» »ചരിത്രവും സംസ്‌കാരവും ഒന്നിക്കുന്നിടം

ചരിത്രവും സംസ്‌കാരവും ഒന്നിക്കുന്നിടം

Written By: Elizabath

ഒരു വശത്ത് കാടുകളും മരുവശത്ത് ആര്‍ത്തലയ്ക്കുന്ന തീരവും... കൂട്ടിന് എന്നും സഞ്ചാരികളും. ചരിത്രവും സ്മരണകളും ഉറങ്ങുന്ന പോര്‍ട്ട് ബ്ലെയര്‍ സംസ്‌കാരങ്ങളുടെ ഒരു സംഭമഭൂമിയാണ്. അതിര്‍ത്തികളുടെ വ്യത്യാസമില്ലാതെ ബംഗാളികളും തമിഴരും തെലുങ്കരും നിക്കോബാറീസും ബര്‍മ്മീസുമെല്ലാം ഒരുപോലെ കഴിയുന്ന സ്ഥലം. എന്നാല്‍ ആന്‍ഡമാനിലെത്തുന്ന സഞ്ചാരികള്‍ പലരും പോര്‍ട് ബ്ലെയറിന് വേണ്ടത്ര പ്രാധാന്യം നല്കാറില്ല എന്നതാണ് സത്യം. എന്നാല്‍ സഞ്ചാരികളെ തൃപ്തിപ്പെടുത്താന്‍ വേണ്ടതെല്ലാം ഒരുക്കി കാത്തിരിക്കുന്ന പോര്‍ട് ബ്ലെയറിലെ വിശേഷങ്ങള്‍ അറിയാം...

പേരുവന്ന കഥ

പേരുവന്ന കഥ

ഇന്ത്യയിലെ മറ്റ് സ്ഥലനാമങ്ങളോട് ചേര്‍ന്നു നില്‍ക്കാത്ത പോര്‍ട് ബ്ലെയര്‍ ഇന്നും പലര്‍ക്കും അത്ഭുതമാണ്. എന്നാല്‍ എങ്ങനെയാണ് പോര്‍ട് ബ്ലെയറിന് ഈ പേരു കിട്ടിയത് എന്ന് ആലോചിച്ചിട്ടുണ്ടോ? ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനിയുണ്ടാക്കാനായി ഇവിടെ എത്തിയ ഒരു സൈനികോദ്യോഗസ്ഥനില്‍ നിന്നുമാണ് പോര്‍ട് ബ്ലെയറിന് പേരു ലഭിക്കുന്നത്. ലെഫ്റ്റനന്റ് ആര്‍തിബാള്‍ഡ് ബ്ലെയര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പേരി ലഭിച്ചുവെങ്കിലും ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ഇവിടെ കോളനിയുണ്ടാക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം.

PC:Prateek4

വൈപ്പര്‍ ദ്വീപ്

വൈപ്പര്‍ ദ്വീപ്

ആദ്യകാലങ്ങളില്‍ അതായത്, പോര്ടട് ബ്ലെയര്‍ എന്ന പേരു ലഭിക്കുന്നതിനു മുന്‍പ് ആ സ്ഥലത്തിനെ വൈപ്പര്‍ ദ്വീപ് എന്നായിരുന്നു വിളിച്ചിരുന്നത്. ലെഫ്റ്റനന്റ് ബ്ലെയറിന്റെ കപ്പലായിരുന്ന ദ വൈപ്പറില്‍ നിന്നുമാണ് ഈ പേരു ലഭിച്ചത്.

PC:Sumant jo

 സെല്ലുലാര്‍ ജയില്‍

സെല്ലുലാര്‍ ജയില്‍

കാലാപാനി എന്ന പേരില്‍ നമുക്ക സുപരിചിതമാണ് പോര്‍ട് ബ്ലെയറില്‍ സ്ഥിതി ചെയ്യുന്ന സെല്ലുലാര്‍ ജയില്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ തടവില്‍ പാര്‍പ്പിക്കുക എന്ന ഉദ്ദേശത്തില്‍ പണികഴിപ്പിച്ചതാണ് ഈ ജയില്‍. പത്തു വര്‍ഷമെടുത്ത് നിര്‍മ്മിച്ച ഈ ജയിലിലാണ് സ്വാതന്ത്യത്തിനായി പോരാടിയവര്‍ തടവുശിക്ഷ അനുഭവിച്ചിരുന്നത്.

