Search
  • Follow NativePlanet
Share
» »ഇരുമുടിക്കെട്ടും പതിനെട്ടാം പടിയും വേണ്ട..യുവതികള്‍ക്കും കയറാം ശബരിമലയിൽ

ഇരുമുടിക്കെട്ടും പതിനെട്ടാം പടിയും വേണ്ട..യുവതികള്‍ക്കും കയറാം ശബരിമലയിൽ

ശബരിമല ക്ഷേത്രത്തിനു സമാനമായ മറ്റൊരു ക്ഷേത്രമാണ് പത്തനംതിട്ട തടിയൂരിലെ പുത്തൻശബരിമല

ശബരിമലയിൽ സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചതിന്‌‍റെ കോലാഹലങ്ങൾ ഇതുവരെയും അടങ്ങിയിട്ടില്ല. ശബരിമലയിലെ അയ്യപ്പന്റെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയുടേതാണന്നും അതിനാൽ പത്തിനും അൻപതിനും മധ്യേ പ്രായമുള്ളവർ പ്രവേശിക്കാൻ പാടില്ല എന്നുമാണ് വിധിയെ എതിർക്കുന്നവരുടെ പ്രധാന വാദം.ഈ സാഹചര്യത്തിൽ ശബരിമല കൂടാതെ പ്രശസ്തിയിലേക്കുയരുന്ന മറ്റൊരു ക്ഷേത്രമുണ്ട്. ശബരിമല ക്ഷേത്രത്തിന്റെ രൂപത്തിലും മാതൃകയിലും തന്നെ നിർമ്മിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രം. പത്തനംതിട്ട തടിയൂരിലെ പുത്തൻശബരിമല ക്ഷേത്രമാണ് യഥാർഥ ശബരിമല ക്ഷേത്രവുമായുള്ള സാമ്യം കൊണ്ട് പ്രസിദ്ധമായിരിക്കുന്നത്. പുത്തൻശബരിമല ക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം....

എവിടെയാണിത്

എവിടെയാണിത്

പത്തനംതിട്ട ജില്ലയിലെ അരിയൂർ പ‍ഞ്ചായത്തിൽ തടിയൂർ എന്ന ഗ്രാമത്തിലാണ്
പുത്തൻ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവല്ലയിൽ നിന്നും 21 കിലോമീറ്ററും റാന്നിയിൽ നിന്നും 10 കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പതിനെട്ട് പടികൾക്കു മേലേ

പതിനെട്ട് പടികൾക്കു മേലേ

യഥാർഥ ശബരിമല ക്ഷേത്രത്തിനു സമാനമായ പല കാര്യങ്ങളും തടിയൂരിലെ ക്ഷേത്രത്തിലും കാണാം. അതുകൊണ്ടുതന്നെ പുത്തൻശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. 18 പടികളും മാളികപ്പുറത്തമ്മയും ഒക്കെ ഇവിടെയുമുണ്ട്.
ശബരിമലയിൽ എങ്ങനെയാമോ 18 പടി നിർമ്മിച്ചിരിക്കുന്നത് അതേ അളവിലും രൂപത്തിലും തന്നെയാണ് ഇവിടെയും 18പടികളും നിർമ്മിച്ചിരിക്കുന്നത്.

 യുവതികൾക്കും പ്രവേശിക്കാം

യുവതികൾക്കും പ്രവേശിക്കാം

യഥാർഥ ശബരിമലയിൽ നിന്നും പുത്തൻശബരിമല ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടെ യുവതികൾക്കു പ്രവേശിക്കാം എന്നതാണ്. അതായത് ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും ഇവിടെ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്യാം...

പതിനെട്ടാം പടി ചവിട്ടണമെങ്കിൽ

പതിനെട്ടാം പടി ചവിട്ടണമെങ്കിൽ

സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശിച്ച് ദർശനം നടത്താമെങ്കിലും ഒരു കാര്യത്തിൽ മാത്രം നിബന്ധനയുണ്ട്. പതിനെട്ടാംപടി ചവിട്ടിയാണ് ക്ഷേത്ര ദർശനം നടത്തേണ്ടതെങ്കിൽ യഥാർഥ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ ഇവിടെയും പാലിക്കേണ്ടി വരും. അതായത് പടികൾ ചവിട്ടികയറണെങ്കിൽ ശബരിമലയിലേതുപോലെ തന്നെ 41 ദിവസത്തെ വ്രതവും ഇരുമുടിക്കെട്ടും നിർബന്ധം തന്നെയാണ്.

