» »നാടോടിക്കഥകളിലെ റാണിഖേദ്

നാടോടിക്കഥകളിലെ റാണിഖേദ്

Written By:

ദേവഭൂമിയായ ഉത്തരഖണ്ഡിലെ അതിമനോഹരമായ മലയോരപ്രദേശം ആണ്‌ റാണിഖേത്‌. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത്‌ മൈതാനങ്ങളുടെ രാജ്ഞി എന്നാണ്‌ പൊതുവെ അറിയപ്പെടുന്നത്‌. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള റാണിഖേത്‌ പ്രകൃതി സൗന്ദര്യത്താലും അനുഗ്രഹീതമായ സ്ഥലമാണ്‌.

കുമയോണിലെ രാജ്‌ഞിയായ പദ്‌മിനി ഒരിക്കല്‍ റാണിഖേത്‌ സന്ദര്‍ശിക്കുകയും ആ പ്രദേശത്തിന്റെ മനോഹരാതിയില്‍ ആകൃഷ്‌ടയാവുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ അവരുടെ ഭര്‍ത്താവായ സുഖര്‍ദേവ്‌ രാജാവ്‌ അവിടെ ഒരു കൊട്ടാരം നിര്‍മ്മിക്കുകയും റാണിഖേത്‌ എന്ന്‌ പേര്‌ നല്‍കുകയും ചെയ്‌തു എന്നാണ്‌ നാടോടികഥകളില്‍ റാണിഖേതിനെ കുറിച്ച്‌ പറയുന്ന കഥ.

01. കൊട്ടാരം കാണാനില്ല

01. കൊട്ടാരം കാണാനില്ല

സുഖര്‍ദേവ്‌ രാജാവ്‌ നിർമ്മിച്ചു എന്ന് പറയുന്ന കൊട്ടാരവുമായി ബന്ധപ്പെടുന്ന ചരിത്രപരമായ തെളിവുകള്‍ ഒന്നും തന്നെ നിലവില്‍ അവശേഷിക്കുന്നില്ല എങ്കിലും റാണിഖേതില്‍ ഈ കഥയിപ്പോഴും പറയപ്പെട്ടു കൊണ്ടിരിക്കുന്നു.
Photo Courtesy: Pjoshi260

02. ബ്രിട്ടീ‌ഷുകാരുടെ സുഖവാസ കേന്ദ്രം

02. ബ്രിട്ടീ‌ഷുകാരുടെ സുഖവാസ കേന്ദ്രം

1869 ല്‍ ബ്രിട്ടീഷുകര്‍ ഈ സ്ഥലം വീണ്ടും കണ്ടെത്തിയതായും അവരുടെ വേനല്‍ക്കാല വസതിയായി റാണിഖേതിനെ മാറ്റുകയാണുണ്ടായതെന്നും പറയപ്പെടുന്നുണ്ട്‌. ഇതിന്‌ പുറമെ ബ്രിട്ടീഷ്‌ കുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനം ഇവിടേയ്‌ക്ക്‌ മാറ്റുകയും ചെയ്‌തു.
Photo Courtesy: Pjoshi260

03. ഇന്ത്യൻ ആർമി

03. ഇന്ത്യൻ ആർമി

കൊളോണിയല്‍ പാരമ്പര്യം നിലനിര്‍ത്തികൊണ്ട്‌ റാണിഖേത്‌ നിലവില്‍ ഇന്ത്യന്‍ ആര്‍മിയുടെ കുമയൂണ്‍ റജിമെന്റിന്റെ ആസ്ഥാനമെന്ന നിലയില്‍ പ്രശസ്‌തമാണ്‌.
Photo Courtesy: Tanuj Negi

04. വിനോദ സഞ്ചാരം

04. വിനോദ സഞ്ചാരം

ഹരിത വനങ്ങളാലും പുല്‍ത്തകിടികളാലും മനോഹരമായ റാണിഖേത്‌ ഇന്ന്‌ രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌. മഞ്ഞ്‌ മൂടിയ ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന റാണിഖേത്‌ കുമയോണിലെ ഏറ്റവും ഉയര്‍ന്ന മലമുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ സുദ്രനിരപ്പില്‍ നിന്നും 1869 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിഖേതിലേയ്‌ക്ക്‌ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നൈനിറ്റാളില്‍ നിന്നും 60 കിലോ മീറ്റര്‍ ദൂരമെ ഉള്ളു.
Photo Courtesy: Anni in at English Wikivoyage

05. എത്തിച്ചേരാൻ

05. എത്തിച്ചേരാൻ

അല്‍മോറ ടൗണില്‍ നിന്ന്‌ റാണിഖേതിലെത്താന്‍ 50 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാകും. പൈന്‍, ഓക്ക്‌, ദേവതാരു മരങ്ങള്‍ നിറഞ്ഞ വനത്തിന്‌ മധ്യത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ വിശ്രമിക്കാനുള്ള അവസരമാണ്‌ റാണിഖേത്‌ നല്‍കുന്നത്‌.
Photo Courtesy: Schwiki