PC: Hussain nellikkal

ഏകാന്ത തടവറകള്‍

ഏകാന്ത തടവറകള്‍

4.5 മീറ്രര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള ഏകാന്ത തടവറകളാണ് സെല്ലുലാര്‍ ജയിലിന്റെ പ്രത്യേകത. 698 സെല്ലുകളാണ് ഏകാന്ത തടവുകാര്‍ക്കായി ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.
നടുക്കൊരു ഉയര്‍ന്ന ഗോപുരവും അതില്‍ നിന്ന് ഇതളുകള്‍ പോലെ ഏഴു വരിയില്‍ മൂന്നു നിലകളിലായി ജയിലറകള്‍. അതാണ് ഈ ജയിലിന് സെല്ലുലാര്‍ ജയില്‍ എന്നു പേരുവരാന്‍ കാരണം

PC:Biswarup Ganguly

ഇവിടെ തടവനുഭവിച്ച പ്രമുഖര്‍

ഇവിടെ തടവനുഭവിച്ച പ്രമുഖര്‍

വി.ഡി. സാവര്‍ക്കര്‍, ബാരിന്‍ ഘോഷ്, ഹേമചന്ത്ര ദാസ്,മഹാ ബീര്‍സിംഹ്, കമല്‍നാഥ് തിവാരി, ഭുക്തേശ്വര്‍ ദത്ത്, ശിവ് വര്‍മ്മ, ജയ്‌ദേവ് കപൂര്‍, ഗയപ്രസാദ് തുടങ്ങിയ പ്രമുഖ സ്വാതന്ത്ര സമര സേനാനികള്‍ സെല്ലുലാര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്വാതന്ത്രാനന്തരം 1969ല്‍ ഇത് സ്മാരകമാക്കി മാറ്റി. ഇപ്പോള്‍ ആന്‍ഡമാന്‍ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നാണിത്.

PC:Biswarup Ganguly

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

പൊതു അവധി ദിവസങ്ങളും ഞായറാഴ്ചയും ഒഴികെ രാവിലെ ഒന്‍പത് മുതല്‍ 12 വരെയും ഉച്ചയ്ക്ക് ഒരു മണി മുതല്‍ 4.15 വരെയുമാണ് ഇവിടെ പ്രവേശിക്കാന്‍ സാധിക്കുക. പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് 10 രൂപയാണ്. ക്യാമറ പ്രവേശിപ്പിക്കണമെങ്കില്‍ അധികമായി 100 രൂപ നല്കണം.

PC: Ambuj Saxena

സാമുദ്രിക നേവല്‍ മറൈന്‍ മ്യൂസിയം

സാമുദ്രിക നേവല്‍ മറൈന്‍ മ്യൂസിയം

ഇന്ത്യന്‍ നേവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമുദ്രിക നേവല്‍ മറൈന്‍ മ്യൂസിയം പോര്‍ട് ബ്ലെയറിലെത്തുന്ന സഞ്ചാരികളുടെ മറ്റൊരാകര്‍ഷണമാണ്. കടല്‍ ജീവിതങ്ങളെപ്പറ്റിയും അതിജീവനങ്ങളെപ്പറ്റിയും ബോധവത്ക്കരണം നടത്തുക എന്ന ഉദ്ദേശത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Youtube

രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകമായ ജാപ്പനീസ് ബങ്കറുകള്‍

രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മാരകമായ ജാപ്പനീസ് ബങ്കറുകള്‍

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇനിയും മാറ്റിയിട്ടില്ലാത്ത ശേഷിപ്പുകളാണ് ഇവിടെ കാണുന്ന ബങ്കറുകള്‍. റോസ് ഐലന്റിലേക്ക് പോകുന്ന വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC: Wikipedia

ചതം സോമില്‍

ചതം സോമില്‍

1883 ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ചതം സോമില്‍ ഇവിടെ എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ്. നിര്‍മ്മാണാവശ്യങ്ങള്‍ക്കായി മരങ്ങളും തടികളും ഒരുക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി നിര്‍മ്മിച്ചതാണ് ഈ മില്‍. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് നാലു മണിവരെയും ശനിയാഴ്ചകളില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയുമാണ് ഇവിടെ പ്രവേശനമുള്ളത്.

PC: Harvinder Chandigarh

ആന്ത്രപോളജിക്കല്‍ മ്യൂസിയം

ആന്ത്രപോളജിക്കല്‍ മ്യൂസിയം

ഒട്ടേറെ ഗോത്രവിഭാഗങ്ങള്‍ അധിവസിക്കുന്ന ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ജനങ്ങളുടെ പ്രത്യേകതകള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് ഇവിടുത്തെ ആന്ത്രപോളജിക്കല്‍ മ്യൂസിയം. ആന്‍ഡമാന്റെ ചരിത്രവും സംസ്‌കാരവും അറിയണമെന്നുള്ളവര്‍ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിച്ചിരിക്കണം.

PC: Youtube

ഐലന്‍ഡ് ഹോപ്പിങ്

ഐലന്‍ഡ് ഹോപ്പിങ്

ആന്‍ഡമാന്റെ തലസ്ഥാനമായ പോര്‍ട്‌ബ്ലെയറില്‍ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും സര്‍ക്കാരിന്റെ തന്നെ ഫെറികള്‍ ഉപയോഗിച്ച് ഇവിടുത്തെ വിവിധ ദ്വീപുകള്‍ ചുറ്റിക്കാണാം. നെയില്‍ ഐലന്‍ഡ്, ഹാവ്‌ലോക്ക് തുടങ്ങിയവയാണ് ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. ഈ ദ്വീപുകളില്‍ ധാരാളം ജലവിനോദങ്ങള്‍ സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. രാജ്യത്തെ തന്നെ മികച്ച ബീച്ചുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Mvbellad

