വേദാരണ്യം
പോയിന്റ് കാളിമെറെയിലെ വനമേഖലയലാണ് വേദാരണ്യം എന്ന പേരിൽ അറിയപ്പെടുന്നത്. 1967ൽ സ്ഥാപിക്കപ്പെട്ട പോയിന്റ് കാളിമെറെ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ഈ വനം. വരണ്ട നിത്യ ഹരിത വനങ്ങൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ എന്നിവയൊക്കെ ഈ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.
Photo Courtesy: Marcus334
കൃഷ്ണമൃഗങ്ങൾ
ഇന്ത്യയിലെ കൃഷ്ണ മൃഗങ്ങളുടെ സംരക്ഷണ മേഖലകളിൽ ഒന്നു കൂടിയാണ് ഈ സ്ഥലം. ഇത് കൂടാതെ നിരവധി ദേശാടന പക്ഷികളും ശീതകാലത്ത് ഇവിടെ എത്താറുണ്ട്.
Photo Courtesy: Rakeshkdogra
രാമയണ ബന്ധം
രാമയണ കഥയുമായി ബന്ധമുള്ള ഒരു സ്ഥലം കൂടിയാണ് ഇത്. ഈ പ്രദേശത്തെ ഏറ്റവും ഉയർന്ന് നിൽക്കുന്ന ഭാഗം രാമർപാദം എന്നാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് നാല് മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാണ് രാമൻ രാവണനെതിരായ യുദ്ധ ആസൂത്രണം ചെയ്തത് എന്നാണ് വിശ്വാസം. ഈ മുനമ്പിൽ നിന്ന് 48 കിലോമീറ്റർ തെക്ക് മാറിയാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Planemad
രാമർ പാദം
രാമർപാദം എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് ചെറിയ ഒരു രാമ ക്ഷേത്രമുണ്ട്. എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ രാമ നവമി നാളുകളിൽ ശ്രീരാമ ഭക്തർ ഇവിടെ എത്താറുണ്ട്.
Photo Courtesy: Marcus334
ആദിവാസി കോളനി
കൊടിയക്കരൈ ഗ്രാമത്തിൽ വിവിധ ആദിവാസി വിഭാഗങ്ങളുടെ കോളനികൾ കാണാം. വനത്തിൽ വിറക് ശേഖരിച്ചാണ് ഇവർ നിത്യവൃത്തിക്ക് വകതേടുന്നത്. ഓലമേഞ്ഞ കുടിലുകളിൽ ആണ് ഇവരുടെ താമസം.
Photo Courtesy: Marcus334
ദേശാടന പക്ഷികൾ
ശീതകാലത്ത് നിരവധി ദേശാടന പക്ഷികൾ ഇവിടെ വിരുന്ന് വരാറുണ്ട്. കൊടിയക്കരൈ ഗ്രാമത്തിൽ നിന്നുള്ള ഒരു കാഴ്ച.
Photo Courtesy: Marcus334
ലൈറ്റ് ഹൗസ്
കൊടിയക്കരൈ ലൈറ്റ് ഹൗസ്. പോയിന്റ് കാളിമെറെ വന്യജീവി സങ്കേതത്തിൽ നിന്നാൽ സഞ്ചാരികൾക്ക് ഈ കാഴ്ച കാണാം
Photo Courtesy: Marcus334
അവശേഷിപ്പ്
കൊടിയക്കരൈയിലെ പ്രശസ്തമായ ചോള ലൈറ്റ് ഹൗസിന്റെ അവശേഷിക്കുന്ന ഭാഗം. 2004ൽ ഉണ്ടായ സുനാമിയിൽ ആണ് ഇത് തകർന്ന് പോയത്
Photo Courtesy: Arunankapilan
ശ്രീരാമന്റെ കാൽപാദം
കൊടിയക്കരൈയിലെ ശ്രീരാമന്റെ കാൽപാദം സമുദ്രനിരപ്പിൽ നിന്ന് 4 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു കുന്നിന്റെ മുകളിലാണ് ഈ കാൽപാദം
Photo Courtesy: Arunankapilan
ഉപ്പ് പാടം
കൊടിയക്കരൈയിലെ ഉപ്പ്‌പാടങ്ങളിൽ ഒന്ന്
Photo Courtesy: Marcus334