Search
  • Follow NativePlanet
Share
» »കാട്ടുപൂക്കളുടെ നാട്ടിലേക്ക് പൂനെയില്‍ നിന്ന് യാത്ര പോകാം

കാട്ടുപൂക്കളുടെ നാട്ടിലേക്ക് പൂനെയില്‍ നിന്ന് യാത്ര പോകാം

By Maneesh

മഹാരാഷ്ട്രയില്‍ മുംബൈ കഴിഞ്ഞാല്‍ ഏറ്റവും പ്രമുഖമായ നഗരമാണ് പൂനെ. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാണ് പൂനെ. പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ഹില്‍സ്റ്റേഷനുകളിലേക്കും, അമ്പരപ്പിക്കുന്ന കോട്ടകളിലേക്കുമുള്ള പ്രവേശനകവാടമായി നിലകൊള്ളുന്ന നഗരമാണ് പൂനെ. പൂനേയില്‍ നിന്ന് യാത്ര പോകാന്‍ പറ്റുന്ന ഒരു റോഡ് ട്രിപ്പ് നമുക്ക് പരിചയപ്പെടാം.

മഴക്കാലത്തും ശൈത്യകാലത്തും സഞ്ചാരികൾക്ക് ത്രില്ലടിച്ച് യാത്ര ചെയ്യാൻ നിരവധി റോഡുകൾ ഉള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മുംബൈയിൽ നിന്നും പൂനെയിൽ നിന്നും യാത്രതിരിക്കാൻ പറ്റിയ നിരവധി സുന്ദരമായ റോഡുകൾ ഉണ്ട്. അവയിൽ ഒന്നാണ് പൂനെയിൽ നിന്ന് സതാരയിലെ കാസ് പീഠഭൂമിയിലേക്കുള്ള (Kaas Plateau) റോഡ്.

മനംമയ്ക്കുന്ന ഹരിതഭൂമിയിലൂടെ, വിസ്മയകരമായ ചുരങ്ങൾ കയറി ഇറങ്ങിയുള്ള ഈ യാത്ര അവിസ്മരണീയമായ ഒന്നായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ? സുന്ദരമായ ഈ റോഡ് യാത്രയേക്കുറിച്ച് കൂടുതൽ വായിക്കാം.

പൂനെയിൽ നിന്ന് കാസ്‌ പ്ലേറ്റിലേക്ക്

പൂനെയിൽ നിന്ന് കാസ്‌ പ്ലേറ്റിലേക്ക്

നിരവധി ചരിത്ര സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന പൂനെ എന്ന നഗരം തന്നെ സഞ്ചാരികളുടെ പ്രിയഭൂമിയാണ്. നിരവധി റെസ്റ്റോറെന്റുകളും മ്യൂസിയവും സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് നിരവധി സഞ്ചാരികളാണ് എത്തിച്ചേരാറുള്ളത്. പൂനെയിൽ എത്തിപ്പെട്ടാൽ കാസ് പ്ലേറ്റിലേക്കുള്ള യാത്ര ഒരിക്കലും ഒഴിവാക്കരുത്. പൂനെയിൽ നിന്ന് 136 കിലോമീറ്റർ യാത്ര ചെയ്താൽ മതി ഇവിടെ എത്തിച്ചേരാൻ. ഈ സമയ പരിധിക്കുള്ളിൽ തന്നെ നിങ്ങളെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ നിരവധിയുണ്ട്.

Photo Courtesy: Ashok Bagade

യാത്രയുടെ മാപ്പ്

യാത്രയുടെ മാപ്പ്

മഴക്കാലം കഴിഞ്ഞ് വരുന്ന ശൈത്യകാലം മഹാരാഷ്ട്രയിലെ മലമേടുകളിലെ പച്ചപ്പും ഐശ്വര്യവും നിലനിർത്തുന്നതായിരിക്കും. മാത്രമല്ല ഒരു കമ്പിളി പുതപ്പ് പുതയ്ക്കാൻ മാത്രമുള്ള തണുപ്പും ഇവിടയുണ്ടാകും. അതിനാൽ ഡ്രൈവിംഗിനിടെ തണുത്ത് വിറയ്ക്കാതിരിക്കാൻ ചൂടുകുപ്പായം കരുതുന്നത് നല്ലതാണ്. പൂനെയിൽ നിന്ന് യാത്ര ഇങ്ങനെയാണ്. പൂനെ - ഖണ്ഡാല, വായ് - പഞ്ചഗണി - മഹബലേശ്വർ - കാസ്‌പ്ലേറ്റ്. ഇതുവഴി യാത്ര ചെയ്യുമ്പോൾ നിങ്ങൾ 151 കിലോമീറ്റർ യാത്ര ചെയ്യണം. ഏകദേശം മൂന്നര മണിക്കൂർ യാത്രയുണ്ട്. ദേശീയ പാത 4, വായ് - പഞ്ചഗണി റോഡ്, പഞ്ചഗണി മഹബലേശ്വർ റോഡ്, കാസ് - മഹബലേശ്വർ റോഡ് എന്നീ റോഡുകളിലൂടെയാണ് നിങ്ങളുടെ യാത്ര.