രാജീവ് ഗാന്ധി വാട്ടര്‍സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

രാജീവ് ഗാന്ധി വാട്ടര്‍സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്

ജലകേളികളില്‍ താല്‍പ്പര്യമുള്ള സാഹസിക പ്രിയര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് രാജീവ് ഗാന്ധി വാട്ടര്‍സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ബനാന റൈഡ്, പാരസെയിലിംഗ്, ജെറ്റ്‌സ്‌കീയിംഗ്, ബോട്ട് യാത്ര തുടങ്ങിയവയൊക്കെയാണ് ഇവിടുത്തെ പ്രധാന ആക്റ്റിവിറ്റികള്‍. 300 രൂപ മുതല്‍ 5000 രൂപ വരെയാണ് ഓരോ ആക്റ്റിവിറ്റികള്‍ക്കും ഇവിടെ ചെലവ് വരുന്നത്.

PC: Candra Aditya Wiguna

ചിഡിയ ടാപ്പു

ചിഡിയ ടാപ്പു

ആന്‍ഡമാനിലെ പക്ഷികളുടെ പറുദീസയാണ് ചിഡിയ ടാപ്പു, വിവിധ തരത്തിലുള്ള തത്തകള്‍, കടല്‍പരുന്തുകള്‍, ഓമന പ്രവുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള പക്ഷികളെ ഇവിടെ കാണാം. പോര്‍ട്ട് ബ്ലയറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

PC: Lip Kee Yap

 റോസ് ഐലന്‍ഡ്

റോസ് ഐലന്‍ഡ്

പോര്‍ട് ബ്ലെയറില്‍ നിന്നും 2 കിലോമീറ്റര്‍ കിഴക്കുമാറിയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. പലയുഗങ്ങളുടെ ശേഷിപ്പുകളാണ് റോസ്സ് ഐലന്‍ഡിലെ പ്രത്യേകത. ചരിത്രാന്വേഷകരായ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണിവിടം. കോളനിവാഴ്ചക്കാലത്തെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തെയും കെട്ടിടങ്ങള്‍ പലതും ഇവിടെ കാണാം. പോര്‍ട് ബ്ലെയറില്‍ നിന്നും ഫെറിയിലാണ് റോസ് ഐലന്‍ഡിലേയ്ക്ക് യാത്രചെയ്യേണ്ടത്.

PC: Kotoviski

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ആന്‍ഡമാനില്‍ കപ്പല്‍ മാര്‍ഗ്ഗമോ വിമാന മാര്‍ഗ്ഗമോ മാത്രമേ എത്തിപ്പെടാനാവൂ. കപ്പലില്‍ വരുന്നവര്‍ക്ക് രണ്ടു സ്ഥലത്തു നിന്നാണ് ഇതിന് സൗകര്യമുണ്ടാവു. ചെന്നൈയില്‍ നിന്നും വിശാഖപട്ടണത്തു നിന്നും മാത്രമേ കപ്പല്‍ സൗകര്യം ലഭ്യമാവുകയുള്ളൂ.

കൊച്ചിയില്‍ നിന്നും പോര്‍ട് ബ്ലെയറിലേക്ക്

കൊച്ചിയില്‍ നിന്നും പോര്‍ട് ബ്ലെയറിലേക്ക്

കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൊച്ചിയില്‍ നിന്നും പോര്‍ടബ്ലെയറിലേക്ക് വിമാനമാര്‍ഗ്ഗം എത്തുന്നചാണ് സമയലാഭം. ഏകദേശം നാലു മണിക്കൂര്‍ സമയമാണ് കൊച്ചിയില്‍ നിന്നും പോര്‍ട് ബ്ലെയറിലേക്ക് വിമാനമാര്‍ഗ്ഗം ഉള്ളത്. കപ്പല്‍ യാത്രയ്ക്കാണ് താല്പര്യമെങ്കില്‍ കൊച്ചിയില്‍ നിന്നും ചെന്നൈ പോയി അവിടുന്ന് കപ്പലില്‍ പോര്‍ട്‌ബ്ലേയറിനു പോകാം.

വിമാനത്തില്‍ വരാന്‍

വിമാനത്തില്‍ വരാന്‍

വിമാനമാര്‍ഗ്ഗം എവിടെ എത്തുക എന്നത് അല്പം ചെലവേറിയതാണ്. പോര്‍ഡ് ബ്ലെയറിലാണ് ആന്‍ഡമാനിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. യാത്രയ്ക്കടുത്ത തിയ്യതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിരക്ക് ഒത്തിരി കൂടുതലായിരിക്കും. അതിനാല്‍ ഏകദേശം 7290 ദിവസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്താല്‍ താരതമ്യേന കുറഞ്ഞ തുകയേ ടിക്കറ്റിന് ചെലവാകൂ.

ഇപ്പോള്‍ സന്ദര്‍ശിക്കാം

ഇപ്പോള്‍ സന്ദര്‍ശിക്കാം

ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയമാണിപ്പോള്‍. നവംബര്‍ അവസാനം മുതല്‍ ഏപ്രില്‍ ആദ്യം വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC:Ggerdel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...