ലോഹങ്ങളെ സ്വർണ്ണമാക്കുവാൻ കഴിയുന്ന രാസാവതിയായി ശിവൻ പ്രത്യക്ഷപ്പെട്ട കഥ കേട്ടിട്ടുണ്ടോ?തന്നില്‍ വിശ്വസിക്കുന്നവര് ഒരിക്കലും കൈവിടാത്ത ശിവന്റെ കഥകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥ പറയുന്ന ക്ഷേത്രമാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പുഷ്പവനേശ്വർ ക്ഷേത്രം. സ്വർണണത്തിൽ ശിവലിംഗം നിർമ്മിച്ച് ഭഗനാവ് സമർപ്പിക്കണമെന്ന ആഗ്രഹുമായി ജീവിച്ച് ഒരു സ്ത്രീയുടെയും അവരെ ശിവൻ സഹായിച്ച കഥയുമാണ് ഈ ക്ഷേത്രത്തിനെ പ്രസിദ്ധമാക്കുന്നത്. മനസ്സറിഞ്ഞു പ്രാർഥിച്ചാൽ കൂടെ വരുന്ന പുഷ്പവനേശ്വരം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം...

പുഷ്പവനേശ്വരർ ക്ഷേത്രം
തമിഴ്നാട്ടിലെ അധികം അറിയപ്പെടാത്ത ക്ഷേത്രങ്ങളിലൊന്നാണ് പുഷ്പവനേശ്വരർ ക്ഷേത്രം. പൂവനനന്തർ ക്ഷേത്രം അഥവാ തിരുപ്പൂവനം ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം ഏഴാം നൂറ്റാണ്ടില്‍ നിർമ്മിക്കപ്പെട്ടതാണെന്നാണ് വിശ്വാസം.
PC:Ssriram mt

എവിടെയാണിത്
തമിഴ്നാട്ടിൽ ശിവഗംഗെ ജില്ലയിൽ തിരുപ്പൂവനം എന്ന ഗ്രാമത്തിലാണ് പുഷ്പവനേശ്വരർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏഴാം നൂറ്റാണ്ടിൽ ദ്രാവിഡ വാസ്തുവിദ്യയിൽ ചോള ഭരണാധികാരികൾ നിർമ്മിച്ചതാണെന്നാണ് വിശ്വാസം. ശിവനെ പുഷ്പവനേശ്വരർ ആയും പാർവ്വതീദേവിയെ സൗന്ദര്യനായകി എന്ന പേരിലുമാണ് ഇവിടെ ആരാധിക്കുന്നത്. ശിവനുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകളും വിശ്വാസങ്ങളും ഈ ക്ഷേത്രത്തെചുറ്റിയുണ്ട്.

ശിവൻ നാടകമവതരിപ്പിച്ച സ്ഥലം
ക്ഷേത്രത്തെപ്പറ്റിയുള്ള വിശ്വാസങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ശിവൻ നാടകം അവതരിപ്പിച്ച കഥ. ശിവൻറെ തിരുവിളയാടൽ ദൈവിക നാടകങ്ങൾ അവതരിപ്പിച്ച 64 സ്ഥലങ്ങളിൽ ഒന്നാണത്രെ ഇവിടം.

