണ്ണാലലയുടെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന തിരുവണ്ണാമലൈ ക്ഷേത്രം ധാരാളം വിശ്വാസികള്‍ വന്നു പോകുന്ന ഒരിടമാണ്. ശിവനുമായി ബന്ധപ്പെട്ട ധാരാളം ഐതിഹ്യങ്ങള്‍ ആ ക്ഷേത്രത്തിന്‍രെ പ്രത്യേകതയാണ്.
തിരുവണ്ണാമലൈ-തിണ്ടിവനം
തിരുവണ്ണാമലൈയില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്യാന്‍ ദൂരമുള്ള സ്ഥലമാണ് തിണ്ടിവനം. ഇവിടെ ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്.
സെഞ്ചിക്കോട്ടൈ
തമിഴ്‌നാട്ടില്‍ ഇന്ന് സംരക്ഷിക്കപ്പെടുന്ന അപൂര്‍വ്വം കോട്ടകളിലൊന്നാണ് സെഞ്ചിക്കോട്ടൈ. തിരുവണ്ണാമലൈയില്‍ നിന്നും തിണ്ടിവനത്തിലേക്കുള്ള വഴിയിലാണിത് സ്ഥിതി ചെയ്യുന്നത്.
PC: wiki
തിണ്ടിവനം-കടലൂര്‍
തിണ്ടിവനത്തു നിന്നും 63 കിലോമീറ്റര്‍ അകലെയാണ് കടലൂര്‍ സ്ഥിതി ചെയ്യുന്നത്.
കടലൂര്‍-തിരുവണ്ണാമലൈ-തിണ്ടിവനം കാഴ്ചകള്‍
തമിഴ്‌നാടിന്റെ പരിഛേദനം കാമാന്‍ താല്പര്യമുണ്ടെങ്കില്‍ ഈ വഴി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കടലോരങ്ങളും വ്യവസായ ഗ്രാമങ്ങളും ക്ഷേത്രങ്ങളും പിച്ചാവരം ലേക്കും കാടുമൊക്കെ ഈ യാത്രയുടെ പ്രത്യേകതയാണ്.