» »ഇന്ത്യയിലെ ആൽമരചുവട്ടിലേക്ക് ഒരു യാത്ര

ഇന്ത്യയിലെ ആൽമരചുവട്ടിലേക്ക് ഒരു യാത്ര

Written By: Nikhil John

പ്രകൃതിയുടെ നിറഭേദങ്ങളിൽ ഒന്നും ചെയ്യാതെ വെറുതേ നോക്കിയിരിക്കുന്നതിനേക്കാൾ ഭംഗിയുള്ള വേറെന്ത് കാര്യമുണ്ട്. പകിട്ടേറിയതും അതിനുപരി കൗതുകമുണർത്തുന്നതുമായ പ്രകൃതിയുടെ നിഴലിനടിയിൽ നിന്ന് കൊണ്ട് മാന്ത്രിക വശ്യശക്തിയെ നോക്കി നിൽക്കാം. അതിവിപുലമായ സസ്യസമ്പത്ത് ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. കാലകരണപ്പെട്ടതും അസ്തിപഞ്ചരമായി മാറിയതുമായ പുരാതന വൃക്ഷങ്ങളെല്ലാം ഇവിടെയുണ്ട്. ചിലതൊക്കെ ഇന്നും കാവ്യാത്മകമായി നിലനിൽകുന്നു. ഒരു പ്രകൃതി സ്നേഹിയുടെ മനോജ്ഞത പൂർണ്ണമാക്കാൻ വേണ്ടതെല്ലാം ഇന്ത്യയിൽ വേണ്ടുവോളമുണ്ട്

നൂറിൽ കൂടുതൽ വർഷങ്ങൾ പ്രായമുള്ള അസംഖ്യം ആൽമരങ്ങൾ ഇന്ത്യയിൽ നമുക്ക് ചുറ്റുമുണ്ട്. അവയെല്ലാം തന്നെ അതിന്റെ ആർദ്ര സൗന്ദര്യംകൊണ്ട് നമ്മുടെ നാടിനെ ഒരു സുപ്രധാന സഞ്ചാര കേന്ദ്രമായി മാറ്റിയിരിക്കുകയാണ്. ഈ അത്യാകർഷകമായ ഭൂപ്രകൃതിയുടെ അനശ്വര സൗന്ദര്യത്തെ ആർജ്ജിക്കാനും അവയെ ഹൃദയത്തിലേക്കാവാഹിക്കാനും ഇവിടെ ചെന്നെത്തുക തന്നെ വേണം. ഇന്ത്യയിലെ പ്രസിദ്ധമായ ഇത്തരം ആൽമരചുവടുകളുടേയും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും ചുവടേ വായിച്ചറിയുക.

255 വര്‍ഷമായി വളര്‍ന്നുകൊണ്ടെയിരിക്കുന്ന ആല്‍മരം

 തിമ്മമ്മാ മാരിമനു, ആന്ധ്ര പ്രദേശ്

തിമ്മമ്മാ മാരിമനു, ആന്ധ്ര പ്രദേശ്

ആന്ധ്ര പ്രദേശിലെ അനന്തപൂർ ജില്ലയിൽ നിലകൊള്ളുന്ന തിമ്മമ്മാ മാരിമനു ആൽമരം ലോകത്തിലെ തന്നെ ഏറ്റവും വലിയ ആൽമരം ആയി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ആൽ മരത്തിന്റെ വീതിയേറിയ ചില്ലകളും ശാഖകളും പ്രദേശത്തിന്റെ നാല് ഏക്കറുകളോളം പടർന്നുകിടക്കുന്നു. അസാമാന്യമായ ശരീരപ്രകൃതിയുള്ള ഈ രാക്ഷസമരം ഒരുപാട് മായക്കാഴ്ചകൾ തന്നെ തേടിയെത്തുന്ന അതിഥികൾക്കായി ഒരുക്കിവച്ചിരിക്കുന്നു. ഈ കൂറ്റൻ ആൽമരവും അതിനു ചുറ്റുമുള്ള പരിസരങ്ങളും പവിത്ര സഥലങ്ങളായി കണക്കാക്കുന്നു.

കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഇവിടെ വന്ന് തിമ്മമ്മയോട് മനസ്സുനിറഞ്ഞു പ്രാർത്ഥിച്ചാൽ പൂർണ്ണ ആരോഗ്യവാനായ കുഞ്ഞുങ്ങളെ ലഭിക്കുമെന്നാണ് വിശ്വാസം. നിബിഡമായ ചില്ലകളാൽ നിറഞ്ഞ ഈ പടുകൂറ്റൻ ആൽവൃക്ഷം ലോക ഗിന്നസ്സ് ബുക്കിൽ ഇടം നേടിയിട്ടുണ്ട് ഈ ചരിത്ര വൃക്ഷത്തിന്റെ സൗന്ദര്യമാധുര്യം നുകരാൻ തീരുമാനിച്ചാലോ..?


PC: Abdulkaleem

കർണാടകയിലെ ദൊഡ്ഡ അലദാ മാരാ

കർണാടകയിലെ ദൊഡ്ഡ അലദാ മാരാ

കർണാടകയിലെ ബാംഗ്ലൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള ദൊഡ്ഡ അലദാ മാരാ ആൽമരം വളരെ പ്രഭാവമുള്ള ഒന്നാണ്. ദൊഡ്ഡ അലദാ മാരാ എന്ന വാക്കിനർഥം ഏറ്റവും വലിയ ആൽമരമെന്നാണ്. ബാംഗ്ലൂരു നിന്നുള്ള മികച്ച വരാന്ത്യ കവാടമായ ഇവിടെ പ്രകൃതി സ്നേഹികൾക്കാവശ്യമായ അനന്തനിർമ്മല സൗന്ദര്യം അതീവമായി നിലകൊള്ളുന്നു. നിങ്ങൾ ഉല്ലാസമേറിയ ഒരു വാരാന്ത്യയാത്രയാണ് ഉദ്ധേശിക്കുന്നതെങ്കിൽ ഇങ്ങോട്ടെക്ക് തീർച്ചയായും എത്തിച്ചേരാം.

ഇവിടെ ഒരു ഉല്ലാസയാത്ര മാത്രം ആഘോഷിക്കാനായി എത്തുന്ന നിരവധി ആളുകളെ നിങ്ങൾക്ക് കണ്ടെത്താം, അവർ തങ്ങളുടെ കുടുംബത്തോടും കുട്ടികളോടുമൊപ്പം തണുപ്പു പകരുന്ന ആൽമരത്തിൻ കീഴിൽ ശുദ്ധവായു ശ്വസിച്ചു നിൽക്കുന്നതു കാണാം. ഈ മനോഹര പ്രകൃതിയിൽ ഓടിനടക്കാനും സ്വയം മറന്ന് വൃക്ഷങ്ങളുടെ അവിശ്വസനീയമായ സൗന്ദര്യം ദർശിക്കുവാനും എത്രയും പെട്ടെന്ന് യാത്ര തിരിക്കുക

PC: Krishansubudhi

അഡയാർ ആൽമരം, ചെന്നൈ

അഡയാർ ആൽമരം, ചെന്നൈ

അഡയാർ അൽമരത്തിന്റെ യാഥാർത്യ ചരിത്രം ഇപ്പോഴും അജ്ഞാതമാണ്.ഏതാണ്ട് 450 വയസ്സ് പ്രായമുണ്ടെന്ന് കരുതുന്നു ഈ വൃദ്ധവൃക്ഷത്തിന്. തന്റെ ഈ പ്രായത്തിലും ഇവിടെയെത്തുന്ന സഞ്ചാരികളെ മതിമറന്നു വിരുന്നൂട്ടുന്നുട്ടാൻ മറക്കുന്നില്ല ഈ വൃക്ഷരാജൻ. അനശ്വര സൗന്ദര്യ സമ്പത്ത് കുടികൊള്ളുന്നു ഇവിടുത്തെ പരിസരങ്ങളിലാകെ. ഒരു കാലഘട്ടം വരേ പ്രകൃതിസ്നേഹികൾക്കിടയിൽ ഈ വൃക്ഷം ഏറെ പ്രചാരം നേടിയിട്ടുണ്ട്. യോഗാനുഭവജ്ഞമായ ഒരു ഐക്യ സമൂഹത്തിന്റെ മടിയിൽ നിലകൊള്ളുന്ന ഈ ആൽമരത്തിന്റെ പ്രധാന പ്രത്യേകത അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങി നിൽക്കുന്ന വേരുകളും ഏക്കർ കണക്കിന് സ്ഥലത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഇവിടുത്തെ ശക്തമായ ചില്ലകളുമാണ്

