Search
  • Follow NativePlanet
Share
» »ആത്മീയതയെ കണ്ടെത്തുവാൻ ഈ ആശ്രമങ്ങള്‍

ആത്മീയതയെ കണ്ടെത്തുവാൻ ഈ ആശ്രമങ്ങള്‍

ഇന്ത്യയിലെ പ്രസിദ്ധമായ ചില ആശ്രമങ്ങൾ പരിചയപ്പെടാം...

ആത്മീയതയെ തേടി അലയുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട രാജ്യം ഇന്ത്യയാണ്. lതിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തമായി, ബഹളങ്ങളൊന്നും ഇല്ലാതെ സമയം ചിലവഴിക്കുവാനും ആത്മീയതയെ കണ്ടെത്തുവാനും എത്തുന്ന ആളുകള്‍ ഒരുപാടുണ്ട്. ക്ഷേത്രങ്ങളും യോഗാ കേന്ദ്രങ്ങളും ഒക്കെയായി മനസ്സിനെ ശാന്തമാക്കുവാൻ പറ്റിയ ഇത്തരം സ്ഥലങ്ങൾ ഇവരെ കാത്തുകിടക്കുന്നു. എന്നാൽ ക്ഷേത്രങ്ങളും മഠങ്ങളും യോഗാ സെന്ററുകളും ഒക്കെ നല്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും ആശ്രമങ്ങൾ നല്കുകുക. തികച്ചും പുതുമയാർന്ന അന്തരീക്ഷവും മുൻപൊരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത ജീവിത രീതികളും ആളുകളും ദിനകൃത്യങ്ങളും ഒക്കെ പുറത്തുവരുമ്പോൾ ആളുകളെ പുതിയ മനുഷ്യരാക്കി മാറ്റും. ഇന്ത്യയിലെ പ്രസിദ്ധമായ ചില ആശ്രമങ്ങൾ പരിചയപ്പെടാം...

ആർട് ഓഫ് ലിവിങ് ആശ്രമം

ആർട് ഓഫ് ലിവിങ് ആശ്രമം

ലോകത്തിൽ തന്നെ പ്രസിദ്ധമായ ആശ്രമങ്ങളിൽ ഒന്നാണ് ആർട് ഓഫ് ലിവിങ് ആശ്രമം. 1982 ൽ ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച ആർട് ഓഫ് ലിവിങ് എന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ ആശ്രമം. മാനസീക പിരിമുറുക്കങ്ങൾ കുറയ്ക്കുക, സമൂഹത്തിലെ അനാരോഗ്യകരവും അക്രമകരവുമായ പ്രവണതകൾ ഇല്ലാതാത്തുക, പ്രശ്നങ്ങളിൽ നിന്നും ഓടിയൊളിക്കാതെ പരിഹാരം അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ആ ആശ്രമം പ്രശസ്തമായിരിക്കുന്നത്. ബാംഗ്സൂർ ആശ്രമം എന്നാണ് ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ അന്തർദേശീയ ആസ്ഥാനം അറിയപ്പെടുന്നത്.

PC:Socialconnectblr

ഇവിടെ എത്തിയാൽ

ഇവിടെ എത്തിയാൽ

ബെംഗളുരുവിൽ ഉദിപാളയ വില്ലേജിന് സമീപം പാഞ്ചഗിരി കുന്നുകളിലാണ് ബാംഗ്ലൂർ ആശ്രമം സ്ഥിതി ചെയ്യുന്നത്. ആർട് ഓഫ് ലിവിങ് കോഴ്സുകൾ, യോഗ, മെഡിറ്റേഷൻ, വാസ്തു ശാസ്ത്ര, യൂത്ത് ട്രെയിനിങ് കോഴ്സുകള്‍ തുടങ്ങിയവയാണ് ഇവിടെ ലഭിക്കുക.

PC:Sreejithk2000

ഓഷോ ഇന്‌‍റർനാഷണൽ മെഡിറ്റേഷൻ റിസോർട്ട്

ഓഷോ ഇന്‌‍റർനാഷണൽ മെഡിറ്റേഷൻ റിസോർട്ട്

ഇന്ത്യയിലെ വിവാദ നായകരിൽ ഒരാളായാണ് ഓഷോ അറിയപ്പെടുന്നത്. വിവിധ വിഷയങ്ങളിലെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കാരണം വിവാദങ്ങൾ ഇവിടെ സ്ഥിരമായിരുന്നു. ആശ്രമം എന്നതിലുപരിയായി രഒരു റിസോർട്ടിനു സമാനമാണ് ഇവിടം. ലിംഗവ്യത്യാസമില്ലാതെ ആളുകളെ കാണുന്നു എന്നതാണ് ഇതിൻരെ പ്രത്യേകതയായി പറയപ്പെടുന്നത്.
പൂനെയിലാണ് ഇന്ത്യയിലെ പ്രശ്തമായ ഓഷോ ആശ്രമം സ്ഥിതി ചെയ്യുന്നത്.
തന്ത്ര വർക് ഷോപ്പുകൾ, ആക്ടീവ് മെഡിറ്റേഷൻസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ.

