
ദേശീയോദ്യാനത്തിനകത്തെ തീര്‍ഥാടന കേന്ദ്രമായ കോട്ട!
ഒരിക്കല്‍ രാജാക്കന്‍മാരുടെ നായാട്ടുകേന്ദ്രമായിരുന്ന ഇടം..പിന്നീടൊരു കോട്ടയും കാലം പിന്നെയും പോയപ്പോള്‍ ദേശീയോദ്യാനവുമായി മാറിയ സ്ഥലം...ഇപ്പോള്‍ ദേശീയോദ്യാനത്തിനകത്തെ തീര്‍ഥാടന കേന്ദ്രമെന്നറിയപ്പെടുന്ന രാജസ്ഥാനിലെ രണ്‍ഥംഭോര്‍ കോട്ടയെക്കുറിച്ചുള്ള വിശേഷങ്ങള്‍.

944 ലെ കോട്ട
രണ്‍ഥംഭോര്‍ കോട്ട ആരുടെ കാലത്താണ് നിര്‍മ്മിച്ചത് എന്നതിനെപ്പറ്റി ഇന്നും വ്യക്തത ഇല്ലെങ്കിലും 944ല്‍ അന്നത്തെ ചൗഹാന്‍ ഭരണാധികാരി നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. എന്നാല്‍ രാജസ്ഥാന്‍ സര്‍കകാരിന്റെ ഔദ്യോഗിക വിശദീകരണമനുസരിച്ച് പത്താം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സപല്‍ദാക്ഷയുടെ കാലത്താണ് നിര്‍മ്മാണം ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്.
PC:Gopalsinghal

രണസ്തംഭപുര
ആദ്യകാലത്ത് രണ്‍ഥംഭോര്‍ അറിയപ്പെട്ടിരുന്നത് രണസ്തംഭപുര എന്നായിരുന്നു. ആ കാലയളവില്‍ തന്നെ ഒരു ജൈന തീര്‍ഥാടന കേന്ദ്രം കൂടിയായിരുന്നു ഇവിടമെന്ന് ചരിത്രം പറയുന്നു.
PC:Gopalsinghal

ജൈനരുടെ വിശുദ്ധ തീര്‍ഥാടന കേന്ദ്രം
12-ാം നൂറ്റാണ്ടോടുകൂടിയാണ് ഇവിടം ഒരു ജൈന കതീര്‍ഥാനട കേന്ദ്രമായി മാറുന്നത്. പിന്നീട് ഇവിടം ജൈനരുടെ വിശുദ്ധ തീര്‍ഥാടന പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു.
PC:Gopalsinghal

കോട്ടക്കുള്ളിലെ ക്ഷേത്രങ്ങള്‍
മുഗള്‍ ഭരണകാലം തുടങ്ങുന്നതോടുകൂടിയാണ് കോട്ടയ്ക്കുള്ളില്‍ ക്ഷേത്രങ്ങള്‍ വരുന്നത്. മല്ലിനാഥ ്കഷേത്രമാണ് കോട്ടക്കുള്ളില്‍ വന്ന ആദ്യ ക്ഷേത്രം.

അശോകന്റെ കാലയളവ്
ബിസി മൂന്നാം നൂറ്റാണ്ടില്‍ അശോകന്‍രെ ഭരണസമയത്ത് ഇവിടെ ബുദ്ധമതത്തിനായിരുന്നു പ്രാമുഖ്യം.അദ്ദേഹമാണ് ഇവിടെ ബുദ്ധന്റെ ഭര്‍ഹൂത് സ്തൂപം സ്ഥാപിക്കുന്നത്.
PC: Aditya Sharma

മൂന്ന് ഹിന്ദു ക്ഷേത്രങ്ങള്‍
കാലത്തിന്റെ ഒഴുക്കില്‍ ഭരണാധികാരികള്‍ മാറിയപ്പോള്‍ മാറ്റം കോട്ടയ്ക്കുമുണ്ടായി. മൂന്നു ഹൈന്ദവ ക്ഷേത്രങ്ങളാണ് ഇന്ന് കോട്ടയ്ക്കുള്ളിലുള്ളത്. ഗണേശനും ശിവനും രാംലാലാജിക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണിത്.

ജൈനക്ഷേത്രങ്ങള്‍
ജൈനമതത്തിലെ തീര്‍ഥങ്കരന്‍മാരായ സുമതിന്തന്‍, സംഭവനാഥന്‍ എന്നിവരുടെ പേരിലാണ് ഇവിടുത്തെ ജൈനക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
PC:Anishshah19

രണ്‍ഥംഭോര്‍ ദേശീയോദ്യാനം
രണ്‍ഥംഭോര്‍ കോട്ട സ്ഥിതി ചെയ്യുന്ന രണ്‍ഥംഭോര്‍ ദേശീയോദ്യാനമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷമണം. ഒരിക്കല്‍ രാജസ്ഥാനിലെ രാജാക്കന്‍മാരുടെ നായാട്ടുകേന്ദ്രമായിരുന്ന ഇവിടം 1890 ലാണ് ദേശീയോദ്യാനമായി മാറുന്നത്.
PC: Misraishan

രാജസ്ഥാനിലെ ഹില്‍ ഫോര്‍ട്ട്
ഇന്ന് യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്‍ഥംഭോര്‍ കോട്ട രജസ്ഥാനിലെ ഹില്‍ ഫോര്‍ട്ടുകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
PC:Amitjls