» »രാമക്കൽമേട് എന്ന സുന്ദരഭൂമി

രാമക്കൽമേട് എന്ന സുന്ദരഭൂമി

Written By:

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽ‌മേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം.

ചരിത്ര പ്രധാന്യമുള്ള ഈ മലനിരയിലേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്.
രാമക്കൽ‌മേടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്നാണ് വിശ്വാസം. 'രാമന്‍ കാല്‍ വെച്ച ഇടം' എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭിച്ചത്.

തമിഴ്നാട് കാണാം

തമിഴ്നാട് കാണാം

ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തിയിൽ ആണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഈ മലയിൽ കയറി നിന്നാൽ തമിഴ്നാട്ടിലെ സമതലപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കാം. വിമാനത്തിലെ വിൻഡോയിലൂടേ ഭൂമിയിലെ കാഴ്ചകൾ കാണുന്ന അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാൽ നിങ്ങൾക്ക് ഉണ്ടാവുക.

ചിത്രത്തിന് കടപ്പാട് : Balachand

പാറക്കൂട്ടങ്ങൾ

പാറക്കൂട്ടങ്ങൾ

മലമുകളിലെ പാറക്കൂട്ടങ്ങൾ സാഹസികരായ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്. പാറക്കൂട്ടങ്ങളുടെ സൗന്ദര്യം കാണുന്നതി‌ൽ ഉപരി പാറക്കെട്ടുകളിൽ വലിഞ്ഞ് കയറി ആവേശംകൊള്ളാൻ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളിൽ പലരും. എപ്പോഴും വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതയ്ക്ക് കൂടുതൽ ആവേശം പകരം.


ചിത്രത്തിന് കടപ്പാട് : Rojypala

കാറ്റാടികൾ

കാറ്റാടികൾ

രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ‌ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്.

ചിത്രത്തിന് കടപ്പാട് : Edukeralam, Navaneeth Krishnan S

സൗകര്യങ്ങൾ കുറവാണ്

സൗകര്യങ്ങൾ കുറവാണ്

നിരവധി വിനോദസഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ടെങ്കിലും, ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ രാമക്കൽമേട് വികസിച്ചിട്ടില്ല. കുന്നുകയറി എത്തുമ്പോൾ ഒന്ന് രണ്ട് ചായപീടികകളോക്കെ കണ്ടേക്കാം എന്നതിലുപരി ഭക്ഷണം കിട്ടാനുള്ള സ്ഥലം പോലുമില്ല.

ചിത്രത്തിന് കടപ്പാട് :Rojypala

സൂക്ഷിക്കുക, അപകടം

സൂക്ഷിക്കുക, അപകടം

ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഈ സ്ഥലം അതിനാൽ നിരവധിപ്പേരാണ് രാമക്കൽമേട്ടിലേക്ക് കയറുന്നത്. എന്നാൽ മഴക്കാലത്ത് വഴുതൽ ഉണ്ടാകും എന്നതിനാൽ പാറകളിൽ കയറുന്നത് ഒഴിവാക്കുക. മാത്രമല്ല അതിസാഹസികരാകാൻ ശ്രമിച്ച് അപകടങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ചിത്രത്തിന് കടപ്പാട് : Sibyperiyar

കുറവനും കുറത്തിയും

കുറവനും കുറത്തിയും

വ്യൂപോയിന്റ് മലയ്ക്ക് അടുത്തായുള്ള മറ്റൊരു മലയിൽ കുറവന്റേയും കുറത്തിയുടേയും ശിൽപങ്ങൾ കാണാം. ഇടുക്കിഡമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളാണ് ഇത്.

ചിത്രത്തിന് കടപ്പാട് : Balachand

പോകാൻ റെഡിയാകാം

പോകാൻ റെഡിയാകാം

മൂന്നാറിലോ തേക്കടിയിലോ സന്ദർശിക്കമ്പോൾ രാമക്കൽമേടും സന്ദർശിക്കാൻ മറക്കേണ്ട. മൂന്നാറിൽ നിന്ന് എഴുപതും തേക്കടിയിൽ നിന്ന് 43 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ഇടുക്കിയിലെ പ്രധാനനഗരമായ കട്ടപ്പനയിൽ നിന്ന് 20 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ചിത്രത്തിന് കടപ്പാട് : Edukeralam, Navaneeth Krishnan S

Please Wait while comments are loading...