PC:133

ഇഷാ ഫൗണ്ടേഷൻ ആശ്രമം

ഇഷാ ഫൗണ്ടേഷൻ ആശ്രമം

1992 ൽ സദ്ഗുരു ജഗ്ഗി വാസുദേവ് സ്ഥാപിച്ച പ്രശസ്തമായ ആശ്രമാണ് ഇഷാ ഫൗണ്ടേഷൻ ആശ്രമം. യോഗ തുടങ്ങിയ കാര്യങ്ങൾ മനുഷ്യ നന്മയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും എങ്ങനെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ലക്ഷ്യം. ലാഭം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായാണ് ഇത് അറിയപ്പെടുന്നത്. ഇഷാ യോഗ എന്നറിയപ്പെടുന്ന പ്രത്യേകതരം യോഗയാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. ആസനങ്ങൾ, പ്രാണായാമം, ക്രിയ, ധ്യാനം ഇവയൊക്കെ ഉൾപ്പെട്ട ഈ ക്ലാസ്സുകൾ 'സഹജസ്ഥിതി യോഗ' എന്നാണ് അറിയപ്പെട്ടിരുന്നത്. മൂന്നു ദിവസം മുതൽ ഏഴു ദിവസം വരെ നീണ്ടു നിൽക്കുന്ന യോഗാ കോഴ്സുകൾ ഇവിടെ നടത്താറുണ്ട്.

PC:Balajijagadesh

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോയമ്പത്തൂരിനടുത്ത് വെള്ളിയാങ്കിരി മലനിരകളുടെ താഴ്വരയിലാണ് ഇഷാ ഫൗണ്ടേഷൻ സ്ഥാപിച്ചിരിക്കുന്നത്. കോയമ്പത്തൂരിൽ നിന്നും 40 കിലോമീറ്റർ അകലെയാണിത്.
ഇന്നർ എൻജിനീയറിങ്, ഹതാ യോഗ, കുട്ടികൾക്കായുള്ള യോഗകൾ, ട്രക്കിങ്ങ്, ധ്യാന പരിപാടികൾ തുടങ്ങിയവയാണ് ഇവിടെ നടക്കുന്നത്

മാതാ അമൃതാനന്ദമയി ആശ്രമം

മാതാ അമൃതാനന്ദമയി ആശ്രമം

എല്ലാവരുടെയും അമ്മ എന്നറിയപ്പെടുന്ന മാതാ അനൃതാനന്ദമയിയുടെ ആശ്രമമാണ് ഇത്. സ്നേഹം കൊണ്ട് വിശ്വാസികളെ കീഴ്പ്പെടുത്തുന്ന ഈ അമ്മയെ തേടി വിദേശികൾ ധാരാളം എത്താറുണ്ട്.
കൊല്ലം ജില്ലയിൽ അമൃതപുരി ആശ്രമത്തിലാണ് അമൃതാനന്ദമയിയെ കാണുവാൻ സാധിക്കുക. ഇന്‍റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്കാണ് ഇവിടുത്തെ പ്രധാന പരിപാടി.

ശ്രീ രമണ മഹർഷി ആശ്രമം

ശ്രീ രമണ മഹർഷി ആശ്രമം

ആരാണ് ഞാൻ എന്ന ചോദ്യത്തിന് ഉത്തരം തേടി നടക്കുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ് തിരുവണ്ണാമലയിലെ ശ്രീ രമണ മഹർഷി ആശ്രമം. ആധുനിക കാലത്തെ മഹർഷിയയാ രമണ മഹർഷിയാണ് ഇതിനു പിന്നിലെ ആൾ. 1886 ൽ 16-ാം വയസ്സിൽ സന്യാസം ആരംഭിച്ച രമണമഹർഷിയുടെ ചിന്തകളും അനുഭവങ്ങളും ഒക്കെ പകർന്നു കൊടുക്കുന്ന ഇടമാണ് ഈ ആശ്രമം. ഇവിടെ എത്തുന്നവർക്ക് സൗജന്യ താമസവും ഭക്ഷണവും ഒക്കെ ലഭ്യമാണ്.
ചെന്നൈയിൽ നിന്നും 200 കിലോമീറ്റർ അകലെ തിരുവണ്ണാമലയിലാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്.

ശ്രീ ഒറബിന്ദോ ആശ്രമം

ശ്രീ ഒറബിന്ദോ ആശ്രമം

1926 ൽ ശ്രീ ഒറബിന്ദോയും അമ്മ എന്നറിയപ്പെടുന്ന ഫ്രഞ്ച് സ്ത്രീയും ചേർന്ന് സ്ഥാപിച്ച ആശ്രമം ലോകമെമ്പാടും അറിപ്പെടുന്ന ആശ്രമങ്ങളിൽ ഒന്നാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ ആളുകൾ എത്താറുണ്ട്. പോണ്ടിച്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആ ആശ്രമം യൂണിവേഴ്സൽ വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെയും സംസ്‌കാരങ്ങളെയും അടുത്തറിയാന്‍ ഇതിലും മികച്ചൊരു സ്ഥലമില്ല.

ചെന്നൈയിൽ നിന്നും 160 കിലോമീറ്റർ അകലെ പോണ്ടിച്ചേരിയിലാണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്.

സാരംഗപാണി ക്ഷേത്രം; ചരിത്രവും പുരാണവും ഒരുപോലെ വാഴുന്നയിടം സാരംഗപാണി ക്ഷേത്രം; ചരിത്രവും പുരാണവും ഒരുപോലെ വാഴുന്നയിടം

ഇതൊക്കെ അറിയാതെ ഒരു ട്രാവൽ ഫോട്ടോഗ്രാഫറാവില്ല!!ഇതൊക്കെ അറിയാതെ ഒരു ട്രാവൽ ഫോട്ടോഗ്രാഫറാവില്ല!!

PC:Indianhilbilly

Read more about: ashram pilgrimage pondicherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X