 കൊൽക്കത്തയിലെ ഗ്രേറ്റ് ആൽമരം

കൊൽക്കത്തയിലെ ഗ്രേറ്റ് ആൽമരം

കൊൽക്കത്തയിലെ മഹാവൃക്ഷമെന്ന് പേരുകേട്ട ഈ ആൽമരത്തിന് 250 വയസ് പ്രായമുണ്ടെന്ന് കരുതുന്നു. നിരവധി സസ്യജാലങ്ങളും പടു കൂറ്റൻ വൃക്ഷങ്ങളും തിങ്ങിനിറഞ്ഞു നിൽക്കുന്ന ഇവിടമാകെ പച്ചപ്പിനാൽ മുകരിതമാണ്. ലോകത്തിലെ പലയിടങ്ങളിൽ നിന്നായി കൊണ്ടുവന്നിരിക്കുന്ന വിവിധയിനം സസ്യവൃക്ഷാതികൾ ഇവിടെ വച്ച് പിടിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ അനശ്വര ചക്രവാളത്താൽ വേരുകൾ ആഴ്നിറങ്ങി നിൽക്കുന്ന ഈ ആൽമരങ്ങളിൽ നിരവധി പക്ഷിക്കൂട്ടങ്ങൾ വന്നു കൂടുകൂട്ടുന്നു.
ഒരാൾ ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷവും ആഹ്ലാദകരമായിരിക്കും. ഇവടുത്തെ അന്തരീക്ഷത്തെ നുകരാനും ആൽ മരത്തിന്റെ ആകർഷണതയെ തലോടാനും എല്ലാ സഞ്ചാരികൾക്കും സാധിക്കുന്നു. എങ്ങനെ ...? ഇങ്ങോട്ടേക്ക് ഒരു യാത്ര അനുവാര്യമല്ലേ?

PC: Biswarup

പിള്ളലമാരി, തെലങ്കാന,

പിള്ളലമാരി, തെലങ്കാന,

തെലുങ്കാനയിലെ മഹബബ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പിള്ളലമാരി 800 വർഷം പഴക്കമുള്ള ഒരു ആൽമരമാണ്. പണ്ടുകാലം മുതൽക്കേ തന്നെ ഇവിടം ഒരു വിശുദ്ധ സ്ഥലമായി കണക്കാക്കുന്നു. ഇന്ന് ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ആകർഷണങ്ങതകളെ നുകരാനും ആൽമരങ്ങളുടെ പ്രഭാവമനുഭവിക്കാനുമായി ആയിരക്കണക്കിന് സന്ദർശകർ ഇവിടെ നിരന്തരമായി എത്തിച്ചേരാറുണ്ട്

ഇവിടുത്തെ സന്ദർശകരുടെ അതീവ സാനിധ്യം ഈ മുഴുവൻ പ്രദേശത്തേയും ഒരു പാർക്കാക്കി മാറ്റുന്നു. ഇവിടുത്തെ തണുത്ത കാറ്റിന്റെ കുളിർമ്മ ആസ്വദിക്കാനായി ലോകമെമ്പാടും നിന്നുള്ള പലതരം സന്ദർശകർ എത്തിച്ചേരുന്നു. ഈ മനോഹര ഭൂപകൃതിയിലെ സൗന്ദര്യ ദൃശ്യങ്ങൾ മാറ്റി നിർത്തിയാൽ, കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പ്രിയ സ്ഥലങ്ങളായ സയൻസ് മ്യൂസിയവും മാൻപേടാ സങ്കേതവും ഉദ്യാനങ്ങളുമൊക്കെ നിങ്ങൾക്ക് ഇവിടെ കാണാൻ കഴിയും.


PC: C.Chandra Kanth

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...