Search
  • Follow NativePlanet
Share
» »ഇന്ത്യയുടെ ബിഗ് ബെന്‍ അഥവാ രാജാഭായ് ക്ലോക്ക് ടവര്‍

ഇന്ത്യയുടെ ബിഗ് ബെന്‍ അഥവാ രാജാഭായ് ക്ലോക്ക് ടവര്‍

രാജാഭായ് ക്ലോക്ക് ടവര്‍ ഇന്ത്യയുടെ ബിഗ് ബെന്‍ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.

By Elizabath

വിനോദസഞ്ചാരത്തിന്റെ കാര്യത്തില്‍ പകരം വയ്ക്കാനില്ലാത്ത രാജ്യമാണ് നമ്മുടേത്. വിദേശരാജ്യങ്ങളിലെ പല മികച്ച നിര്‍മ്മിതകള്‍ക്കും ബദലെന്നപോലെ മറ്റൊരു സൃഷ്ടി ഇവിടെ കാണാനാവും. അതുപോലെയുള്ള ഒന്നാണ് മുംബൈയിലെ രാജാഭായ് ക്ലോക്ക് ടവര്‍.
ഇംഗ്ലണ്ടിലെ തേംസ് നദീതീരത്തുള്ള പാര്‍ലമെന്റ് വളപ്പില്‍ സ്ഥിതി ചെയ്യുന്ന ബിഗ് ബെന്‍ എന്ന ക്ലോക്ക് ടവര്‍ ലോകപ്രശസ്തമാണ്. 158 വര്‍ഷം പ്രായമുള്ള ഈ ഘടികാര മന്ദിരത്തോട് സാദ്യശ്യം തോന്നുന്ന രാജാഭായ് ക്ലോക്ക് ടവര്‍ ഇന്ത്യയുടെ ബിഗ് ബെന്‍ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്.

ഇന്ത്യയുടെ ബിഗ്‌ബൈന്‍

ഇന്ത്യയുടെ ബിഗ്‌ബൈന്‍

1878 ല്‍ നിര്‍മ്മിച്ച രാജാഭായ് ക്ലോക്ക് ടവര്‍ ഇന്ത്യയുടെ ബിഗ്‌ബൈന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ജോര്‍ജ് ഗില്‍ബൈര്‍ട്ട് സ്‌കോട്ട് എന്ന ഇംഗ്ലീഷ് ആര്‍ക്കിടെക്ട് നിര്‍മ്മിച്ച ഈ മന്ദിരം ഇംഗ്ലണ്ടിലെ ബിഗ് ബെന്‍ ടവറിന്റെ മാതൃകയിലാണ് പണിതിരിക്കുന്നത്.

PC:Ronakshah1990

85 മീറ്റര്‍ ഉയരം

85 മീറ്റര്‍ ഉയരം

മുംബൈ സര്‍വ്വകലാശാലയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഈ ടവറിന് 85 മീറ്റര്‍ ഉയരമാണുള്ളത്. 25 നിലകളിലായി 280 അടിയാണ് ഇതിനുള്ളത്.

PC:Sivahari

അമ്മയ്ക്ക് മകന്‍ നല്കിയ ഉപഹാരം

അമ്മയ്ക്ക് മകന്‍ നല്കിയ ഉപഹാരം

രാജാഭായ് ക്ലോക്ക് ടവറിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അമ്മയോട് മകനുള്ള സ്‌നേഹത്തിന്റെ കഥ അറിയാന്‍ സാധിക്കും. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന്റെ സ്ഥാപകനായിരുന്ന പ്രേംചന്ദ് റോയ്ചന്ദ് എന്ന വ്യക്തിയാണ് ടവറിന്റെ നിര്‍മ്മാണത്തിനാവശ്യമായ തുകയുടെ ഒരു പങ്ക് നല്കിയത്. പണം നല്കുമ്പോള്‍ അദ്ദേഹം ഒരു വ്യവസ്ഥ മാത്രമേ മുന്നോട്ടുവെച്ചൊള്ളൂ. ടവറിന് തന്റെ അമ്മയായ രാജാഭായിയുെട പേരിടണമെന്ന്.
പ്രേം ചന്ദിന്റെ അമ്മയായ രാജാഭായാ അന്ധയായിരുന്നു. കടുത്ത ജൈമനത വിശ്വാസിയായ അവര്‍ സന്ധ്യയാകുന്നതിനു മുന്‍പ് അത്താഴം കഴിക്കുന്നയാളായിരുന്നു. ടവറില്‍ നിന്നുള്ള വൈകുന്നേരത്തെ ബെല്ല് കേള്‍ക്കുമ്പോള്‍ ആരുടെയും സഹായമില്ലാതെ സമയം അറിയാന്‍ അവരെ സഹായിച്ചിരുന്നു.

PC:Marathipremi101

ഗോഥിക്-വെനീഷ്യന്‍ ശൈലികള്‍

ഗോഥിക്-വെനീഷ്യന്‍ ശൈലികള്‍

ഗോഥിക് ശൈലിയോട് വെനീഷ്യന്‍ ശൈലികള്‍ യോജിപ്പിച്ച രീതിയിലാണ് ടവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശികമായി മാത്രം ലഭ്യമായ കുര്‍ള സ്റ്റോണുപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

PC:Vaikoovery

 സന്ദര്‍ശകര്‍ക്ക് വിലക്ക്

സന്ദര്‍ശകര്‍ക്ക് വിലക്ക്

കാര്യം ഇന്ത്യയുടെ ബിഗ് ബെന്‍ എന്നാണ് പേരെങ്കിലും ഇവിടെ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ആത്മഹത്യ ചെയ്യാനായി ടവറിന്റെ മുകളില്‍ കയറുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതിനെത്തുടര്‍ന്നാണ് ഇവിടെ സന്ദര്‍ശകരെ വിലക്കിയിരിക്കുന്നത്.

PC: Youtube

 നഗരത്തിന്റെ തലയെടുപ്പ്

നഗരത്തിന്റെ തലയെടുപ്പ്

മുംബൈ നഗരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ മന്ദിരമാണ് നഗരത്തിലെ ഏറ്റവും ഉയരം കൂടിയ നിര്‍മ്മിതിയും.

PC: Rakesh
Read more about: mumbai yathra travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X