പൂനെയിൽ നിന്ന് വായിലേക്ക് (Wai)

പൂനെയിൽ നിന്ന് വായിലേക്ക് (Wai)

ആഴ്ച അവസാനം അതിരാവിലെ പൂനെയിൽ നിന്ന് യാത്ര തിരിക്കുന്നതാണ് നല്ലത്. പൂനെയിൽ നിന്ന് വായിലേക്കാണ് ആദ്യ യാത്ര. വായിൽ എത്തിച്ചേർന്നാൽ നിങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. 88 കിലോമീറ്റർ യാത്ര ചെയ്യണം പൂനെയിൽ നിന്ന് ഇവിടെ എത്തിച്ചേരാൻ ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്യണം. രാവിലെ 6 മണിക്ക് യാത്ര പുറപ്പെട്ടാൽ ഏകദേശം എട്ടുമണിയോടെ പൂനെയിൽ എത്തിച്ചേരാം.

Photo Courtesy: Solarisgirl

പാഞ്ചഗണിയിലേക്ക്

പാഞ്ചഗണിയിലേക്ക്

ഇരട്ട ഹില്‍ സ്റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ പ്രകൃതിഭംഗിയില്‍ ആകൃഷ്ടരായി വര്‍ഷം തോറും എണ്ണമറ്റ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. വായിൽ നിന്ന് പാഞ്ചഗണിയിലേക്കാണ് ആദ്യ യാത്ര. അവിടെ നിന്നാണ് മഹബലേശ്വറിലേക്ക് യാത്ര തിരിക്കുന്നത്. പാഞ്ചഗണിയിലേക്ക് ഏകദേശം 13 കിലോമീറ്റർ ദൂരമുണ്ട്. രാവിലെ 10 മണിക്ക് മുൻപേ ഇവിടെ എത്തിച്ചേരാം. കൂടുതൽ വായിക്കാം

Photo Courtesy: Ashwin John

പാഞ്ചഗണിയിലെ കാഴ്ചകൾ

പാഞ്ചഗണിയിലെ കാഴ്ചകൾ

അസ്തമനത്തിന്റെ മായക്കാഴ്തകളും, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി തന്റെ അതിഥികള്‍ക്കായി ഒരുക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം. 4500 ലധികം അടി ഉയരത്തില്‍, തണുത്ത കാറ്റില്‍ മനംമയക്കുന്ന താഴ്വാരക്കാഴ്ചകളില്‍ നിങ്ങള്‍ സ്വയം മറന്നുപോകുമെന്നുറപ്പാണ്. പാഞ്ചഗണിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം.
Photo Courtesy: Bernard Oh

മഹബലേശ്വറിലേക്ക്

മഹബലേശ്വറിലേക്ക്

പാഞ്ചഗണിയിൽ നിന്ന് മഹബലേശ്വറിലേക്ക് 19 കിലോമീറ്റർ ദൂരമുണ്ട്. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ പ്രശസ്തമായ ഈ വിനോദ സഞ്ചാരകേന്ദ്രത്തേക്കുറിച്ച് കൂടുതൽ വായിക്കാം
Photo Courtesy: Bernard Oh

മഹബലേശ്വറിലെ കാഴ്ചകൾ

മഹബലേശ്വറിലെ കാഴ്ചകൾ

കനത്ത ഫോറസ്റ്റ്, മലനിരകള്‍, നദികള്‍, വിവധതരം സസ്യലതാദികള്‍, എന്നിങ്ങനെ പ്രകൃതി ഒരുക്കിയ മനോഹരമായ കാഴ്ചകളുടെ സങ്കേതമാണ് മഹാബലേശ്വര്‍. വില്‍സണ്‍ പോയന്റ് എന്നറിയപ്പെടുന്ന സണ്‍റൈസ് പോയന്റാണ് ഈ പ്രദേശത്തെ ഏറ്റവം ഉയരം

കൂടിയ സ്ഥലം. മഹബലേശ്വറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

Photo Courtesy: Ms.Mulish

കാസ് പ്ലേറ്റിലേക്ക്

കാസ് പ്ലേറ്റിലേക്ക്

മഹബലേശ്വറിൽ നിന്ന് കാസ് പ്ലേറ്റിലേക്കാണ് അടുത്ത യാത്ര. ഏഴ് മലകളാല്‍ ചുറ്റപ്പെട്ട മഹാരാഷ്ട്രയിലെ സതാരയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാബലേശ്വറിൽ നിന്ന് 36 കിലോമീറ്റർ ഉണ്ട് ഇവിടേയ്ക്ക്. സതാരയെക്കുറിച്ച് വായിക്കാം.

Courtesy: Ankur P

മനോഹാരിത

മനോഹാരിത

കാസ്പ്ലേറ്റിലെ മനോഹരമായ കാഴ്ച

Photo Courtesy: Travelling Slacker

തിരികെ യാത്ര

തിരികെ യാത്ര

കാസ് പ്ലേറ്റിൽ നിന്ന് നേരെ പൂനെയിലേക്കാണ് നമ്മൾ തിരിച്ച് യാത്ര ചെയ്യുന്നത്. കാസ് പ്ലേറ്റിൽ നിന്ന് സതാരയിൽ എത്തി അവിടെ നിന്ന് നേരെ പൂനേയിലേക്കുള്ള യാത്രയ്ക്ക് 136 കിലോമീറ്ററെ ദൂരമുള്ളു. ഏകദേശം 4 മണിക്കൂർ യാത്ര ചെയ്താൽ പൂനെയിൽ എത്തിച്ചേരാം.

Photo Courtesy: B Balaji

Read more about: maharashtra road trips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X