രാസാവതിയായെത്തിയ ശിവൻ
ഈ ക്ഷേത്രത്തെ വിശ്വാസികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ഇവിടെ പൊന്നാനിയൽ എന്നു പേരായ ഒരു നർത്തകി ജീവിച്ചിരുന്നിരുന്നുവത്രെ. ശിവ്ന സ്വർണ്ണത്തിൽ തീർത്ത ഒരു വിഗ്രഹം നിർമ്മിച്ച് ശിവന് സമർപ്പിക്കുക എന്നതായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസനധികളിലൂടെ കടന്ന് പോയിരുന്ന അവർക്ക് അത് നിറവേറ്റാൻ സാധിച്ചിരുന്നില്ല. തന്റെ ഭക്തയുടെ തീവ്രമായ ആഗ്രഹവും ഭക്തിയും കണ്ട ശിവൻ ഒരു രാസാവതി ആയി അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഇരുമ്പ്, വെങ്കലം, അലുമിനിയം തുടങ്ങിയവയെ സ്വർണ്ണമാക്കി മാറ്റുന്ന വിദ്യ അറിയുന്ന ആളാണത്ര രാസാവതി. അങ്ങനെ അയാളുടെ വാക്ക് വിശ്വസിച്ച് പൊന്നാനിയൽ തന്റെ വീട്ടിലെ ഇരുമ്പും അലുമിനിയവും ചെമ്പും ഒക്കെ അയാളെ ഏൽപ്പിക്കുകയും തന്റെ വിദ്യ കൊണ്ട് രാസാവതി അതിനെ പൊന്നാക്കി മാറ്റുകയും ചെയ്തു. അയാളുടെ സഹായത്താൽ പൊന്നാനിയൽ ഒരു സ്വർണ്ണ വിഗ്രഹം നിർമ്മിച്ച് സമർപ്പിച്ചു എന്നാണ് വിശ്വാസം.
PC:Ssriram mt

കവിളിൽ പാടുള്ള രൂപം
സ്വർണ്ണത്തിലുള്ള വിഗ്രഹം രൂപപ്പെടുന്നത് കണ്ട പൊന്നാനിയൽ ആകാംക്ഷ സഹിക്കുവാനാവാതെ വിഗ്രഹത്തിന്റെ കവിളിൽ നുള്ളിയത്രെ. ഇതിന്റെ പാട് ഇന്നും ഇവിടുത്തെ വിഗ്രഹത്തിൽ കാണാം. ഇത് കൂടാതെ ഇവിടുത്തെ ശിവന്‍സ്വയംഭൂവാണെന്നും ഒരു വിശ്വാസമുണ്ട്. ശിവനെ കൂടാതെ സൂര്യ, ധർമ്മരാജൻ, നള, ചന്ദ്ര, തിരാസനൻ, ബ്രഹ്മ, വിഷ്ണു എന്നിവരെയും ഇവിടെ ആരാധിക്കുന്നു.
വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!

പേരുവന്ന വഴി
പുഷ്പവന ക്ഷേത്രം എന്നു ഇവിടം അറിയപ്പെടുന്നതിനു പിന്നിലെ കാര്യം രസകരമാണ്. ഒരു പാരിജാത വൃക്ഷത്തിനു ചുവട്ടിലാണത്രെ ശിവൻ ആദ്യമായി ഇവിടെ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടാണ് പുഷ്പവനേശ്വരർ ക്ഷേത്രം എന്ന് ഇവിടം അറിയപ്പെടുന്നത്. പിതൃമോക്ഷപുരം, പുഷ്പനവകാശി, ഭാസ്കരപുരം, ലക്ഷ്മിപുരം, ബ്രഹ്മാപുരം എന്നിങ്ങനെയും ഈ ക്ഷേത്രത്തിന് പേരുകളുണ്ട്.
PC:Ssriram mt

ക്ഷേത്രസമയം
രാവിലെ 6.00 മുതൽ 11.00 വരെയും പിന്നീട് വൈകിട്ട് 4.00 മണി മുതൽ 8.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുക.
PC:அரிஅரவேலன்

ആഘോഷങ്ങൾ
ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട മിക്ക ഉത്സവങ്ങളും ഇവിടെ ആഘോഷിക്കുവാറുണ്ട്. മേയ്-ജൂൺ മാസങ്ങളിൽ വരുന്ന വൈകാശി വിശാഖം, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ നവരാത്രി,ഡിസംബര്‍-ജനുവരി മാസത്തിലെ മാര്‍ഗഴി ആരുഡ ദർശൻ, മാർച്ച്-ഏപ്രിൽ മാസങ്ങളിലെ 10 ദിവസം നടക്കുന്ന പാൻഗുനി ഉത്സവം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ഇതിൽ പങ്കെടക്കുവാനായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നു.
7000 വര്‍ഷത്തെ നിഗൂഢതകൾ മാത്രം സമ്മാനിക്കുന്ന മണ്ണിനടിയിലെ ക്ഷേത്രം!!
ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!
PC:Ssriram mt