രാജ്യത്തെ ആഘോഷങ്ങളുടെ വൈവിധ്യം മനസ്സിലാക്കുവാൻ യാത്ര ചെയ്യേണ്ട ഏറ്റവും മികച്ച സമയങ്ങളിലൊന്നിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. നവരാത്രി ആഘോഷങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് വിശ്വാസികൾ. പൂജകൾക്കും പ്രാർത്ഥിനകൾക്കുമൊപ്പം ഇത് യാത്രയുടെയും ആഘോഷങ്ങളുടെയും സമയമാണ്. നിങ്ങൾ ഈ സമയത്ത് ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ എവിടേക്കായിരിക്കും പോകുന്നത്? പൂജാ ആഘോഷങ്ങൾ പരിചയപ്പെടുകയാണ് ലക്ഷ്യമെങ്കിൽ അടുത്തുള്ള മൈസൂര്‍ മുതൽ ഇന്ത്യയിലെ ഏറ്റവും പേരുകേട്ട നവരാത്രി ആഘോഷം നടക്കുന്ന കൊൽക്കത്ത വരെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
മൈസൂർ
ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം ആനപ്പുറത്തേറ്റിയുള്ള പ്രദക്ഷിണമാണ് മൈസൂർ ദസറയിലെ ഏറ്റവും ആകർഷകമായ ചടങ്ങ്, ജംബോ സവാരി എന്ന ഈ ഘോഷയാത്ര ഒക്ടോബർ അഞ്ചാം തിയതി വൈകിട്ടാണ് നടക്കുന്നത്. ഇത് കഴിഞ്ഞുള്ള ടോർച്ച് ലൈറ്റ് പരേഡും കാഴ്ചക്കാർക്കിടയിൽ പ്രസിദ്ധമാണ്.
കൊല്ലൂർ മൂകാംബിക ക്ഷേത്രം
കുട്ടികളെ എഴുത്തിനിരുത്തുന്നത്, കലാ അരങ്ങേറ്റങ്ങൾ എന്നിവ പ്രസിദ്ധമാണ്. നവരാത്രിയുടെ എല്ലാ ദിവസങ്ങളിലും കൊല്ലൂരിൽ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടക്കും. മഹാനവമി ദിവസത്തിലെ പുഷ്പ രഥോത്സവത്തിനും വിജയദശമി നാളിലെ വിദ്യാരംഭത്തിനും പങ്കെടുക്കുവാനാണ് ഏറ്റവുമധികം ആളുകള്‍ ഇവിടെയെത്തുന്നത്.
കുലശേഖരപട്ടണം
ഒക്ടോബർ അഞ്ചിന് അർദ്ധരാത്രി നടക്കുന്ന ശൂരസംഹാരമാണ് ഇവിടുത്തെ ദസറയുടെ ആകർഷണം. ഭക്തർക്ക് കൈകളിൽ കാപ്പ് കെട്ടൽ തിങ്കളാഴ്ച നടക്കും.
കൊൽക്കത്ത
വ്യത്യസ്ത തീമുകളെ അടിസ്ഥാനമാക്കിയുള്ള പന്തലുകൾ ആയിരിക്കണക്കിന് ജനങ്ങളെ നഗരത്തിലേക്ക് ആകർഷിക്കുന്നു. വത്തിക്കാനിലെ സിറ്റിയിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ മാതൃകയിലുള്ള പന്തലാണ് ഈ വർഷത്തെ ആകര്‍ഷണം
ഡല്‍ഹി
കാശ്മീരി ഗേറ്റ്,കാളിബാരി മയൂർ വിഹാർ ഫേസ് 2,മാത്രി മന്ദിര സമിതി, സഫ്ദർജംഗ് എൻക്ലേവ്, ബ്ലോക്ക് B2 ദുർഗാ പൂജ തുടങ്ങിയ സ്ഥലങ്ങളാണ് ഇതിൽ പ്രധാനം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