18 പടി കയറാതെയും

18 പടി കയറാതെയും

എന്നാൽ പത്തിനും 50നും ഇടയിൽ പ്രായമുള്ളവർക്കും ഇവിടെ ദർശനം നടത്തുവാൻ സാധിക്കും എന്നതാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നതും വിശ്വാസികൾക്കിടയിൽ പ്രശസ്തമാക്കുന്നതും. പതിനെട്ടാം പടി ചവിട്ടാതെ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ കൂടിയാണ് ക്ഷേത്രത്തിൽ പ്രവേശിക്കേണ്ടത്.

 മുകളിലെത്തിയാൽ

മുകളിലെത്തിയാൽ

പടി കയറിയോ വടക്കേ നടയിൽ കൂടി കയറിയോ മുകളിലെത്തിയാൽ വിശ്വസികളെ കാത്തിരിക്കുന്നത് യഥാർഥ ശബരിമല ക്ഷേത്രത്തിനു തുല്യമായ കാഴ്ചകളാണ്. മാളികപ്പുറത്തമ്മ, വാവരുസ്വാമി, കറുപ്പായി അമ്മ, വലിയ കടുത്ത സ്വാമി, യക്ഷി, സർപ്പം, ഗണപതി എന്നീ പ്രതിഷ്ടകൾ ഇവിടെ കാണാം

എല്ലാം ശബരിമലയിലേ പോലെ

എല്ലാം ശബരിമലയിലേ പോലെ

ശബരിമല ക്ഷേത്രത്തിൽ എങ്ങനെയാണോ പ്രതിഷ്ഠകൾ നടത്തിയിരിക്കുന്നത് അതുപോലെ തന്നെയാണ് തടിയൂർ ക്ഷേത്രത്തിലും പ്രതിഷ്ഠകളുള്ളത്. കന്നി രാശിയിൽ ഗണപതി പ്രതിഷ്ഠ, കുംഭരാശിയിൽ മാളികപ്പുറത്തമ്മ, മാനം രാശിയിൽ വാവരുസ്വാമി, എല്ലാം അതേപടി തന്നെയാണ് ഇവിടെയുമുള്ളത്.

കല്ലിൽ കൊത്തിയ രൂപങ്ങൾ

കല്ലിൽ കൊത്തിയ രൂപങ്ങൾ

ലോകത്ത് മറ്റൊരിടത്തും നിർമ്മിച്ചിട്ടില്ലാത്ത വിധത്തിൽ കൃഷ്ണ ശില കൊണ്ടാണ് ഇവിടുത്ത 18 പടികളും നിർമ്മിച്ചിരിക്കുന്നത്. പതിനെട്ടാം പടിക്കു മുകളിൽ വീതിയേറിയ കൽത്തളമാണ് ആദ്യം കാണുക, തെങ്കാശിയിൽ നിന്നും പ്രത്യേകമായി വരുത്തിയ കരിങ്കല്ലുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടിയുടെ ഏറ്റവും താഴെ കാണാം.

മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തിയ ഇടം

മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തിയ ഇടം

ക്ഷേത്രത്തിൻറെ ചരിത്രം പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠസ്വാമിയിലാണ് ചെന്നു നില്‍ക്കുന്നത്. പുലിപ്പാൽ തേടി രണ്ടു പേരൊടൊപ്പമിറങ്ങി മണികണ്ഠസ്വാമി പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും തടിയൂരിലെത്തുകയുണ്ടായി. അക്കാലത്ത് വനപ്രദേശമായിരുന്ന ഇവിടെ ഇവിടം ഋഷിമാർ കുടിൽകെട്ടി താമസിച്ചിരുന്ന പ്രദേശം കൂടിയായിരുന്നു, ഋഷിമാരുടെ അതിഥിയായി ഇവിടെ താമസിച്ച മണിക‍ണ്ഠന് മുന്നിൽ അദ്ദേഹത്തിന്റെ പിതാവായ പരമശിവന്‍ പ്രത്യക്ഷപ്പെടുവകയും പുലിപ്പാൽ ലഭിക്കുന്നതിനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും ഋഷീശ്വരൻമാർക്ക് ജ്ഞാനോപദേശം നല്കുകയും ചെയ്തു. പിതാവ് പറഞ്ഞതനുസരിച്ച് മണികണ്ഠൻ ഇവിടെ നിന്നും മടങ്ങി. അതിനു മുൻപായി ഈ പ്രദേശത്തിനു അദ്ദേഹം പുത്തൻശബരിമല എന്നു പേരുനല്കുകയും ചെയ്തു. സ്വാമിയുടെ മഹത്വം മനസ്സിലാക്കിയ മഹർഷിമാർ അദ്ദേഹത്തിന്റെ പാദുകൾ പ്രതിഷ്ഠിച്ച് ആരാധനയ്ക്ക് തുടക്കമിടുകയും ചെയ്തു. പിന്നീട് ഇടപ്പള്ളി സ്വരൂപക്കാരിലൂടെയും ചെങ്ങന്നൂർ മൂത്തേർമഠം തിരുമേനിമാരിലൂടെയും കൈമാറി വന്ന ക്ഷേത്രം ഒരിക്കൽ അഗ്നിക്കിരയായി. പിന്നീട് പുതുക്കിപ്പണിത് അയ്യപ്പന്റെ പ്രതിഷ്ഠ നടത്തുകയും ചെയ്തു. കാലക്രമേണ ക്ഷേത്രം ആളുകൾ ഉപേക്ഷിക്കുകയും ഇവിടം കാടുപിടിച്ചു കിടക്കുകയും ചെയ്തു.
പിന്നീട് 1940 കളിലാണ് ക്ഷേത്രം പുനരുദ്ധരിക്കുന്നത്. കാടുകൾ മാറ്റി മണ്ണിനടിയിൽ നിന്നും അന്നത്തെ ക്ഷേത്രം വീണ്ടെടുക്കുകയായിരുന്നു.പിന്നീട് ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുകയും ചെയ്തു. പിന്നീട് 1999ൽ പുനപ്രതിഷ്ഠ നടത്തി.

ജനുവരി 4 മുതൽ 14 വരെ

ജനുവരി 4 മുതൽ 14 വരെ

ജനുവരി നാലു മുതൽ 14 വരെ നീണ്ടു നിൽക്കുന്ന മകരവിളക്ക് മഹോത്സവമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ടത്. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഈ ആഗോഷകാലത്ത് പത്തനംതിട്ട ജില്ലയിൽ നിന്നു മാത്രമല്ല, പുറമേ നിന്നുപോലും നൂറുകണക്കിന് വിശ്വാസികൾ ഇവിടെ എത്താറുണ്ട്. യഥാർഥ ശബരിമലയിലേതു പോലെ തന്നെ 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന വിശ്വാസികൾ ഇരുമുടിക്കെട്ടുമായി വന്ന് നാള്കേരമുടച്ച് പതിനെട്ടാംപടി ചവിട്ടിയാണ് അയ്യനെ കാണാനെത്തുന്നത്. പഞ്ചലോഹത്തിലാണ് ഇവിടെ അയ്യപ്പന്‍റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ.

നെയ്യഭിഷേകം സ്വാമിക്ക്

നെയ്യഭിഷേകം സ്വാമിക്ക്

ശബരിമലയിലേതു പോലെ തന്നെ ഇവിടെ നെയ്യഭിഷേകവും പ്രധാന വഴിപാടാണ്. പേട്ടകെട്ടും ഉണ്ട്. മാത്രമല്ല, ശനിയുടെ അപഹാരം പരിഹരിക്കാനായി എല്ലാ ശനിയാഴ്ചയും നീരാഞ്ജനവും ഇവിടുത്തെ വഴിപാടുകളിൽ പെടുന്നു.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പത്തനംതിട്ട ജില്ലയിലെ അരിയൂർ പ‍ഞ്ചായത്തിൽ തടിയൂർ എന്ന ഗ്രാമത്തിലാണ്
പുത്തൻ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവല്ല-റാന്നി റൂട്ടിൽ സഞ്ചരിക്കുമ്പോൾ തിരുവല്ലയിൽ നിന്നും 20 കിലോമീറ്റർ അകലെ കടയാർ ജംങ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. റാന്നിയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. കോഴഞ്ചേരിയിൽ നിന്നും ചെറികോൽപ്പുഴ ഹിന്ദുമത കണ്ഡവെൻഷൻ നഗറിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം.

ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും

പ്രളയത്തിനു ശേഷമുള്ള ശബരിമല..യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം!പ്രളയത്തിനു ശേഷമുള്ള ശബരിമല..യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം!

അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ? അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X