ഹിന്ദു വിശ്വാസികളെ സംബന്ധിച്ചെടുത്തോളം തീര്‍ഥയാത്രകള്‍ അവരുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. രാമായണവും മഹാഭാരതവും കഥയെഴുതിയ ഇന്ത്യയില്‍ പതിനായിരക്കണക്കിന് ആളുകളാണ് ഇതിനൊക്കെ സാക്ഷികളായ സ്ഥലങ്ങള്‍ തേടി പുണ്യഭൂമികകളിലേക്ക് യാത്ര പോകുന്നത്. പാപങ്ങളില്‍ നിന്നുള്ള മോചനവും മോക്ഷവും സ്വന്തമാക്കാനായി ധാരാളം യാത്രകളുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായ ചില യാത്രകളെപ്പറ്റി അറിയാം.
Cover PC: Unknown
അമര്‍നാഥ് യാത്ര
43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങ്ങാണ് അമര്‍നാഥ് യാത്രയുടെ ആകര്‍ഷണം. സമുദ്രനിരപ്പില്‍ നിന്നും 12,756 അടി ഉയരത്തിലൂടെയുള്ള യാത്ര ഒട്ടും സുഖകരമായിരിക്കില്ല എന്നു മാത്രമല്ല അപകടങ്ങളും കാലാവസ്ഥ വ്യതിയാനവും അപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതുമാണ്.
ഫല്‍ഗാമിലെ ചന്ദന്‍വാരി അല്ലെങ്കില്‍ വന്‍വാന്‍ ബേസ് ക്യാംപില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. ശേഷ്‌നാഗ് ലേക്ക് അല്ലെങ്കില്‍ പഞ്ച്തരണി ക്യാംപുകളിലായിരിക്കും രാത്രികാലങ്ങള്‍ ചിലവഴിക്കുക.
ശ്രാവണി മേളയോടനുബന്ധിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇവിടെ ഏറ്റവും അധികം ഭക്തരെത്തുന്നത്.
പുരി രഥ് യാത്ര
ജഗനാഥ ക്ഷേത്രത്തില്‍ നിന്നും ഗുണ്ഡിച്ച ക്ഷേത്രത്തിലേക്കുള്ള ഈ യാത്രയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ പങ്കെടുക്കാറുണ്ട്.
ജന്‍മാഷ്ടമി നാളില്‍ ശ്രീകൃഷ്ണന്‍ വീട്ടിലേക്ക് വരുന്നു എന്നു വിശ്വസിച്ചാണ് രഥയാത്ര നടത്തുന്നത്.
ചാര്‍ ധാം
പുരിയിലെ ജഗനാഥ ക്ഷേത്രം, ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രം, ബദ്രിനാഥിലെ ബദ്രിനാഥ് ക്ഷേത്രം, രാമേശ്വരം ക്ഷേത്രം എന്നിവയാണ് തീര്‍ഥാടന കേന്ദ്രങ്ങള്‍.
വൈഷ്ണവോ ദേവി യാത്ര
വൈഷ്ണവോ ദേവി ഗുഹയിലേക്കാണ് ഈ തീര്‍ഥയാത്ര നടത്തുന്നത്. ഏകദേശം 13 കിലോമീറ്റര്‍ ട്രക്കിങ്ങ് നടത്തിവേണം ഇവിടെയെത്താന്‍.
വൈഷ്ണവോ ദേവി വിളിച്ചാല്‍ മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ എന്നാണ് വിശ്വാസം. ദേവി തനിക്ക് കാണേണ്ടവരെ വിളിക്കുമെന്നും ആ വിളി കേട്ടാല്‍ മാത്രമേ പോകാന്‍ കഴിയുകയുള്ളൂ എന്നുമാണ്.
കാശി യാത്ര
ഇന്ത്യയിലെ ഏറ്റവും പുരാതനമായ തീര്‍ഥാടന കേന്ദ്രമായ ഇവിടം ധാരാളം ക്ഷേത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
ഗംഗാ നദിയിലെ ആരതിയും പുണ്യപുരാതന ക്ഷേത്രങ്ങളിലെ സന്ദര്‍ശനവുമാണ് കാശി യാത്രയുടെ ആകര്‍ഷണം.
കൈലാസ് മാനസരോവര്‍ യാത്ര
ഹിന്ദു വിശ്വസമനുസരിച്ച് ഏറ്റവും പുണ്യകരമായ സ്ഥലവും യാത്രയും ഇതുതന്നെയാണ്. 18 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
കൈലാസ പ്രദക്ഷിണവും മാനസരോവറിലെ സ്‌നാനവുമാണ് യാത്രയുടെ ആകര്‍ഷണങ്ങള്‍ .
ചോട്ടാ ചാര്‍ ദാം യാത്ര
യമുനോത്രി, ഗംഗോത്രി,കേദര്‍നാഥ്, ബദ്രിനാഥ് എന്നിവയാണ് ചോട്ടാ ചാര്‍ ദാമിലെ തീര്‍ഥാടന കേന്ദ്രങ്ങള്‍. ഉത്തരാഖണ്ഡിലെ ഗര്‍വാള്‍ റീജിയണിലാണ് ഈ നാലു സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്.
പത്തു മുതല്‍ 14 ദിവസം വരെയാണ് നാലു സ്ഥലങ്ങളിലും പോകാനായി വേണ്ടത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമാണ് ചോട്ടാ ചാര്‍ ധാം യാത്രയ്ക്ക് തിരക്കേറുന്നത്.



Click it and Unblock the Notifications











